കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്

Share News

അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ […]

Share News
Read More

അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്.|മുഖ്യമന്ത്രി

Share News

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ.നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും […]

Share News
Read More

ഇഞ്ചിക്കൃഷിയും വിദേശ പഠനവും

Share News

കേരളത്തിലെ വിദ്യാർഥികളിൽ പ്ലസ് റ്റു തലം തൊട്ട് ഉന്നത വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക് പോകുന്ന ഒരു ട്രെൻഡ് തുടങ്ങിയിട്ടുണ്ടല്ലോ. ഇനി അതൊരു പ്രവാഹം ആകാൻ പോവുകയാണ്. അഞ്ചു വർഷത്തിനകം ഇവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകും, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നത് പോലെ എയ്‌ഡഡ്‌ കോളേജുകൾ പൂട്ടേണ്ടി വരും.ഈ വിഷയം സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കമ്പോളം ശരിയായി ശ്രദ്ധിക്കുന്നുണ്ട്. എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു, ഇംഗ്ളീഷും ജർമ്മനും പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ പോലും […]

Share News
Read More

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..

Share News

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]

Share News
Read More

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്.

Share News

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്. 18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ […]

Share News
Read More