വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല.
വാതിൽപ്പടിയിൽ വന്ന് വീട്ടുമാലിന്യം ശേഖരിച്ചു മടങ്ങുന്ന ഹരിത കർമ സേനാംഗം, എസ്.ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ 2 സർവകലാശാലകളിൽ പഠിക്കാനുണ്ടെന്ന വിവരം ഏറെ പേർക്കുമറിയില്ല. തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിൽ (പഴയ പേര് ചെങ്കൽച്ചൂള കോളനി) ജനിച്ചു വളർന്ന ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റിൽ എംഎയ്ക്കും പാഠപുസ്തകം. ചെങ്കൽച്ചൂളയുടെ ചരിത്രം, മനുഷ്യരുടെ ജീവിതം, സ്ത്രീ, കുടുംബിനി എന്നീ നിലകളിലെ തന്റെ അതിജീവനം തുടങ്ങിയവയാണ് ധനുജകുമാരി എഴുതിയിരിക്കുന്നത്. ‘ഒരു ചേരിയുടെ കഥ […]
Read More