മുല്ലപെരിയാറിലെ സമഗ്രസുരക്ഷാ പരിശോധന : തീരുമാനം സ്വാഗതാർഹം.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. മുല്ലപെരിയാറിൽ 12 മാസത്തിനുള്ളിൽ സമഗ്രസുരക്ഷാ പരിശോധന നടത്തുവാൻ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വാഗതം ചെയ്തു. പത്തു വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജല കമ്മീഷന്റെ നിയമവ്യവസ്ഥകളിൽ ഉൾപ്പെടുമ്പോഴാണ് 2011 ന് ശേഷം മുല്ലപെരിയാർ അണകെട്ടിൽ സമഗ്ര സുരക്ഷാപരിശോധന നടന്നിട്ടില്ല.ഈ സാഹചര്യത്തിൽ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സുപ്രിംകോടതിയിലും, കേന്ദ്ര ജല കമ്മീഷനിലും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സ്വതന്ത്ര വിദക്തൻമാർ ഉൾപ്പെടുന്ന സമിതി കേരളംകൂടി നിർദേശിക്കുന്ന അജൻഡകൂടി […]
Read More