ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു-രമേശ് ചെന്നിത്തല
അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു. എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് […]
Read More