സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 09 10 2020
ചികിത്സയിലുള്ളവര്‍ 91,756; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,75,304 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകള്‍ പരിശോധിച്ചു 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി […]
Read Moreനമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന് സന്തോഷം നൽകും.
കോവിഡ് കാലത്തെ നെൽ കൃഷിയ്ക്ക് ലഭിച്ച വിളവ് നൂറുമേനിയാണ്. ദൈവമെ നന്ദി. കൃഷിയെ സ്‌നേഹിക്കു, കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകു, നമുക്ക് സമൃദ്ധിയും ആരോഗ്യവും ലഭിക്കും. നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന് സന്തോഷം നൽകും. Biju Parayannilam
Read Moreരാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു.
രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും എന്നാൽ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോകർഷകനും 100 രൂപ രജിസ്‌ട്രേഷൻ ഫീസായി ബാങ്കിൽ അടച്ച ചെല്ലാൻ സമർപ്പിക്കുകയോ 100 രൂപ വിലമതിക്കുന്ന കേരള […]
Read More16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ – മുഖ്യമന്ത്രി.
* ജലജീവൻ മിഷൻ പദ്ധതിക്ക് പ്രവർത്തനോദ്ഘാടനമായി 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.716 പഞ്ചായത്തുകളിൽ 4343 […]
Read Moreവ്യാഴാഴ്ച 5445 പേർക്ക് കോവിഡ്, 7003 പേർക്ക് രോഗമുക്തി – 08 10 2020
ചികിത്സയിലുള്ളവർ 90,579; ഇതുവരെ രോഗമുക്തി നേടിയവർ 1,67,256 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകൾ പരിശോധിച്ചു ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 5445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് […]
Read Moreഅങ്കമാലി ബെെപ്പാസ്!! കരയാംപറമ്പ് Junction മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വരെ
ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !! അങ്കമാലി ബൈപ്പാസ്: ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു *അതിരുകല്ലുകള്‍ ഉടന്‍ സ്ഥാപിക്കുംഅങ്കമാലി ബൈപ്പാസിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍. കിഫ്ബി തഹസില്‍ദാര്‍ യൂജിന്‍ ജോണ്‍നെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭുമിയില്‍ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഈ ദിവസങ്ങളില്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷം ബൈപ്പാസിന്‍റെ നിര്‍വ്വഹണ ചുമതലയുള്ള റോഡ്സ് & […]
Read Moreവീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്
തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളും മാര്‍ച്ചിനുണ്ടായിരുന്നു. നുണ പറഞ്ഞ മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന പ്ലക്കാര്‍ഡുമായാണ് മാര്‍ച്ച് നടത്തിയത്. കോവവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് അഞ്ച് പേര് മാത്രം […]
Read Moreതിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്.
എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍. ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്. സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ […]
Read Moreദന്തിസ്റ്റുകൾക്ക് ആജീവനാന്ത നേട്ടം പുരസ്‌കാരത്തിന് അപേക്ഷിക്കാം.
കേരള ദന്തൽ കൗൺസിൽ ഏർപ്പെടുത്തിയ 2020ലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് ദന്തിസ്റ്റുകൾക്ക് അപേക്ഷിക്കാം. 60 വയസിനു മുകളിലുള്ളതും ദന്താരോഗ്യം, ശാസ്ത്ര വിദ്യാഭ്യാസം, സാമൂഹിക സാംസ്‌കാരികം എന്നീ മേഖലകളിൽ പ്രവർത്തിച്ച കേരള ദന്തൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ദന്ത ഡോക്ടർമാരായിരിക്കണം. വ്യക്തികൾക്ക് നേരിട്ടും സംഘടനകൾക്കും മറ്റ് വ്യക്തികൾക്കും നാമനിർദേശം ചെയ്തും അപേക്ഷ സമർപ്പിക്കാം. അപേക്ഷ നവംബർ 20നകം ലഭിക്കണം. ലോക ദന്തിസ്റ്റ് ദിനമായ ഡിസംബർ 24ന് പുരസ്‌കാരം പ്രഖ്യാപിക്കും. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
Read More