മുതലപൊഴിയില്‍ ശാസ്ത്രിയ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് മുതലപ്പൊഴിയിലേക്ക് പദയാത്ര നാളെ (17.9.23)
തിരുവനന്തപുരം: മുതലപൊഴിയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഇക്കാര്യം പല തവണ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ല്‍ അശാസ്ത്രിയമായി പുലിമുട്ട് നിര്‍മിച്ചതിനു ശേഷം 125 ല്‍ അധികം അപകടങ്ങളും 69 മരണങ്ങളും 700 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും അനേകം പേരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുകയും ചെയ്തു; *ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്‍റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കുന്നത് പോലെ മുതലപൊഴിയില്‍ […]
Read More