ബസ് ചാർജ് വർദ്ധനവ് ഉടനില്ല

Share News

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും […]

Share News
Read More

കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു

Share News

കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയത്.1,71,935 കിറ്റ് സ്റ്റോക്കുണ്ട്.17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്‍റെ വിപണിവില 1042 രൂപ 25 പൈസയാണ്. എന്നാല്‍, ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ […]

Share News
Read More

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം

Share News

സുഭിക്ഷ കേരളം സുരക്ഷ പദ്ധതി വരാപ്പുഴ അതിരൂപത യുടെ അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്റ്റിൻ്റെ അതിരൂപതാ തല ഉത്ഘാടനം 2020 ജൂൺ 4 ന് വ്യാഴാഴ്ച രാവിലെ 9.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റെവ. ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് പൊറ്റക്കുഴി ഇടവകയിൽ നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗണ്‍സിലർമാർ എന്നിവര്‍ .പങ്കെടുത്തു

Share News
Read More

രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 260 പേർ മരണത്തിന്​ കീഴ​ടങ്ങി.​ഇതോടെ രാജ്യ​ത്തെ കോ​വി​ഡ് മ​ര​ണം ആ​റാ​യി​രം ക​ട​ന്നു.

Share News

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 260 പേർ മരണത്തിന്​ കീഴ​ടങ്ങി.​ഇതോടെ രാജ്യ​ത്തെ കോ​വി​ഡ് മ​ര​ണം ആ​റാ​യി​രം ക​ട​ന്നു. 6,075 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ഇന്ത്യയിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന​ കോവിഡ്​ കേസുകളും മരണ സംഖ്യയുമാണിത്​. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിടുന്ന കണക്കനുസരിച്ച്​ ഇതുവരെ 2,16,919 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,04,107 പേർ രോഗമുക്തി നേടി. 1,06,737 പേർ ചികിത്സയിലാണ്​. ആകെ 6,075 പേരാണ്​ […]

Share News
Read More

എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ […]

Share News
Read More

മണിക്കൂറുകൾക്കുള്ളിൽ കോവിഡ് കെയർ സെൻറർ തയ്യാർ!!!

Share News

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് അങ്കമാലിയിൽ Adlux എക്സിബിഷൻ സെൻറർ കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സെൻറർ ആയി സർക്കാർ ഏറ്റെടുക്കുവാൻ തീരുമാനിച്ച വിവരം ചുമതലയുള്ള ഡോക്ടർ വിളിച്ചറിയിക്കുന്നത്. അപ്പോൾ തന്നെ സ്ഥലത്തെത്തി ആരോഗ്യ പ്രവർത്തകരുമായി ചേർന്നു ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു. 200 രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ ആയ കിടക്കകളും അനുബന്ധ സാമഗ്രികളും രാത്രിയോടെ സ്ഥലത്ത് എത്തി. ആരോഗ്യ പ്രവർത്തകരും, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ഒരുമിച്ച് കൈകോർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 200 രോഗികൾക്കുള്ള താൽക്കാലിക കോവിഡ് […]

Share News
Read More

പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു.

Share News

പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും […]

Share News
Read More

കാടിൻറെ മക്കൾക്ക് നാടിൻറെ കരുതൽ

Share News

കുട്ടികളുടെ വിദ്യാഭ്യാസം ഏതൊരു രക്ഷകർത്താ വിന്റെയും സ്വപ്നമാണ്. അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നത്.കോവിട് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണല്ലോ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൻറെ പേരിൽ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ ഇടവരരുതെന്ന് യുവഗ്രാമം കരുതുന്നു. അതിരപ്പിള്ളി മേഖലയിലുള്ള ഉള്ള ആദിവാസി കോളനികളിൽ ടിവിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ യുവഗ്രാമം തീരുമാനിച്ചിരിക്കുന്നു. ഈ സദ്ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം ഡെന്നിസ് കെ ആന്റണി ചെയർമാൻ യുവഗ്രാമം9495610260

Share News
Read More

കത്തോലിക്കാ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമ്പോൾ…

Share News

ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജോസഫ് പള്ളിയോടിൽ & ഫാ. വിശാൽ മച്ചുങ്കൽ ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെൻ്റ് അനുവാദം നല്കിയിരിക്കുകയാണ്. അതിൻ്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവൺമെൻറുകളാണ്. ഇതിനായി വിവിധ മത നേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവും അധികം ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമന്യേ ആരാധനയിൽ പങ്കെടുക്കുന്നതെന്നതു കൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിർവഹിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിൻ്റെ കേന്ദ്രമെന്ന […]

Share News
Read More

ഇന്ന് സംസ്ഥാനത്തു 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

ചികിത്സയിലുള്ളത് 832 പേർ കേരളത്തിൽ 82 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും,  കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, കാസർകോഡ് […]

Share News
Read More