വിദേശ സർവ്വകലാശകൾ വന്നാലും വന്നില്ലെങ്കിലും, സ്വകാര്യ സർവ്വകലാശാലകൾ വന്നാലും കേരളത്തിൽ സർവ്വകലാശാലകൾ മാറേണ്ട സമയം പണ്ടേ കഴിഞ്ഞു.|മുരളി തുമ്മാരുകുടി

Share News

പുതിയ സർവ്വകലാശാലകൾ: സ്വകാര്യവും വിദേശിയും ഈ വർഷത്തെ ബജറ്റിലെ സുപ്രധാനമായ രണ്ടു നിർദ്ദേശങ്ങൾ സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കാൻ നടപടി എടുക്കും, വിദേശ സർവ്വകലാശാലകളുടെ കാമ്പസുകൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ പരിശോധിക്കും എന്നിവയാണ്. അല്പം വൈകിപ്പോയെങ്കിലും നല്ല തീരുമാനമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു ഉടച്ചു വാർക്കൽ വേണമെന്ന് ഞാൻ പത്തു വർഷത്തിൽ ഏറെയായി പലവട്ടം, പല പ്ലാറ്റ്‌ഫോമുകളിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ രണ്ടായിരത്തി ഇരുപത്തി മൂന്നിലെ ഹയർ എഡ്യൂക്കേഷൻ എഡ്യൂക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഇപ്പോൾ തന്നെ […]

Share News
Read More

ചട്ടിച്ചോറും ഡയറ്റിഷ്യന്മാരും|ചിന്തിക്കുമ്പോൾ പോലും വായിൽ വെള്ളമൂറും, പഴയകാലത്തിന്റെ ഓർമ്മകളും വരും.|അങ്ങനെയാണ് നാട്ടിൽ “ചട്ടിച്ചോർ” തരംഗമായത്.

Share News

ചട്ടിച്ചോറും ഡയറ്റിഷ്യന്മാരും മൺചട്ടിയിൽ ഉണ്ടാക്കിയ മീൻ കറി അതിലെ മീൻ കഷണങ്ങളും കറിയും ഒക്കെ എല്ലാവരും എടുത്തതിന് ശേഷം ബാക്കി വരുന്ന മീൻ ചട്ടി അതിൽ അല്പം ചോറിട്ട് ഇളക്കിയിട്ട് അതെടുത്ത് ഉരുട്ടി കഴിക്കുമ്പോൾ ഉള്ള രുചി. ചിന്തിക്കുമ്പോൾ പോലും വായിൽ വെള്ളമൂറും, പഴയകാലത്തിന്റെ ഓർമ്മകളും വരും. അങ്ങനെയാണ് നാട്ടിൽ “ചട്ടിച്ചോർ” തരംഗമായത്. ആദ്യമൊക്കെ മീൻ ചാറിൽ ഇളക്കിയ ചോർ ഒക്കെയായിരിന്നു ചട്ടിയിൽ വിളംബിയിരുന്നത്. പക്ഷെ സംഗതി ഹിറ്റ് ആയതോടെ പേരൊഴിച്ചു മറ്റെല്ലാം മാറി മീനിൽ നിന്ന് […]

Share News
Read More

“ഒരു കാര്യം മാത്രമേ ഇനി കേരളത്തിൽ നിന്നും പ്രതീക്ഷയുള്ളൂ. ചത്ത് കിടക്കുമ്പോൾ കുറച്ചു ആചാര വെടി വേണം”.|മുരളി തുമ്മാരുകുടി

Share News

ആചാര വെടി നോക്കിയിരിക്കുന്ന ഒരാൾ എൻ്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും അടിയിൽ വരുന്ന ഓരോ കമന്റും ഞാൻ ശ്രദ്ധിക്കാറുണ്ട്. യാത്ര ചെയ്യുമ്പോൾ ഫേസ്ബുക്കിൽ വായിക്കുന്നവർ ഏറെ നേരെ വന്നു പരിചയപ്പെടാറുണ്ട്. നമ്മുടെ സമൂഹത്തിന്റെ ഒരു ക്രോസ്സ് സെക്ഷൻ ആണ് ഞാൻ അവിടെ കാണുന്നത്. തികച്ചും റെപ്രെസെന്ററ്റീവ് ഒന്നുമല്ല, പക്ഷെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിന്നുമുള്ളവരെ ഫോളോ ചെയ്ത് എല്ലാ രാഷ്ട്രീയം ഉള്ളവരും എൻ്റെ പോസ്റ്റുകൾ കാണുന്നു എന്ന് ഞാൻ ഉറപ്പു വരുത്താറുണ്ട്. ഞാൻ […]

Share News
Read More

മാതാപിതാക്കളെ അല്ലെങ്കിൽ പ്രായമായവരെ മർദ്ദിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. അങ്ങനെ ചെയ്യുന്നവർ കർശനമായ ശിക്ഷ അർഹിക്കുന്നുമുണ്ട്.

