രക്തദാനം ഒരു ശീലമാക്കുക. |രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക|

Share News

ഇന്ന് ജൂൺ 14 -ലോക രക്തദാതാക്കളുടെ ദിനമാണ് . World Blood Donors day.കോവിഡ് കാരണം, രക്തദാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിവിധ സംഘടനകൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും ഇപ്പോൾ നടക്കുന്നില്ല. രക്തം, രക്ത ഉൽ‌പന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും , 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നു,. ഇത് ജീവൻ രക്ഷാമാ൪ഗ്ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ് … എനിക്ക് ഇതുവരെ […]

Share News
Read More

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.|പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .

Share News

എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ […]

Share News
Read More

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപധനസഹായം: മന്ത്രി ആന്റണി രാജു

Share News

ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ചാണ് ധനസഹായം നൽകുന്നത്. ടോട്ടേ ചുഴലിക്കാറ്റു മൂലം കഴിഞ്ഞ മാസം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു. അക്കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കും 28,070 മത്സ്യ തൊഴിലാളി അനുബന്ധ കുടുംബങ്ങൾക്കുമാണ് ധനസഹായം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും […]

Share News
Read More

ജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി

Share News

ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]

Share News
Read More

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍: നിയമസഭ പ്രമേയം പാസാക്കി

Share News

തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം. വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ആഗോള ടെണ്ടറിലൂടെ വാക്‌സിന്‍ വാങ്ങണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.സർക്കാർ സംവിധാനങ്ങളെ കമ്പോളത്തിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും […]

Share News
Read More

ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണം: കെസിബിസി

Share News

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി ചെലവഴിക്കുന്നതിനെയാണ് പുനപരിശോധിക്കേണ്ടതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാലോളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു […]

Share News
Read More

വികസനത്തിലും ക്ഷേമത്തിലും ഉറച്ചുനില്‍ക്കും: ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

Share News

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. […]

Share News
Read More

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌.

Share News

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌. രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവർക്ക്‌ പാർടിയിലെ മറ്റു ചുമതലകൾ നൽകാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാർഥി നിർണയം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റിയാണ്‌ ഈ തീരുമാനമെടുത്തത്‌. തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന്‌ സ്ഥാനാർഥി നിർണയവിഷയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരിൽ […]

Share News
Read More

മുൻ സർക്കാർ തുടങ്ങി വച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും: നിയുക്ത എംഎൽഎ ലിന്റോ ജോസഫ്

Share News

തിരുവമ്പാടി ; കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടിയുടെ നിയുക്ത എംഎൽഎ ശ്രീ ലിന്റോ ജോസഫിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 22/05/21 ശനിയാഴ്ച നൽകിയ അനുമോദന യോഗത്തിൽ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി പറയുകയായിരുന്നു ശ്രീ ലിന്റോ ജോസഫ്. വന്യമൃഗ ശല്യവും വിലത്തകർച്ചയും അടക്കമുള്ള കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി. അടക്കമുള്ള വ്യവസായ പാർക്കുകൾ […]

Share News
Read More

മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും: വി.ഡി സതീശൻ

Share News

കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന്, പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശന്‍. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും […]

Share News
Read More