സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്.

Share News

കണ്ണുകൾ നിറയാതെ ഇതൊന്ന് വായിച്ചുപൂർത്തിയാക്കാൻ കഴിയുമോ ആർക്കെങ്കിലും?? എന്തൊരു സങ്കടകരമായ കാര്യമാണിത് ! നാടിനുവേണ്ടി എത്ര വലിയ ത്യാഗമാണ് ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത് എന്നറിയാൻ ഇതൊന്ന് വായിച്ചു നോക്കൂ.. മറ്റുള്ളവരും വായിച്ചറിയാൻ വായിക്കുന്നവരെല്ലാം ഇതൊന്ന് ഷെയർ ചെയ്യാനും അപേക്ഷിക്കുന്നു. .. സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരും ആംബുലൻസ് പൈലറ്റുമാരും ഉൾപ്പെടെ ഏതാണ്ട് ആയിരത്തോളം ജീവനക്കാരാണ് 108 സർവീസിൽ ജോലി ചെയ്യുന്നത്. […]

Share News
Read More

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും.

Share News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും […]

Share News
Read More

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

Share News

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്. കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും […]

Share News
Read More

കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

Share News

മലപ്പുറം  ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍  രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍   ജില്ലാ ഭരണകൂടവും ജില്ലാ […]

Share News
Read More

മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ

Share News

പനമരം : പത്ത് വയസ്സുകാരനായ മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും പിടിയിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉദ്രവിച്ചെന്ന സ്വന്തം മകൻ്റെ പരാതിയിൻമേലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും. മകൻ അച്ഛനോടൊപ്പമാണ് കഴിയുന്നത്.  ബുധനാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പിതാവും കുട്ടിയും കഴിയുന്ന വീട്ടിലെ പറമ്പിൽ വെച്ച് മാതാവും ബന്ധുവും കല്ലെറിഞ്ഞും വടികൊണ്ടെറിഞ്ഞും പരിക്കേൽപ്പിച്ചതായി കുട്ടിയുടെ പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും […]

Share News
Read More

പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളില്‍ നാളെ മുതല്‍ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങള്‍ മാറ്റിവെച്ചു. നാളെ മുതല്‍ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.

Share News
Read More

2020 ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും

Share News

വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ […]

Share News
Read More

ഫരീദാബാദ് രൂപതയിൽ ജൂലൈ 12നു ദേവാലയങ്ങള്‍ തുറക്കും

Share News

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പൊതു ജനപങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഈ മാസം പന്ത്രണ്ടാം തീയതി ആരംഭിക്കും. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ ഒരുപോലെ എല്ലായിടത്തും വിശ്വാസികൾക്ക് പങ്കെടുക്കുവാൻ സാധിക്കില്ലാത്തതിനാൽ അതാത് ഇടവകകളിലെ സാഹചര്യങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം ശുശ്രൂഷകള്‍ നടത്തുവാനെന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. എല്ലാ ഇടവകകളിലും അജപാലന ശുശ്രൂഷകൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും കണ്ടൈൻമെന്റ് സോണുകളുള്ള സ്ഥലങ്ങളിൽ പൂർണമായും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഴ്ചയിൽ […]

Share News
Read More

കോവിഡ് ഭീതി: മുനമ്പം ഹാര്‍ബര്‍ അടച്ചു

Share News

കൊച്ചി : കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മുനമ്പം ഹാര്‍ബര്‍ അടച്ചു. രണ്ട് മല്‍സ്യമാര്‍ക്കറ്റുകളും പൂട്ടി. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. എറണാകുളം ജില്ലയില്‍ ആറിടത്ത് കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പള്ളിപ്പുറം 1, 21, 22 വാര്‍ഡുകള്‍, എടത്തല 3, 4 വാര്‍ഡുകള്‍, കീഴ്മാട് 5 വാര്‍ഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. റോഡിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്ര […]

Share News
Read More