സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ?|കാനൻ നിയമപ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ഒരു വൈദികനില്ല.

Share News

ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ വൈദികനുമായി ബന്ധപ്പെട്ട് രൂപതാധികൃതർ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലെ ഉദാഹരണം. മറ്റേതൊരു സംവിധാനത്തിലും എന്നതുപോലെതന്നെ, നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു അംഗം എന്ന നിലയിൽ ഏതൊരു […]

Share News
Read More

കോട്ടയം പത്രങ്ങളുടെ ഏതു പേജിലാവും ഞാൻ മരിക്കുക? വെറും ചരമപേജ്? വിചിത്രമരണമല്ലെങ്കിൽ അങ്ങനെതന്നെ.

Share News

തലക്കെട്ടിന്റെ ഒറ്റവരിയിൽ പേരു മാത്രം? മതി, എനിക്ക് അതു ധാരാളം. എന്നാൽ ഫേസ്ബുക്കിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി Gopal Krishnan -ന്റെ പേജിൽ ഒരു ഒബിറ്റ് ആഗ്രഹിക്കും. അത്രമാത്രം. I അൺസ്പോൺസേർഡ് ആയി കോട്ടയത്തിന്റെ ഒരു പത്രചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. അതെഴുതപ്പെടുമ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും, ഞാൻ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ജേണലിസത്തിൽ എന്റെയൊരു ജ്യേഷ്ഠൻ ആയ അനുജൻ അത്തിക്കയം. I കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലെ ഉച്ച ഇന്റർവെല്ലിൽ സഹപാഠി കുഞ്ഞുമുഹമ്മദിനെ കൂട്ടി കോളജ് […]

Share News
Read More

മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .

Share News

പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം. ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം? ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം? 1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ […]

Share News
Read More

ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Share News

കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ് കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ […]

Share News
Read More

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ് വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

വൈപ്പിൻ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആയി ഒരു ഇടവേളക്ക് ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു..

Share News

40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത (ഹസീന ഇബ്രാഹിം) സെക്രട്ടറിയായി സ്ഥാനമേൽക്കുന്നു. സി ബി സുരേഷ് ബാബു (വൈസ് പ്രസിഡന്റ്‌), പി എം സിദ്ദിഖ് (ജോ. സെക്രട്ടറി), പി കെ രവീന്ദ്രൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ Sojan Valooran

Share News
Read More

ഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

Share News

ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം. അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം. ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ […]

Share News
Read More

തൊപ്പിയുടെ പ്രേക്ഷകർ|കൗമാരക്കാരെ മാധ്യമ സാക്ഷരത, വിമർശനാത്മക ചിന്ത, ധാർമ്മിക പെരുമാറ്റം എന്നിവ പരിശീലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മാതാപിതാക്കളും അധ്യാപകരും സമൂഹവും സജീവമായ പങ്ക് വഹിക്കണം.

Share News

‘തൊപ്പി’യുടെ ആഭാസങ്ങൾ ആസ്വദിക്കുന്ന കുട്ടികൾ എന്തുകൊണ്ടാണ് അതിൽ ആകൃഷ്ടരായത്? ലക്ഷങ്ങളാണ് തൊപ്പിയുടെ പ്രേക്ഷകർ. ഒരുപാട് കുട്ടി ആരാധകരും. അതിൽ പലരും പരസ്യമായി അങ്ങേരെ സപ്പോർട്ട് ചെയ്യുന്നവർ. എന്തൊക്കെയാകാം ഫാൻസിന് തൊപ്പിലേക്കുള്ള ആകർഷണ കാരണങ്ങൾ? ഇതിന് നിരവധി മാനസിക ഘടകങ്ങൾ കാരണമാണ്. ഇതിനു പിന്നിലുള്ള വ്യക്തിപരമായ പ്രചോദനങ്ങളും കാരണങ്ങളും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എങ്കിലും ഈ പ്രവണതക്ക് കാരണമാകുന്ന ചില പൊതു മാനസിക ഘടകങ്ങൾ ഇതിൽ ചിലതാകാം: 1. ഐഡന്റിഫിക്കേഷനും ഹീറോ ആരാധനയും: കൗമാരപ്രായക്കാർ സോഷ്യൽ മീഡിയയിലെ വ്യക്തിത്വങ്ങളെ നോക്കി […]

Share News
Read More

ആത്മഹത്യകളിൽ മതം കലർത്തുമ്പോൾ..!

Share News

15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും പ്രതിക്കൂട്ടിലാക്കി ആക്രമിക്കുക, അവിടെ കലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുക… ഇപ്രകാരം ഒരുതരം പ്രാകൃതബോധമാണ് ഇപ്പോൾ കേരളസമൂഹത്തില്‍ വ്യാപരിക്കുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതപോലെ ഗുരുതരമായി കാണേണ്ട സംഗതിയാണ് സംസ്കാരശൂന്യമായ ഇത്തരം പ്രതികരണരീതികളും. സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടിപ്പിക്കേണ്ട […]

Share News
Read More