വികസനവാദത്തെ വർഗീയവാദമാക്കി ചിത്രീകരിക്കരുത്:പ്രൊലൈഫ്

Share News

കൊച്ചി:കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന ക്രൈസ്തവ വൈദികരെ വർഗീയവാദികളായി ചിത്രികരിക്കുന്നതു പ്രതിഷേധാർഹമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്. നീതിനിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികൾക്കുവേണ്ടി മെത്രാൻമാരും വൈദികരും അൽമായ നേതാക്കളും സംസാരിക്കുമ്പോൾ അതിനെ വികൃതമായി വ്യാഖ്യാനിക്കുവാൻ സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി തയ്യാറായത് ഖേദകരമാണ്. സമൂഹത്തെയും സമുദായത്തെയും ദോഷകരമായി ബാധിക്കുന്ന നയങ്ങൾ നിയമങ്ങൾ,സാമൂഹ്യതിന്മകൾ, ജീവനും സ്വത്തിനും സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന […]

Share News
Read More

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ജോലിയേക്കാൾ ജീവിതത്തിന് പ്രാധാന്യം നൽകുവാൻ യുവതലമുറ തയ്യാറാകണമെന്നും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ജോലിഉപേക്ഷിക്കാനും സന്തോഷകരമായി ജോലിചെയ്യാനുള്ള സാഹചര്യം കണ്ടെത്തുവാനും ജോലിക്കാർ തയ്യാറാകണമെന്നും,വിവാഹം വൈകിമതിയെന്നും, കുട്ടികൾ വേണ്ടെന്നുമുള്ള […]

Share News
Read More

മുല്ലപെരിയാർ ഡാം : കേന്ദ്ര സർക്കാർഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയിൽ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. മുല്ലപെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 വർഷങ്ങൾ പിന്നിടുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക സർക്കാർ മനസ്സിലാക്കണം. കേരളം,തമിഴ്നാട് സക്കാരുകളുമായി സമവായ ചർച്ചകൾക്ക് പ്രധാനമന്തി നേതൃത്വം നൽകണമെന്നും,കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കായി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മുഴുവൻ പാർലമെന്റ് അംഗങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. […]

Share News
Read More

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

Share News

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു.ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ജനിക്കുന്നവരുടെ എണ്ണം കുറയുകയും, ഉള്ള യുവതിയുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിൽപോയി തിരിച്ചുവരാതിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാടിന്റെ വികസനം മുരടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവിധ സാഹചര്യങ്ങൾ വിലയിരുത്തി പരമാവധി മക്കളെ സ്വീകരിക്കുവാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നും […]

Share News
Read More

കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രൊ ലൈഫ് ദിനാഘോഷം|സമ്മേളനത്തിലെ പ്രധാന ദൃശ്യങ്ങൾ |കാണുക പ്രചരിപ്പിക്കുക .

Share News
Share News
Read More

മനുഷ്യർ മൃഗങ്ങളുടെ ഭക്ഷണമാകുവാൻ വിധിക്കപ്പെട്ടില്ല : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി : മനുഷ്യർക്ക്‌ ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്.ഇത് സംബന്ധിച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപെടുമ്പോൾ കാട്ടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്ക്‌ പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലന്നും അപ്പോസ്‌തലെറ്റ് വിലയിരുത്തി. വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽ തന്നെ സംരക്ഷിക്കുവാനുള്ളസംവിധാങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് […]

Share News
Read More

ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയസംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്. കൊച്ചുകുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നുപോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്. അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് […]

Share News
Read More

അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

*ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് |അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി. കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു. കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധ്യതികളിലൂടെ അദ്ദേഹം നടപ്പിലാക്കി . ,ഭരണാധിപന്‍ എന്നനിലയ്‌ക്ക്‌ ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായിപരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി . രോഗങ്ങൾ ,പ്രതിസന്ധികൾ […]

Share News
Read More

..എന്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് വ്യക്തമാകുന്നില്ല .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ട്ട പരിഹാരം പ്രഖ്യാപിക്കുവാൻ വൈകുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു . ഉല്ലാസ ബോട്ടപകടത്തിൽ പെട്ടവരും മത്സ്യബന്ധനം ബോട്ട് […]

Share News
Read More