രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം:ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. […]
Read Moreപുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. സാങ്കേതിക […]
Read Moreകോവിഡ്:ജിദ്ദയിൽ തിരുവല്ല സ്വദേശിനി മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയിൽ മലയാളി യുവതി മരിച്ചു.തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദിൻറെ ഭാര്യ സിമി ജോര്‍ജ് (45) ആണ് മരിച്ചത്.ജിദ്ദയിലെ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിമി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടില്‍ വന്ന ശേഷം 2019 മാര്‍ച്ച് 12 നാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയില്‍ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്ബില്‍ ജോര്‍ജ് – മേരി ദമ്ബതികളുടെ […]
Read Moreകോവിഡ്:ഡല്‍ഹിയില്‍ അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇ -പാസ് ഇല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിര്‍ത്തികള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കേജരിവാള്‍ അറിയിച്ചു. അതേസമയം,കൂടുതല്‍ ലോക്ക് ഡൗണ്‍ […]
Read Moreസംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന.
തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളില്‍ […]
Read Moreനമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു – സാബു ജോസ്
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡന്റ് ശ്രീ സാബു ജോസ് എഴുതുന്നു നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു. ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് . മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത് . മരുന്നുവാങ്ങുവാനും ആരാധനയ്ക്ക് പോകുവാനും നിയന്ത്രിക്കുവാൻ അപ്പുകളൊന്നും ആരും വികസിപ്പിച്ചിട്ടില്ല .കൊറോണാ പ്രധിരോധ കാലത്തും ആരോഗ്യവും ആയുസ്സും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യം എടുക്കുന്നു .ജനങ്ങളുടെ ആവശ്യമല്ലേ […]
Read Moreലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 62,62,805 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,73,855 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന് നഷ്ടമായത്. 28,46,523 പേര് ഇതുവരെ രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-18,37,170, ബ്രസീല്‍-5,14,849, റഷ്യ-4,05,843, സ്പെയിന്-2,86,509, ബ്രിട്ടന്-2,74,762, ഇറ്റലി- 2,32,997, ഇന്ത്യ-1,90,609, ഫ്രാന്‍സ്- 1,88,882, ജര്‍മനി- 1,83,494, പെറു-1,64,476, തുര്‍ക്കി-1,63,942, ഇറാന്-1,51,466, ചിലി-99,688, കാനഡ-90,947, മെക്സിക്കോ- 90,664, സൗദി അറേബ്യ- 85,261, ചൈന-83,017, പാക്കിസ്ഥാന്- 69,496, […]
Read More