ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെആർഎൽസിസി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻ്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി ചെല്ലാനത്ത് കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി. കെ ജെ മാക്സി എംഎൽഎ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ […]
Read Moreചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ഒരു മനുഷ്യാവകാശ പ്രശ്നമാണ്.
വൻവികസന പദ്ധതികളുടെ ദുരന്തമനുഭവിക്കേണ്ടവരാണോ തീരജനത? ചെല്ലാനം പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലെ മൂലംങ്കുഴി, മാനാശ്ശേരി ഡിവിഷനുകളിലുമായി അതിവസിക്കുന്ന ജനതയാണ് ഇരകൾ. തീരസംക്ഷണത്തിലൂടെ ഇവരുടെ അതിജീവനം സാധ്യമാക്കാൻ രൂപപ്പെടുത്തിയിട്ടുളള ജനകീയരേഖ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നാട്ടറിവുകളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെയും പിന്തുണയോടെ തയ്യാറിക്കിയിട്ടുളള ജനകീയരേഖ നിർദേശിക്കുന്ന പദ്ധതികളുടെ പൂർത്തികരണത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. മാതൃഭൂമി പത്രം ജനകീയരേഖയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധമായി ചേർക്കുന്നു. Shaji George
Read Moreകയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.
വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്? കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും. ആർക്കും വരാം.. . ഭക്ഷണം കഴിക്കാം… വിലവിവരപ്പട്ടികയില്ല.. . കാഷ്യർ ഇല്ല… എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്. അതിലിടാം.. കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം. ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും. ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി […]
Read Moreകരുതലിൻെറ സംസ്‌കാരം വളർത്താം. /മാർ ജേക്കബ് മുരിക്കൻ
മാനസിക ആരോഗ്യം സംരക്ഷിക്കാം..കരുതലിൻെറ സംസ്‌കാരം വളർത്താം .മാർ ജേക്കബ് മുരിക്കൻ ദീപിക പത്രത്തിൽ എഴുതിയ ശ്രദ്ധേയമായ ലേഖനം. coutesy – Deepika Newspaper
Read Moreകോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ് മടുത്തവർക്ക് പ്രത്യാശ നൽകുക.
അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി . ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. […]
Read More…സഹജീവികളോടുള്ള നമ്മുടെ സ്നേഹവും ശ്രദ്ധയും കരുതലും ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി നമുക്ക് ഈ ദിനാചരണത്തെ മാറ്റം.
എടാ നാളെ നേരം വെളുക്കുമ്പോൾ നിങ്ങൾ എന്നെ കാണില്ല…ഇനി ഞാൻ ജീവിച്ചിരിക്കില്ല..അവൾ എന്നെ ചതിചെടാ…ഫോണിൻറെ മറുതലയ്ക്കൽ പഴയൊരു സഹപാഠിയാണ്. ലോകം കൊറോണ ഭീതി യിലേക്ക് വഴുതിവീണ മാർച്ച് മാസത്തെ ഒരു സായാഹ്നത്തിലാണ് ഓർക്കാപ്പുറത്തു സുഹൃത്തിൻറെ ഈ ഫോൺ സന്ദേശം ലഭിച്ചത്. വർഷങ്ങളുടെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ.ഏതാണ്ട് എട്ട് വർഷം ഹൃദയത്തിലേറ്റിയ പ്രണയം തകർന്നതിന്റെ സകല നൈരാശ്യവും അവൻറെ വാക്കുകളിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. പിന്നീടങ്ങോട്ട് സുദീർഘമായ ഇടപെടലുകൾ വേണ്ടിവന്നു അവനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ.പ്രണയനൈരാശ്യം,സാമ്പത്തിക പ്രതിസന്ധി, മാറാരോഗം, ജോലിയുടെ […]
Read Moreമഴ: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 9 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 2020 സെപ്റ്റംബർ 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ […]
Read More