രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്.

Share News

രാഷ്ട്രീയ നേതാക്കളും പാർട്ടികളും എല്ലാവിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറണം. എല്ലാ മത സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാൻ രാഷ്ട്രീയപ്പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും കഴിയണം. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം. സാംസ്‌കാരിക, ധാർമിക വിഷയങ്ങളിൽ, ജനസംഖ്യനോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയക്കാർ, മതരാഷ്ട്രവാദികളെക്കാൾ, ജനാധിപത്യ വിരുദ്ധരും കപട മതേതരവാദികളുമാണ് എന്നു പറയാതെ വയ്യ. മത – സമുദായ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ഇന്നു നാടിന്റെ ആവശ്യം. ഉത്തരവാദിത്തമുള്ള ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും, എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും അതേസമയം, വിമർശിക്കേണ്ട വിഷയങ്ങളിൽ […]

Share News
Read More

ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

Share News

അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്. എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ്‌ പറയാനുള്ളത്? കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ? […]

Share News
Read More

ക്രൈസ്തവ സമൂഹവും ഇന്ത്യൻവർത്തമാനകാല രാഷ്ട്രീയവും|കമ്യൂണിസവും ഹിന്ദുത്വ രാഷ്ട്രീയവും

Share News

ക്രൈസ്തവ സഭ ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പൗരന്മാര്‍ എന്ന നിലയില്‍ കാര്യഗൗരവത്തോടെ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കേണ്ട ബാധ്യത വിശ്വസികള്‍ക്കുണ്ട് എന്നത് സഭയുടെ പ്രബോധനവുമാണ്. “രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേകദൗത്യത്തെപ്പറ്റി എല്ലാ ക്രൈസ്തവരും ബോധവാന്മാരായിരിക്കണം” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ “സഭ ആധുനികലോകത്തില്‍” എന്ന ഡിക്രിയില്‍ എടുത്തു പറയുന്നുമുണ്ട് (പേജ് 489). ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം നിര്‍ണ്ണായക ശക്തിയാണെന്നും അവരുടെ പിന്തുണ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അനിവാര്യമാണെന്നും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയും മനസ്സിലാക്കുന്നു. […]

Share News
Read More

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കു ചുവടു പിഴക്കുന്നോ?|.. ഇന്ത്യ എന്ന വികാരത്തിൽ മൈനോരിറ്റിയും മജോറിറ്റിട്ടിയും എന്ന വേർതിരിവ് ഉണ്ടാവുകയില്ല, ഉണ്ടാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും ആഗ്രഹിക്കുകയുമരുത്. അതിനായി പരിശ്രമിക്കുകയുമരുത്.

Share News

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ജമ്മു – കാശ്മീരിനു പഴയതുപോലെ ആർട്ടിക്കിൾ 370 പുനസ്ഥാപിച്ചു കൊടുക്കും എന്ന പ്രഖ്യാപനം നടത്തി ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താൻ രാഹുലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്‌? പഴയ തിരുവിതാംകൂറും, ഹൈദ്രാബാദും ജമ്മു – കാശ്മീരിനെപോലെ ഇന്ത്യയുടെ ഉള്ളിൽ ഇന്ത്യയല്ലാത്ത സ്വതന്ത്ര രാജ്യങ്ങളായി നിലനിൽക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച പ്രദേശങ്ങളായിരുന്നു! അവയ്ക്ക് എന്തു സംഭവിച്ചു എന്ന് ചരിത്രം പഠിക്കുന്ന ഓരോ ഇന്ത്യക്കാരനും അറിയാം. ജമ്മു -കശ്മീർ മാത്രം എന്തുകൊണ്ട് ഇന്ത്യയുടെ ‘അവിഭാജ്യ ഘടക’മായില്ല എന്നതിനുള്ള […]

Share News
Read More

‘വാക്കുകള്‍ ഇടറി’: കോടിയേരിയുടെ അനുസ്മരണ പ്രസംഗം പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപിണറായിവിജയന്‍

Share News

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു. കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. […]

Share News
Read More

“സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്.”|സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Share News

മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം  വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്. ഇത്തരത്തിൽ താത്കാലിക […]

Share News
Read More