വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.

Share News

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി. ഇതു പോലെ പകൽ കൊള്ള നടത്താനുള്ള ധൈര്യം ഇതിനു മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. സമൂഹത്തിന്റെ ദുരന്തങ്ങൾ വിറ്റു തിന്നുന്ന കുറെ ഭരണകൂട കഴുകന്മാർ, കഴിവുകേടിന്റെയും, ഉത്തരവാദമില്ലായ്മയുടെയും, അഴിമതിയുടെയും ഉത്തമ ഉദാഹരണമായ ഒരു നോക്കുകുത്തി സർക്കാർ. കഷ്ടം! ദുരന്തമുഖത്ത് ചാനൽ ക്യാമറകൾക്ക് മുൻപിൽ വയനാടിനെ ചേർത്തു പിടിക്കുമെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ മന്ത്രിമാരുടെ കണ്ണുനീർ ഒപ്പാൻ തോർത്ത് […]

Share News
Read More

എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ

Share News

സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന് (5 minutes read ) ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത്‌ നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. […]

Share News
Read More

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?|ഡോ :സി. ജെ .ജോൺ

Share News

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ? ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന് ബോധ്യപ്പെടുത്തണം .ഈ ഘട്ടത്തിൽ കൗൺസിലിങ് ചെയ്ത് കളയാമെന്ന ക്ളീഷേ വർത്തമാനം ഒഴിവാക്കാം . അത്തരം ഔപചാരിക ഇടപെടലിന് നിന്ന് തരാൻ ആർക്കെങ്കിലുമാകുമോ ? തത്വചിന്താപരമായ വർത്തമാനങ്ങൾക്ക്‌ പ്രസക്തിയില്ല. പാഴ് പ്രതീക്ഷകൾ നൽകേണ്ട.ഉപദേശങ്ങളും ഒഴിവാക്കുക. വാക്കുകൾക്ക്‌ […]

Share News
Read More

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

Share News

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്. “ഞങ്ങൾ സഹായത്തിനായി വരട്ടെ?” “എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്” ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ വേണ്ട പ്രദേശമാണ്. അവിടെ ചെറിയ കാര്യങ്ങൾ ചെയ്യണം എങ്കിൽ പോലും (ഭക്ഷണം കൊടുക്കുക), കുറച്ചു പരിചയത്തിന്റെ ആവശ്യമുണ്ട്. ദുരന്തങ്ങൾ നേരിൽ കാണുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള മനഃസാന്നിധ്യം, ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള തന്മയീഭാവത്തോടുള്ള പെരുമാറ്റം എന്നിങ്ങനെ. […]

Share News
Read More

2024 ജൂലൈ 30, പകൽ ഉണരുന്നതിനു മുമ്പേ ചൂരൽമല ഗ്രാമവും ചെറുപട്ടണവും – മുണ്ടക്കെെയും അട്ടമലയുമൊക്കെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.

Share News

1985 ലെ മുന്നറിയിപ്പ് വയനാടിൻ്റെ സർവ്വ സൗന്ദര്യവും ആവാഹിച്ച ഇടങ്ങളാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭൂമിക.കണ്ണിൽ നിറഞ്ഞ് കയറുന്ന പച്ചപ്പും വിസ്മയിപ്പിക്കുന്ന കോടമഞ്ഞും, സൂചിപ്പാറ വെള്ളച്ചാട്ടവുമൊക്കെ ചേർന്ന് രൂപാന്തരപ്പെടുത്തിയ ഇടം. പ്രദേശത്തിൻ്റെ ഈ സൗന്ദര്യ സാധ്യതയാണ് ചൂരൽമലയെ സജീവ ജനവാസ -വിനോദസഞ്ചാര മേഖലയാക്കി മാറ്റിയത്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, സ്കൂൾ, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ – ചൂരൽമല ചെറുപട്ടണമായി വളർന്നു. ഒരു നാല് പതിറ്റാണ്ട് പിന്നിലേക്ക് പോയാൽ, ആദിവാസി ജനവിഭാഗങ്ങളും, തോട്ടം തൊഴിലാളികളും അവരുടെ ലയങ്ങളും മാറ്റി […]

Share News
Read More

കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം…|മുരളി തുമ്മാരുകുടി

Share News

കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം… ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ പ്രകൃതി ദുരന്തമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തി നാലിലെ സുനാമിയിൽ കേരളത്തിൽ നൂറ്റി എഴുപത്തി രണ്ടു പേർ മരിച്ചു എന്നാണ് കണക്ക്. അതായിരുന്നു ഇതിനു മുൻപിലെ ഏറ്റവും വലിയ ഒറ്റ ദുരന്തം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിലും പെരുമഴയിലും നാനൂറ്റി എൺപത് പേർ മരിച്ചു. പക്ഷെ അത് പല ദിവസങ്ങളിൽ പലയിടത്തായിട്ടാണ് സംഭവിച്ചത്. ഇതിപ്പോൾ ഒരു മലഞ്ചെരുവിൽ ഒറ്റ രാത്രിയിൽ ആണ് ഇരുന്നൂറ്റി എഴുപത് […]

Share News
Read More

ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു,പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍

Share News

ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 […]

Share News
Read More

നാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.

Share News

വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല! 230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; […]

Share News
Read More

പ്രകൃതിക്ഷോഭങ്ങളെ നമ്മളും കരുതിയിരിക്കണം

Share News

_ദുരന്തനിവാരണം സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും ദുരന്തനിവാരണ സൈനികനാവണം. അതിനുള്ള ബോധവത്കരണവും പരിശീലനവും എല്ലാവർക്കും നൽകണം. അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഘോരരൂപത്തിലാണ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ അത് ഗുജറാത്തുതീരം തൊട്ടു. കേന്ദ്രഭാഗത്തിന് അമ്പതുകിലോമീറ്ററോളം വ്യാസമുള്ള ചുഴലി കടന്നുപോയേടം മുഴുവൻ സർവനാശം വിതച്ചു. രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തു. രാജസ്ഥാനിലേക്കാണ് ഇപ്പോൾ കാറ്റിന്റെ ഗതി. ഗുജറാത്തിൽ കടലിൽ മൂന്നുമീറ്ററോളം ഉയരത്തിൽ തിരകളുണ്ടായി. മരങ്ങളും വൈദ്യുതക്കാലുകളും വീടുകളുടെ മേൽക്കൂരകളുമൊക്കെ കാറ്റിൽ വീണു. പ്രധാന തുറമുഖങ്ങളും […]

Share News
Read More

പ്രകൃതിദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് ഉചിതമായ സഹായം നൽകണം. | -കെസിബിസി പ്രൊ-ലൈഫ് സമിതി

Share News

“ഒരു കുഞ്ഞുകൂടി അനുഗ്രഹം” എന്ന കാഴ്ചപ്പാടോടെ ജീവന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ പ്രബുദ്ധരായ മലയാളികൾക്കു കഴിയണം. അർഹമായ അവധികൾ ലഭിക്കാതിരിക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുക എന്നിങ്ങനെയുള്ള ദുരനുഭവങ്ങൾ പ്രബുദ്ധ കേരളത്തിലെ ഗർഭിണികൾക്ക് ഉണ്ടാകരുത്. കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു.     കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല, വെള്ളപ്പൊക്കം സ്ഥിരമായുള്ള തുരുത്തുകൾ, ഉരുൾപൊട്ടൽ നടന്ന മലയോരമേഖലകൾ  തുടങ്ങിയ […]

Share News
Read More