വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..|ഡോ .സി. ജെ .ജോൺ

Share News

1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും . 2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും . 3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്‌ സ്വരു കൂട്ടി വയ്ക്കും . 4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക്‌ ചേരും. 5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും . 6.ഇടപെടുന്ന പരിസരങ്ങൾ വയോജന സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും. 7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് […]

Share News
Read More

വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

Share News

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30 ന്  തൃപ്പുണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായന്റെ മുഖ്യകാർമ്മികത്വത്തിലുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും. 7. 30 ന് ചെത്തിക്കോട് പള്ളി വികാരി ഫാ. സുബിൻ കിടങ്ങേൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.  എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ  തുടങ്ങിയവർ സംസാരിക്കും.  ഫോട്ടോ: സൗഖ്യസദനിലെ […]

Share News
Read More

വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു.

Share News

വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാ കളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നു. ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ […]

Share News
Read More

106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..

Share News

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു. പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ്‌ ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി […]

Share News
Read More

വാര്‍ദ്ധക്യം വിരുന്നെത്തുമ്പോൾ|സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്.

Share News

‘ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം’ എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. കവികളും കാൽപ്പനികരും എക്കാലവും അൽപ്പം വിഷാദത്തിന്റെയും നൊമ്പരത്തിന്റെയും മേമ്പൊടി ചാർത്തിയാണ് വാർധ്യക്യത്തെ ഓർത്തെടുക്കുക. ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ […]

Share News
Read More