മമ്മൂട്ടിക്കൊപ്പമുള്ള ഈ വീഡിയോയിൽ കാണുന്നതു മാത്രമല്ല അവരുടെ ജീവിതം,

Share News

SD സിസ്റ്റേഴ്സിന്റെ അഗതീഭവനത്തിലെഒരു പഴയ ഓണകാഴ്ച്ചയിലൂടെ കുറച്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഒരു ഓണത്തിന്‌ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, കൊച്ചി, പെരുമാനൂരിലെ “അഗതികളുടെ വീട്‌” (Home for the Destitute) ലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ഈ ദിവസങ്ങളിൽ കാണാനിടയായി. അത്‌ കണ്ടപ്പോൾ എനിക്ക്‌ എന്റെ അപ്പച്ചനേയും അപ്പച്ചനെ പരിചരിച്ച തിടനാട്‌ ഫ്രാൻസിസ്കൻ ക്ളാരമഠത്തിന്റെ കീഴിലുള്ള കോൾബെ പാലിയേറ്റീവ്‌ കെയറിലെ സിസ്റ്റർമാരേയും ഓർമ്മ വന്നു. അവിടെ വച്ചാണ്‌ അപ്പച്ചൻ മരിക്കുന്നത്‌. എന്റെ വീടിന്റെ തൊട്ട്‌ പുറകിലാണ്‌ ഈ […]

Share News
Read More

സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്.

Share News

പ്രിയ സുഹൃത്തേ, പി പി ഇ കിറ്റ് ധരിച്ചു തീവ്രപരിചരണവിഭാഗത്തിൽ പരിശോധനക്കെത്തിയത് ആരെന്നല്ലേ ? അത്ഭുതപ്പെടേണ്ട, നിങ്ങളുടെ എളിയ സുഹൃത്തായ ഞാൻ തന്നെ. കണ്ടാൽ മനസ്സിലാവില്ല. അത്രമാത്രം ആവരണങ്ങൾ കൊണ്ടാണ് ഞാൻ ചുറ്റപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം ഒന്നുതന്നെ, ഒരു തരത്തിലും കൊറോണ വൈറസ് ഉള്ളിൽ കയറിപ്പറ്റരുത്‌. ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ ഞാൻ ഈ വേഷഭൂഷാദികൾ അണിഞ്ഞത് കോവിഡ് ബാധിച്ച ഒരു രോഗിയെ പരിശോധിക്കുവാനാണ്. ദിവസേന ചെയ്യുന്ന ഞങ്ങളുടെ ഈ വേഷം ഇടലും അഴിക്കലും അങ്ങേയറ്റം വിഷമം പിടിച്ച ഒന്നാണെന്ന് […]

Share News
Read More

സംസ്‌ഥാനത്ത്‌ അഗ്‌നിരക്ഷാസേനയ്‌ക്കായി ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു

Share News

സംസ്‌ഥാനത്ത്‌ ഉയരമുളള കെട്ടിടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിരക്ഷാസേന ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു. 20 നിലവരെയുള്ള കെട്ടിടത്തിലെ തീ പിടിത്തമണയ്‌ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായകരമായ, ഹൈഡ്രോളിക്ക്‌ സംവിധാനത്തോട്‌ കൂടിയ വാഹനം ഇതാദ്യമായാണ്‌ സേനയ്‌ക്കായി വാങ്ങുന്നത്‌. ആദ്യഘട്ടത്തില്‍ സ്‌റ്റേറ്റ്‌ ട്രേഡിങ്‌ കോര്‍പ്പറേഷന്‍ വഴി രണ്ടു വാഹനങ്ങള്‍ വാങ്ങും. ഒന്നിന്‌ 14 കോടി രൂപയാണ്‌ വില. ഇതിനായി പദ്ധതി വിഹിതത്തില്‍നിന്നു സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്‌. ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിച്ച്‌ ഒമ്ബത്‌ മാസത്തിനകം വാഹനം എത്തിക്കണമെന്നാണ്‌ ഉത്തരവ്‌. ഫയര്‍മാന്‌ പടിക്കെട്ടും ലിഫ്‌റ്റും ഉപയോഗിക്കാതെ […]

Share News
Read More

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍:

Share News

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കൊച്ചി:കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചു വളരുന്നതും. കാശ്മീരിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രമായി വളരുന്നതു തടയുവാന്‍ സംസ്ഥാന ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു. രാജ്യത്ത് അധികാരത്തിന്റെ […]

Share News
Read More

അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

Share News

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യതയുള്ളതിനാൽ  ഇടുക്കി, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]

Share News
Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

Share News

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ 2020 സെപ്റ്റംബർ 19 : കോട്ടയം, ഇടുക്കി 2020 സെപ്റ്റംബർ 20 : എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് 2020 സെപ്റ്റംബർ 21 : ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very […]

Share News
Read More

പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ.ജോസ് ചാക്കോപെരിയപ്പുറം ,വി.ഡി.സതീശൻ എം എൽ എ യുമായി സംഭാഷണം നടത്തുന്നു

Share News

ജീവിത ശൈലീ രോഗങ്ങൾ ഹൃദയത്തെ ബാധിക്കുന്നതെങ്ങിനെ ? മലയാളിയുടെ ജീവിത രീതിയിൽ അപകടം പതിയിരുപ്പുണ്ടോ? അവയവദാനം എങ്ങിനെയാണ് ?തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.

Share News
Read More

അത്യാധുനിക ന്യൂറോസർജറിയിലൂടെ രോഗശമനം ഇനി സാധ്യം!!

Share News

നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്രക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ (Micro neuro surgery) സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ […]

Share News
Read More

നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ?

Share News

ചിന്തിച്ചു നോക്കുക നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ? ശ്വസിക്കുന്ന ശുദ്ധവായു തൊട്ട് സകലതതും.നമുക്കു് ജീവിക്കുവാനും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങി ജീവിക്കുവാനുമല്ലേ കൈമാറ്റ വ്യവസ്ഥകളും, പണമിടപാടും ഉണ്ടായത്.പണം കൊണ്ട് എല്ലാം കിട്ടുമോ?പണം കൊണ്ട് വാങ്ങാമെന്നു കരുതി സ്വരൂപിച്ചവൻപണത്തിൻ്റെ നിസ്സാരത വിളിച്ചു പറയുന്നത് താഴെക്കൊടുക്കുന്നു ” 93 വയസ്സ് പ്രായമുള്ള ഇറ്റലിക്കാരനായ ഒരു വൃദ്ധനെ അസുഖം ഭേദമായതിനാൽ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. വെൻറിലേറ്ററിൽ കിടന്ന ഒരു ദിവസത്തെ ചാർജ് ആയ […]

Share News
Read More

കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍

Share News

കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]

Share News
Read More