പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; മരണം 49

Share News

മുല്ലപ്പെരിയാറില്‍ ആശങ്കയുടെ സാഹചര്യം നിലവിലില്ല: കലക്ടര്‍ മൂന്നാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് ആറു മൃതദേഹങ്ങൾ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ മരണം 49 സ്ഥിരീകരിച്ചു. മൂന്ന് മൃതശരീരം ഇന്നലെ പുഴയില്‍ ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. പുഴയില്‍ നിന്ന് 2 മൃതശരീരം ഇന്ന് ഇതുവരെ ലഭിച്ചതായി അറിയുന്നു. 10 ഹിറ്റാച്ചി ഉള്‍പ്പെടെ […]

Share News
Read More

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

Share News

സ്വാബ് ശേഖരണത്തിനുള്ള കിയോസ്കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും ആലപ്പുഴ: ജില്ലയിലെ തീരപ്രദേശത്തെ കോവി‍ഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജൻ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ക്ക് കൈമാറി.കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റുകളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ ജില്ല കളക്ടറും ജില്ല മെ‍ഡിക്കല്‍ ഓഫീസറും ‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരം പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്നാണ് കിറ്റുകള്‍ വാങ്ങുന്നതിന് പണം കണ്ടെത്തി നല്‍കിയത്. […]

Share News
Read More

പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു കൊണ്ടുവരും

Share News

പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടിലാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. സാധാരണ റെഡ് അലര്‍ട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ല്‍ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാന്‍ തീരുമാനം എടുക്കേണ്ടത്. പക്ഷേ, കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും, ഡാം […]

Share News
Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്

Share News

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള […]

Share News
Read More

കേരളത്തിനുണ്ടായ നഷ്ടങ്ങൾ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകും -മുഖ്യമന്ത്രി

Share News

 രക്ഷാപ്രവർത്തന സഹായത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. കേരളത്തിനുണ്ടായ നഷ്ടങ്ങൾ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തെ നേരിടാൻ 10 എൻഡിആർഎഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയിൽ ഉരുൾപ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർഎഫ് നൽകിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ലഭ്യമാക്കിയ സഹായ സഹകരണങ്ങൾക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. കൊവിഡ് […]

Share News
Read More

പ്രളയ ഫണ്ട്: ജനങ്ങൾക്ക് പരമാവധി സഹായം എത്തിച്ചു- മുഖ്യമന്ത്രി

Share News

പ്രളയ ഫണ്ട് കൃത്യമായി ചെലവഴിച്ച് ജനങ്ങൾക്ക് സഹായം പരമാവധി എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പുത്തുമലയിൽ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 2 തമിഴ്‌നാട് സ്വദേശികൾ അടക്കമുള്ളവർക്ക് ഈ തുക വിതരണം ചെയ്തു. 96 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ഇതിൽ 44 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വെക്കാൻ 10 ലക്ഷം രൂപ വീതം അനുവദിച്ചു. 52 കുടുംബങ്ങൾ ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹം […]

Share News
Read More

തൃശൂർ അതിരൂപതയിലെ ആദ്യ കോവിഡ് 19 മൃതദേഹ സംസ്കാരം കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് അരിമ്പൂർ ഇടവകയിൽ സാന്ത്വനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു.

Share News

സാന്ത്വനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ തൊറയൻ കാർമികത്വം വഹിച്ചു സാന്ത്വനം ടാസ്ക് ഫോഴ്സ് വളണ്ടിയേഴ്സ് നെൽസൺ തോമസ്, സാജൻ ജോസ്, സാജൻ ജോയ്, ഡാനിയേൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Share News
Read More

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

Share News

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രതാ നിർദ്ദേശം 10-08-2020 : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.കേരള-കർണാടക-ഗോവ തീരങ്ങളുലും […]

Share News
Read More

1184 പേര്‍ക്ക് കൂടി കോവിഡ്, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 784 പേര്‍ക്ക് രോഗമുക്തി – 10 08 2020

Share News

784 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളത് 12,737 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 22,620 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 255 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 147 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കോഴിക്കോട് […]

Share News
Read More