തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം
നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം . വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ് ലൈനും, പ്രൊഫിറ്റും, ഉൽപ്പാദനക്ഷമതയുമൊക്കെ പുതിയ കാല തൊഴിൽ മന്ത്രങ്ങളാണ് .തൊഴിൽ സംസ്കാരം മാറിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ് .കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നു. ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നേരം ഇല്ലാതെയാകുന്നു […]
Read More