അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല
ഈശോമിശിഹായിൽ പ്രിയപ്പെട്ടവരേ കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ. ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല. ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ […]
Read Moreകൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.
കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ. 1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു. ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ […]
Read Moreക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…
പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല…” എന്തിനാ സഹോദരി നീ ഇങ്ങനെ എഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…” എന്നിങ്ങനെയുള്ള ചിലരുടെ ഉദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ… ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് […]
Read Moreപള്ളികളിലെ തിരുക്കർമങ്ങളുടെ കാര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂൺ 30 വരെ നിലവിലെ സ്ഥിതി തുടരും.
ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിന്‍റെ സര്‍ക്കുലര്‍ മിശിഹായില്‍ പ്രിയ വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വി.കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നമുക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും, നമ്മുടെ അതിരൂപതയുടെ ആലോചനാസമിതിയംഗങ്ങളും ഫൊറോനാ വികാരിമാരുമായി ഇന്നു നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍, ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചു. ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിനു പരമാവധി 50 പേരേയും മനസ്സമ്മതം, മാമ്മോദീസ, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി […]
Read Moreദേവാലയങ്ങളില്‍ കോവിഡു പടരുമോ?
ഫാ. ജോഷി മയ്യാറ്റിൽ ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയായില്‍ തട്ടിവിടുന്നുണ്ട്. വിശ്വാസികള്‍ക്ക് എവിടെയിരുന്നും പ്രാര്‍ത്ഥിക്കാമല്ലോ എന്നു കമൻറിയവർ ഈശോയുടെ വിശുദ്ധമായ ബലിയർപ്പണം ദേവാലയത്തിലേ ഉള്ളൂവെന്ന […]
Read Moreമാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കൽ
മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത് .റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി […]
Read Moreകോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങള്‍ വിട്ടു നല്‍കി. രണ്ടു കോടിയില്‍പരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചതായി ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read Moreചങ്ങനാശേരി അതിരൂപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് മാർഗ്ഗരേഖ പ്രകാശനം ചെയ്തു .
കോട്ടയം .ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് മാർഗ്ഗരേഖ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ ഫാമിലി അപ്പസ്തോലേറ്റ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലാണ് മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ സഹായ പദ്ധതി 1 A. ചങ്ങനാശേരി അതിരൂപതയുടെ അതിർത്തിയിലുള്ള 5 ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ചോളം സ്കൂളുകളിൽ കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാനായി ഒരു വീട്ടിലെ മൂന്നാമത്തെ കുട്ടിക്ക് ഭാഗികമായും നാലാമത്തെ കുട്ടിക്കു മുതൽ പൂർണ്ണമായും ഫീസിനത്തിൽ ഇളവ് […]
Read Moreകോവിഡ് മറയാക്കിയുള്ള അബോര്‍ഷന്‍ പ്രചരണത്തിനെതിരെ 434 മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
ക്വിറ്റോ: വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പരിപാലനമെന്ന പേരിന്റെ മറവില്‍ അബോര്‍ഷന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുവാനുള്ള വന്‍കിട സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ള 434 മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത വിജ്ഞാപനം. കൊറോണ പ്രതിസന്ധിക്കിടയിലും ‘ആരോഗ്യ പരിപാലനം’ എന്ന പേരില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ഗര്‍ഭഛിദ്ര അനുകൂല സംഘടനകളുടേയും ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ് (ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര […]
Read More