Share News

പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, ഇന്നവർ നാളെ നാം? രണ്ടായിരത്തി ഇരുപത്തി മൂന്നിലെ അവസാനത്തെ മാസം നമ്മൾ കണ്ട കാഴ്ച ഒരു വീട്ടിൽ പ്രായമായ ഒരു സ്ത്രീ അവരുടെ മരുമകളാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതാണ്. ആരോ വീഡിയോ എടുത്തത് കൊണ്ട് കൃത്യമായ തെളിവായി, സമൂഹത്തിൽ നിശിത വിമർശനമായി, പോലീസ് ഊർജ്ജിതമായി, കുറ്റവാളി ജയിലിനകത്തായി. നന്നായി. ഇത് ആദ്യത്തെ സംഭവമല്ല. ഈ വർഷം തന്നെ എത്രയോ വാർത്തകൾ നമ്മൾ കണ്ടു. ഈ കുടുംബത്തിൽ തന്നെ ഏറെ നാളായി ഈ ‘അമ്മ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വാർത്ത […]

Share News
Read More

കഞ്ഞി കഞ്ഞിയെ കണ്ടെത്തുമ്പോൾ|വൈകീട്ട് കഞ്ഞി പേ ചർച്ച നടത്താം|മുരളി തുമ്മാരുകുടി

Share News

കാലാവസ്ഥ വ്യതിയാനത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച ദുബായിൽ ഉണ്ടാകും. ദുബായിൽ വന്നാൽ ഇപ്പോൾ മിക്കവാറും താമസിക്കുന്നത് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലോറ ഇൻ ഹോട്ടലിൽ ആണ്. സുഹൃത്തായ മുഹമ്മദ് റാഫിയാണ് ആണ് ഹോട്ടലിന്റെ സി ഇ ഓ എന്നത് മാത്രമല്ല അതിന് കാരണം. എയർപോർട്ടിൽ നിന്നും മൂന്നു മിനുട്ട് മെട്രോ യാത്ര ചെയ്താൽ ഹോട്ടലിന് തൊട്ടടുത്ത് ഇറങ്ങാം, നല്ല സൗകര്യമുള്ളതും എന്നാൽ വളരെ ന്യായമായ റേറ്റ് ഉള്ളതുമായ ഹോട്ടലാണ്, ഹോട്ടലിലുള്ള മൺസൂൺ റെസ്റ്റോറന്റ് അടിപൊളിയാണ്, ഇങ്ങനെ പല […]

Share News
Read More

മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ..|മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്|മുരളി തുമ്മാരുകുടി

Share News

മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ പല വട്ടം പറഞ്ഞിട്ടുള്ളതാണ്, പക്ഷെ മാറ്റം കാണാത്തതുകൊണ്ട് ഒന്ന് കൂടി പറയാം. ഏറ്റവും സങ്കടകരമായ വാർത്തയാണ് കുസാറ്റിൽ നിന്നും ഇന്നലെ നമ്മൾ കേട്ടത്. ഒരു സംഗീതനിശക്കിടയിൽ അപകടം ഉണ്ടാകുന്നു, അതിൽ വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുന്നു. അപ്പോൾ തന്നെ പേടിച്ചതാണ്, ഇപ്പോൾ മാധ്യമപ്പട സ്ഥലത്തെത്തും, മരിച്ചവരുടെ പേരുകൾ ബ്രേക്കിംഗ് ന്യൂസ് ആയി സ്ക്രോൾ വരും. മരിച്ച ആളുകളുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ എങ്ങനെയായിരിക്കും ചിലപ്പോൾ അറിയാൻ പോകുന്നത്. പേടിച്ച പോലെ അത് […]

Share News
Read More

കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്..|ജേർണലിസത്തിന് ഒരു നല്ല ഭാവി ഞാൻ കാണുന്നില്ല.|മുരളി തുമ്മാരുകുടി

Share News

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസ്സവും അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാൻ പറഞ്ഞല്ലോ. പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസൽ അടിക്കുന്നതും ടയർ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു. ടെലിവിഷൻ ചർച്ചകൾ ഞാൻ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങൾ വ്യത്യസ്തമാകാൻ വഴിയില്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങൾ […]

Share News
Read More

നവകേരള: ബസിനുമപ്പുറം..|തിരുവനന്തപുരത്ത് മന്ത്രിമാർ കൂടുതൽ സമയം അവിടെ ചിലവാക്കുന്നതൊക്കെ നിറുത്താം.|മുരളി തുമ്മാരുകുടി

Share News

നവകേരള: ബസിനുമപ്പുറം മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരളം പര്യടനമാണ്. കേരളം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. പതിവ് പോലെ ചർച്ച മുഴുവൻ അവർ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് ! ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവൻ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും മന്ത്രിസഭാ യോഗങ്ങൾ ഒക്കെ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാൻ […]

Share News
Read More

എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി

Share News

കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ് എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം “കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല. ഇന്ന് കണ്ട വാർത്തയാണ്. […]

Share News
Read More

വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More