” തങ്ങളുടെ കുട്ടികൾ പെൺകുട്ടികളാണല്ലോ” എന്ന് വ്യാകുലപ്പെടുന്ന എല്ലാ മാതാപിതാക്കൾക്കും സമർപ്പിക്കുന്നു.

Share News

ഇന്ന് എന്റെ മഹാലക്ഷ്മിക്ക് പതിനേഴിന്റെ തിളക്കം. ഒരുപാടു സ്നേഹത്തോടെ ഞങ്ങളുടെ പിറന്നാൾ ആശംസകൾ ഈ മഹാലക്ഷ്മിക്ക് പിന്നിൽ ഒരു കഥയുണ്ട്.2003ൽ ഡൽഹിയിൽ വച്ച് മകൾ പിറന്നു പിറ്റേ ദിവസം ഞാൻ office ൽ എത്തി ഈ സന്തോഷത്തിന്റെ മധുരം പങ്കു വച്ച് M.D ആയിരുന്ന S.D Baveja സാറിനോടു പറഞ്ഞു എനിക്ക് ഒരു പെൺകുട്ടി പിറന്നിരിക്കുന്നു മധുരം സ്വീകരിച്ചാലും. അദ്ദേഹം പറഞ്ഞു നീ പറഞ്ഞത് ശരിയല്ല. പെൺകുട്ടി എന്ന് പറഞ്ഞിടത്ത് മഹാലക്ഷ്മി എന്ന് ചേർത്ത് ഒന്നുകൂടി പറയുക. […]

Share News
Read More

ആൻറണിയും സോണിയയും വിവാഹിതരായി

Share News

ലണ്ടനിലെ എഡ്മണ്ട്നിൽ താമസിക്കുന്ന തോമസ് ഷേർലി മകൻ ആൻറണിയുംഇംഗ്ലണ്ടിലെ ക്രൈസ്റ്റ്ചർച്ചിൽതാമസിക്കുന്ന തോമസ് ലിസി മകൾ സോണിയയുംതമ്മിലുള്ള വിവാഹം ആഗസ്റ്റ് 15ആം തീയതി ശനിയാഴ്ചലണ്ടനിലെ വാൽതാംസ്റ്റോഅവർ ലേഡി ആൻഡ് സെൻറ് ജോർജ് ചർച്ചിൽ വച്ച് ഫാദർ ജോസ് അന്തിയാംകുളം ആശീർവദിച്ചു. സോണിയായുടെ മാതാപിതാക്കളായ ശ്രീ തോമസും ശ്രീമതി ലിസിയും ശുശ്രുഷാമേഖലയിൽ സജീവമാണ്. ഇവർ നിരവധി ഭക്തിഗാനങ്ങൾ രചിക്കുകയും ഈണം നൽകുകയും ചെയ്തു, ശ്രദ്ദേയരാണ്. നവ ദമ്പതികളുടെ മാതാപിതാക്കൾ സാമൂഹ്യ സേവന രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.

Share News
Read More

ഞങ്ങൾക്ക് ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചു.

Share News

പ്രിയപ്പെട്ടവരെ,എനിക്കും ഷീബയ്ക്കും ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് രാവിലെ 11-15 ന് ആയിരുന്നു മോളുടെ ജനനം. കുഴിക്കാട്ടുശ്ശേരി മറിയം തെരേസാ ആശുപത്രിയിൽ പ്രൊ ലൈഫ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ആയിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ നഴ്സുമാർ സിസ്റ്റർമാർ.. നൽകിയ പരിചരണം സന്തോഷം നൽകുന്നു.ദൈവത്തിന് സ്തുതി. ശരിയ്ക്കും ഇത് ഞങ്ങൾക്ക് ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞ് ആണ്. 2017-ൽ 7 മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ ലഭിക്കാതെപോയി. ആ കുഞ്ഞുമാലാഖ ദൈവസന്നിധിയിൽ ആണ്. […]

Share News
Read More

‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു.

