ഏകാകികളുടെ ലോകം വളരുമ്പോൾ
വിദൂരത്ത് ജോലി ചെയ്യുന്ന കുടുംബനാഥന്മാരുടെ വീടിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായ് ധാരാളം വ്യക്തികളുമായും കുടുംബങ്ങളുമായും അഭിമുഖവും നടത്തുകയുണ്ടായി. മക്കളുടെ വളർച്ചയ്ക്കും ഭാര്യയുടെ സംരക്ഷണത്തിനുമെല്ലാം അപ്പൻ ഒപ്പമുള്ളത് അത്യന്താപേക്ഷിതമാണെന്നായിരുന്നു 99 ശതമാനം പേരുടെയും അഭിപ്രായം. അപ്പൻ വിദൂരത്തായിരുന്നിട്ടുംഒരു കുടുംബം അദ്ദേഹത്തോടൊപ്പമായിരിക്കാൻ എടുത്ത പ്രയത്നം എന്നെ അതിശയപ്പെടുത്തി. അന്ന് ഇന്നത്തെപോലെ സോഷ്യൽ മീഡിയകളില്ല, മെസേജുകൾ അതിവേഗം ലഭിക്കുന്ന വാട്സാപ് പോലുമില്ല. പകരം Skype ഉപയോഗിച്ചുള്ള വീഡിയോ കോൾ മാത്രമുണ്ട്.വിദേശത്തുള്ള അപ്പൻ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തുമ്പോൾ […]
Read Moreസമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം
സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം ( സെക്സ് ) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല. തീയേറ്ററിൽ വെച്ചീ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചക്ക് പ്രയാസമുണ്ടാക്കി. കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ […]
Read More“ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ തിരികെ പോകരുത്”
*”ആരും ഒരിക്കലും**മറന്നു വെച്ച കുട എടുക്കാൻ മറക്കരുത്…”* അച്ഛനോടൊപ്പം കഴിഞ്ഞിരുന്ന മകൻ പുതിയൊരു വീടു വെച്ചു താമസം മാറി……, അനിവാര്യമായിരുന്ന ഒരു വേർപിരിയലായിരുന്നു അത്….. പഴമ തളം കെട്ടി നിൽക്കുന്ന ആ വീട്ടിൽ താമസിക്കാൻ മകൻ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല……, സ്വന്തം ഇഷ്ടപ്രകാരം പടുത്തുയർത്തിയ പുതിയ വീട്ടിലേക്ക് ഭാര്യയും, കുട്ടികളുമായി അയാൾ ചേക്കേറി……., അച്ഛനോട് കൂടെ ചെല്ലാൻ മകൻ ആവുന്നത്ര നിർബന്ധിച്ചതാണ്……, പക്ഷേ ആ വൃദ്ധൻ പോയില്ലെന്ന് മാത്രമല്ല, ഒറ്റക്കാണെങ്കിലും ആ പഴഞ്ചൻ വീട്ടിൽ കഴിഞ്ഞു കൊള്ളാമെന്ന് പാവം […]
Read Moreഭർത്താവിനൊരു പ്രശ്നം വരുമ്പോൾ താങ്ങായി നിൽക്കേണ്ടത് ഭാര്യയാണ്.. ആ താങ്ങവർക്ക് കിട്ടാതെ വരുമ്പോഴാണ് പല കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്..!
മക്കളെ പത്തുമാസം ചുമന്നു നൊന്തുപെറ്റ സ്ത്രീ അവളുടെ ഗർഭവസ്ഥയിലെ കഷ്ടപ്പാടുകളെ കുറിച്ച് വാചാലരാകാറുണ്ട്.. മക്കളെ പെറ്റുവളർത്തിയതിന്റെ കണക്കുകൾ നിരത്താറുണ്ട്.. പക്ഷെ കുടുംബം നോക്കുന്ന ഭർത്താവിനെ പറ്റിയൊ അയാളുടെ കഷ്ടപാടുകളെ പറ്റിയോ ആരും ചിന്തിക്കാറില്ല അല്ലെങ്കിൽ പറയാറില്ല എന്നതാണ് സത്യം.. സ്ത്രീകളെ നിങ്ങളോടാണ്…. മാതൃത്വം ദൈവം സ്ത്രീകൾക്ക് കനിഞ്ഞു നൽകിയ വരദാനമാണ്.. ഒരമ്മ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് പോലെ ഒരച്ഛനും തന്റെ കുഞ്ഞിനെ ചുമക്കുന്നുണ്ട്.. പക്ഷെ അതയാളുടെ വയറ്റിൽ അല്ല മറിച്ചു “ഹൃദയത്തിൽ” ആണെന്ന് മാത്രം..! തന്റെ […]
Read Moreഭാര്യയെ കീഴ്പ്പെടുത്തേണ്ടത് സ്നേഹം കൊണ്ടാണ്.. അവളെ ഒരു ശല്യമായികാണാതെ ആത്മ സഖിയായികണ്ടു നോക്കൂ…!
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല. ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്. വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..! കേവലം ”ഭാര്യ” എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം. നിശ്ചയം കഴിഞ്ഞാൽ അവളോട് ദിവസവും മണിക്കൂറുകളോളം സംസാരിക്കുന്നു.. സമയം ഉണ്ടാക്കി കാണാൻ ശ്രമിക്കുന്നു. കിട്ടാവുന്നതിൽ […]
Read Moreമാതാപിതാക്കളുടെ ജീവിത സായാഹ്നത്തിൽ അവരുടെ വിശേഷ ദിനങ്ങൾ വീട്ടിലുള്ളവരൊക്കെ ചേർന്ന് പൊലിപ്പിച്ചെടുക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് മധുരം കൂടും.
മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും . ഊഷ്മളതക്കും സ്നേഹത്തിനുമാണ് ഊന്നൽ നൽകേണ്ടത്. എങ്ങനെ ചെയ്യാനായിരിക്കും അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ചിലർക്ക് സമ പ്രായക്കാരായ കൂട്ടുകാരെ സൽക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത്ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും. പ്രാർത്ഥനാ ദിനമാക്കി മാറ്റണമെന്നാകും ചിലർക്ക് . വാർദ്ധക്യത്തിൽ എന്തിനിതൊക്കെയെന്ന നിലപാടുള്ളവരും ഉണ്ടാകും . അവരുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങൾ വേണം .എല്ലാ ജന്മ ദിനങ്ങളും ആളുകളെ കൂട്ടി ചെയ്യണമെന്നില്ല […]
Read More“പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ”|ആർച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ|വരാപ്പുഴ അതിരൂപതയിൽ വലിയ കുടുംബങ്ങളുടെ സംഗമം .
വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെ.സി.ബി.സി. പ്രോലൈഫ് സമിതിയും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമംആർച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. “പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ അതിരൂപത സഹായമെത്രാൻ റവ. ഡോ.ആന്റണിവാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. […]
Read Moreകുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്തലേറ്റ്
കുഞ്ഞുങ്ങൾ കുടുംബത്തോടൊപ്പം കൊച്ചി:കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ വിധി. കുഞ്ഞുങ്ങളെ സ്വീകരിച്ചുവളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്കാരത്തിന്റെ സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതാണെന്നും കുടുംബജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് വിലയിരുത്തി. വാടകഗർഭധാരണത്തിലൂടെ ജനിച്ചകുട്ടികൾ അലഞ്ഞുനടക്കുന്നത് കാണുവാൻ ഇഷ്ടപ്പെടില്ലെന്ന അഭിപ്രായം നീതിന്യായ മേഖലയിലെ കുടുംബമൂല്യങ്ങളെ […]
Read More