ലോക്ക്ഡൗണിൽ പങ്കുവയ്ക്കലിന്റെ മധുരക്കനിയുമായി സഹൃദയ
സിൻടോ സണ്ണി കൊച്ചി: പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളിലേക്കെത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ‘മധുരക്കനി’ പദ്ധതി ശ്രദ്ധേയമാകുന്നു.അതിരൂപതയില്‍ പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ധാരാളമായി ഉല്പാദിപ്പിക്കുന്ന മേഖലകളില്‍ നിന്നു ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച്, അത്തരം വിളകള്‍ കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങളിലേക്കെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി അങ്കമാലിയിലെയും പരിസരങ്ങളിലെയും വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചാണു പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. വിശ്വാസികളും മറ്റു കര്‍ഷകരും പള്ളിയിലേക്കെത്തിക്കുന്ന ഉല്പന്നങ്ങള്‍ തരം തിരിച്ചു വാഹനങ്ങളിലാക്കി അതിരൂപതയുടെ തെക്കന്‍ മേഖലകളിലേക്ക് എത്തിച്ചു സൗജന്യമായി […]
Read Moreമരുന്നുകൾ വാങ്ങി നൽകി പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1980- എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഷിക സംഗമത്തിനായി സ്വരൂപിച്ച തുക ഉപയോഗിച്ച്തിരുവമ്പാടി പാലിയേറ്റീവ് കെയർ യൂണിറ്റിന് മരുന്നു വാങ്ങി നൽകി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഈ വർഷത്തെ സംഗമം ഒഴിവാക്കുകയായിരുന്നു. തിരുവമ്പാടി എഫ്.എച്ച്.സിയുടെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കാണ് മരുന്നുകൾ വാങ്ങി നൽകിയത്. നാൽപതിനായിരം രൂപയോളം വിലവരുന്ന മരുന്നുകളാണ് വാങ്ങി നൽകിയത്. തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. പാലിയേറ്റീവ് […]
Read Moreപ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ
ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യമോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യപിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് […]
Read Moreസുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി
വാര്‍ത്താകുറിപ്പ്തീയതി: 07-05-2020 ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി – 1449 കോടി രൂപ, മൃഗസംരക്ഷണം […]
Read Moreആശങ്കയൊഴിയുന്നു:ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. […]
Read Moreകോവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന് പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം
പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് ഏഴ്) രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ […]
Read Moreതൊടുപുഴയില്‍ നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍
തൊടുപുഴ കേന്ദ്രീകരിച്ച് നാലാമത്തെ കോവിഡ് കെയര്‍ സെന്റര്‍ വട്ടക്കളം ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതകള്‍ക്കുവേണ്ടി മാത്രമാണ് ഇവിടെ ക്വാറന്റൈന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണചുമതല. തൊടുപുഴയില്‍ മുനിസിപ്പാലിറ്റി ഭക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ വരുന്നത് കണക്കിലെടുത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ബ്ലോക്ക് ഏകോപന […]
Read Moreറെഡ്സോണില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം
തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിൽ നിന്നും റെഡ്സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണില്‍നിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്ബോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്താം. സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കളക്ടര്‍ക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങള്‍ ഇ ജാഗ്രതാ സൈറ്റില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ […]
Read Moreമാസ്ക് ഒരുക്കി കുടുംബശ്രീ
കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാന മാര്‍ഗമൊരുക്കി പഞ്ചായത്തുകളുടെ കോട്ടണ്‍ മാസ്‌ക് നിര്‍മാണംആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കോറോണക്കാലത്ത് വരുമാനമാര്‍ഗമൊരുക്കി കോട്ടണ്‍ മാസ്‌ക്ക് നിര്‍മാണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മാസ്‌കുകള്‍ എത്തിക്കുന്ന ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണയായത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 85 % സബ്സിഡിയോടെ ആറ് എസ്.സി. വനിതകള്‍ക്ക് അനുവദിച്ച സ്വയം തൊഴില്‍ പദ്ധതിയാണ് ഹരിത ക്ലോത്ത് ബാഗ്സ് ആന്‍ഡ് ടെയ്‌ലറിങ് യൂണിറ്റ് […]
Read More