Share News

മരങ്ങാട്ടുപിള്ളി : ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ‘ഒരുകോടി പ്ലാവിൻ തൈകൾ ‘ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും, ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ സംരംഭത്തിൻ്റെ ഉദ്‌ഘാടനം എം.എൽ.എ. മാണി സി കാപ്പൻ നിർവ്വഹിച്ചു. മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ സ്കൂൾ ഫാമിൽ നടന്ന ചടങ്ങിൽ ആയുർജാക്ക് ഇനത്തിൽപെട്ട വരിക്ക പ്ലാവ് നട്ടുകൊണ്ട് ആണ് പദ്ധതിക്ക് തുടക്കമിട്ടത്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു അദ്ധ്യക്ഷത വഹിച്ച […]

Share News
Read More

വീടുകള്‍ ക്രൈം സീനുകൾ ആയി മാറുന്ന ദുര്‍വിധി ദുഃഖകരം. -ഡോ .സി. ജെ. ജോണ്‍

Share News

ധനമാണ്‌ മാന്യതയുടെ അടയാളമെന്ന ഒരു ധാരണ പടര്‍ന്ന് പിടിക്കുന്നുണ്ട്. ബന്ധങ്ങൾക്കും മീതെയാകുന്നുധനത്തിന്റെ സ്ഥാനം. പത്ത് കാശും സ്വത്തും തരമാകുമാകുമെങ്കിൽ സഹോദരിയെ കൊല്ലാം. ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് ഇല്ലാതെയാക്കാo. ബന്ധുക്കളെ സൈനൈഡു കൊടുത്ത് ഇല്ലാതാക്കാം. സ്വര്‍ണ്ണ കടത്ത് പോലും പണത്തിനോട് ഉള്ള ആര്‍ത്തി മൂലം ഉണ്ടായതാണ്. ധനം മോഹിച്ച് മാത്രം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നുണ്ട്. എന്തും ചെയ്തും പണം ഉണ്ടാക്കാമെന്ന നീതി ശാസ്ത്രത്തിന് ചെറുപ്പക്കാരുടെ മനസ്സിൽ വേരോട്ടം കിട്ടുന്നു. കാസര്‍കോട് നടന്ന കൊലപാതകം അത് സാക്ഷ്യപ്പെടുത്തുന്നു. […]

Share News
Read More

നിങ്ങളുടെ കുട്ടികൾ അവസാനം വായിച്ച പുസ്തകം ഏതാണെന്ന് വല്ല നിശ്ചയവുമുണ്ടോ?

Share News

കഥയും കാര്യവും എൻ്റെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുക്കളായിരുന്നു ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കുട്ടികളുടെ ദീപികതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ .ഓരോ ലക്കത്തിലെയും കഥകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.രാജുവിനെയും രാധയെയും രക്ഷിക്കാൻ വരുന്ന മായാവിയും, മായാവിയെ കുപ്പിയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും, ‘ശക്തരിൽ ശക്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡിങ്കനുമെല്ലാം കുട്ടികളായ ഞങ്ങൾക്ക് നന്മതിന്മകൾതിരിച്ചറിയാൻ സഹായകമായിരുന്നു. കുട്ടികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുന്നതിലും, വായനാശീലം വർദ്ധിപ്പിക്കുന്നതിലും അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. പുതിയ തലമുറയിൽ […]

Share News
Read More

“ഒന്നിനും കൊള്ളാത്തവന്‍”; എഴുതിത്തള്ളാന്‍ വരട്ടെ.

Share News

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,ട്രെയ്നര്‍ & മെന്‍റര്‍, 9847034600 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ “ഒന്നിനും കൊള്ളാത്തവന്‍” എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരു ന്നത്. നാല് വയസിനുശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശനപരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആധുനിക ഫിസിക്സിന്‍റെ പിതാവായി മാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. രക്ഷിതാക്കളും അധ്യാപകരും ‘നിന്നെ ഒന്നിനും കൊള്ളില്ല’ എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരെല്ലാം ആത്മാഭിമാനം […]

Share News
Read More

ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ

Share News

ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ […]

Share News
Read More

മക്കളുടെ മികച്ച സുഹൃത്തുക്കൾ മാതാപിതാക്കളാണോ?

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

Share News
Read More