ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധനം; ഉത്തരവിറക്കി ഹൈക്കോടതി

Share News

തിരുവനന്തപുരം : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. അതുപോലെ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് […]

Share News
Read More

രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

Share News

അഹമ്മദാബാദ്: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് വിധിന്യായത്തില്‍ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു […]

Share News
Read More

അരികൊമ്പന് കിട്ടിയ ആനുകൂല്യങ്ങൾ കുങ്കിയാനകൾക്കും, ഉത്സവ പറമ്പിൽ തല ഉയർത്തി നിൽക്കുകയോ കൂപ്പുകളിൽ തടി വലിക്കുകയോ ചെയ്യുന്ന നാട്ടാനകൾക്കും ബാധകമല്ലേ?

Share News

അരികൊമ്പന് കിട്ടിയ ആനുകൂല്യങ്ങൾ കുങ്കിയാനകൾക്കും, ഉത്സവ പറമ്പിൽ തല ഉയർത്തി നിൽക്കുകയോ കൂപ്പുകളിൽ തടി വലിക്കുകയോ ചെയ്യുന്ന നാട്ടാനകൾക്കും ബാധകമല്ലേ? എല്ലാ ആനകളെയും കാട്ടിലെ അതിന്റെ ആവാസ വ്യവസ്ഥിതിയിലേക്ക് കയറ്റി വിടുന്ന ഒരു വലിയ വിപ്ലവത്തിന് വഴി തെളിയുമോ കൂട്ടരെ? ആനയാവകാശം കീ ജയ്.ഇതേ യുക്തി ഉപയോഗിച്ചാൽ അരികൊമ്പൻ സ്റ്റൈലിൽ ക്രിമിനൽ പ്രവര്‍ത്തനം നടത്തുന്ന പുള്ളികളെ ജയിലിൽ വിടാതിരിക്കാൻ പറ്റില്ലേ? പരിണാമത്തിന്റെ പാതയിൽ ഇത്തിരി വിശേഷപ്പെട്ട മൂള ലഭിച്ചതിനാൽ മനുഷ്യാവകാശം ഇതിൽ നഹി നഹി. ആനയ്ക്ക് അതില്ലാത്തത് […]

Share News
Read More

അരിക്കൊമ്പനും ആറ് ചോദ്യങ്ങളും പിന്നെ വനം വകുപ്പും|മനുഷ്യജീവന് വിലയില്ലാത്ത ഒരു സംസ്കാരം ഇവിടെ വളരാൻ അനുവദിക്കരുത്.

Share News

ഇടുക്കിയിലെ വന്യ ജീവി ശല്യത്തെക്കുറിച്ച് പ്രതീക്ഷിച്ച നിലപാട് തന്നെയാണ് ബഹുമാനപ്പെട്ട കോടതിയിൽ നിന്ന് ഉണ്ടായത്. നിയമത്തിന്റെ കണ്ണുകളിൽ ഒരുപക്ഷേ അത് ശരിയുമായിരിക്കാം.. പക്ഷേ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട് * 1. എന്തുകൊണ്ടാണ് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് ?* ഓരോ കാടിനും ഒരു ക്യരിയിങ് ക്യാപ്പാസിറ്റി ഉണ്ട്. ഒരു വീട്ടിൽ എത്രപേർക്ക് താമസിക്കാം എന്നതുപോലെ ഒരു കാട്ടിൽ എത്ര മൃഗങ്ങൾക്ക് താമസിക്കാം എന്ന ഒരു സാഹചര്യം. നമ്മുടെ നാട്ടിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം പെരുകി . കാടിനു താങ്ങാൻ […]

Share News
Read More

വൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ.

Share News

എൻ്റെ ജീവിതചിന്താഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സി. അഭയക്കേസ് പഠിക്കാൻ തീരുമാനിച്ചത്. അന്നു വരെ “ക്രൈം” പോലെ മനുഷ്യൻ്റെ ജിജ്ഞാസയെയും സെൽഫ് ജസ്റ്റിഫിക്കേഷനുള്ള ത്വരയേയും ഒക്കെ വിറ്റു ജീവിച്ചിരുന്ന മാസികകളെയും ദിനപത്രങ്ങളെയും ഒക്കെ ആശ്രയിച്ച് രൂപപ്പെടുത്തിയിരുന്ന എൻ്റെ ചിന്താഗതിയിൽ സി. സെഫിയും ഫാ. കോട്ടൂരുമൊക്കെ പ്രതികളായിരുന്നു. എന്നാൽ അഭയക്കേസിൻ്റെ കോടതിരേഖകൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആണു കേട്ടതു പലതും തെറ്റായിരുന്നു എന്നും ചതിയായിരുന്നു എന്നും ഒക്കെ മനസിലായത്. ആ കോടതി രേഖകളിൽ പ്രധാനപ്പെട്ടതായിരുന്നു ജസ്റ്റിസ് കെ. ഹേമ […]

Share News
Read More

കെ​എ​സ്ആ​ര്‍​ടി​സി ബസുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്നാണ് കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നത്. മോട്ടോര്‍ വാഹന ചട്ടം പാലിച്ച്‌ ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ […]

Share News
Read More

ബില്‍ ഒപ്പിടാന്‍ സമയപരിധിയില്ല’; ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

Share News

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിര്‍മാണസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാണെന്നും രാഷ്ട്രീയ […]

Share News
Read More

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും| മുൻ മന്ത്രി കെ ടി ജലീൽ

Share News

മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]

Share News
Read More

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. […]

Share News
Read More