ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 56-ാം ചരമവാർഷികവും(ജൂൺ 08) 155-ാം ജന്മദിനവും
ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മദ്ധ്യസ്ഥനുംതിരു കുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകനും നമ്മുടെ ഇടവകാംഗവുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 56-ാം മത് ചരമവാർഷിക ദിനം( ജൂൺ 08) 👉 വിശുദ്ധിയുടെ നിറവായി ധന്യൻ ജോസഫ് വിതയത്തിൽവിശുദ്ധിയിലേക്കുള്ള വഴികളിൽ മറിയം ത്രേസ്യയുടെ പാദങ്ങൾക്ക് വിളക്കായി പ്രഭ ചൊരിഞ്ഞ പുരോഹിത ശ്രേഷ്ടനാണ് ധന്യൻ ജോസഫ് വിതയത്തിലച്ചൻ. കൊങ്ങോർപ്പിള്ളി വിതയത്തിൽ ലോന കുഞ്ഞ് – അന്ന ദമ്പതികളുടെ മകനായി 1865 ജൂലായ് 23 ന് ജനനം. 1894 […]
Read Moreനമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം
ഇന്ന് ലോക പരിസ്ഥിതി ദിനം . എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു. തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി […]
Read MoreJACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്
എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന JACK FRUIT CHALLENGE ഇന്ന് മുതൽ ആരംഭിക്കുകയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചു വീട്ടുപരിസരത്തു പ്ലാവിൻ തൈ നട്ടതിനു ശേഷം ഫോട്ടോ എടുത്ത് അടിക്കുറിപ്പോടു കൂടി ജൂൺ 12നു മുമ്പായി സഹൃദയയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യണം. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ജനങ്ങളിൽ കൃഷി ആഭിമുഖ്യം വളർത്തുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഒരുക്കുന്ന ചലഞ്ചിൽ കുടുംബസമേതം എല്ലാവർക്കും പങ്കാളികളാകാം. […]
Read Moreഇ-ലേലത്തിലൂടെ റബര്‍ വിപണി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം എതിര്‍ക്കും: വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: റബര്‍ വ്യാപാരത്തിന് ഇ-ലേല സംവിധാനമൊരുക്കി റബര്‍വിപണി അട്ടിമറിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ആസൂത്രിത അണിയറ നീക്കത്തില്‍ നിന്ന് റബര്‍ബോര്‍ഡ് പിന്മാറണമെന്നും ഇതിനെതിരേ കര്‍ഷകര്‍ സംഘടിച്ച് നീങ്ങണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു. റബര്‍ കാര്‍ഷികോത്പന്നമാക്കുമെന്നും കര്‍ഷകര്‍ ഉത്പാദനം കൂട്ടണമെന്നും അടിസ്ഥാനവില പ്രഖ്യാപിക്കുമെന്നും ഇറക്കുമതി നിയന്ത്രിക്കുമെന്നും തുടങ്ങി കര്‍ഷക സ്‌നേഹം പ്രഖ്യാപിച്ച് അവസാനം കര്‍ഷകനെ ചതിക്കുന്നതിന്റെ പുതിയ നീക്കമാണ് റബര്‍ ബോര്‍ഡ് പദ്ധതിയായ റബര്‍ ലേലം. റബര്‍ ബോര്‍ഡിലെ ഉന്നതര്‍ തന്നെയാണ് […]
Read Moreഗാർഹിക സഭാ പ്രാർത്ഥന പ്രകാശനം ചെയ്തു
അനുദിന കുടുംബ പ്രാർത്ഥന കൂടുതൽ ഫലവത്താക്കണമെന്ന ലക്ഷ്യത്തോടെ എറണാകുളം കുടുംബ പ്രേഷിത കേന്ദ്രം പ്രസിദ്ധീകരിച്ച ഗാർഹിക സഭാ പ്രാർത്ഥന പുസ്തകം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ പ്രകാശനം ചെയ്തു . സീറോ മലബാർ മാതൃവേദിയുടെ അന്തർദേശീയ പ്രസിഡന്റ് ശ്രീമതി കെ. വി. റീത്താമ്മയും ഭർത്താവു ശ്രീ . ആന്റണി ജെയിസും ചേർന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി . ഗാർഹിക സഭയായ കുടുംബത്തിന്റെ ദൈവശാസ്ത്രവും തനതായ ആദ്ധ്യാത്‌മികതയും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ […]
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം
ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട് .ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം […]
Read Moreഅമ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരു കുടയും കുഞ്ഞുപെങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയം കവരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ..?
ഒരു കുടയും കുഞ്ഞുപെങ്ങളും മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് , അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് മുട്ടത്തുവർക്കിയുടെ ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . ബേബിക്ക് പതിനൊന്നും ലില്ലിക്ക് എട്ടും വയസ് പ്രായം .ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ ബാല്യകാലം . ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇരുവരുടെയും താമസം. മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. എപ്പോഴും ഉപദ്രവിക്കും […]
Read Moreകിഡ് ഗ്ലോവ്: വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷക്കായി ദർശനാത്മക സംരംഭം
കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്‌ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ കുട്ടികൾക്ക് അനിവാര്യമാണ്. വിദ്യാർത്ഥികൾ പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. പരീക്ഷണം പഠിക്കാനുള്ള ഒരു നല്ല മാർഗമാണെങ്കിലും, സൈബർ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് പ്രധാനമാണ്. സൈബര്‍ ലോകത്ത് സുരക്ഷയും […]
Read More