കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഫലപ്രദവും സത്വരവുമായ നടപടികൾ സർക്കാർ സ്വീകരിക്കണം.|സീറോമലബാർസഭ
ജസ്റ്റിസ് കോശി കമ്മീഷൻ, മുല്ലപ്പെരിയാർ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മാർ റാഫേൽ തട്ടിൽ പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർസഭ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജർ ആർച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ […]
Read Moreവയനാടിനായി സർക്കാരിനൊപ്പം നിൽക്കാം.|വെള്ളാപ്പള്ളി നടേശൻ
വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും അഞ്ഞൂറോളം മനുഷ്യജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു പിന്നാക്ക മലയോര ഗ്രാമത്തെ ഉരുൾജലം ജൂലായ് 30ന് പുലർച്ചെ തച്ചുതകർത്തത്. ആരുടെയും മനസ് ഉലയ്ക്കുന്ന കാഴ്ചകൾ ദിവസങ്ങളോളം നാമെല്ലാം കണ്ടു. ആ നീറ്റൽ അടുത്തെന്നും മനസിൽ നിന്ന് മായില്ല. കേരളജനതയും സർക്കാർ സംവിധാനങ്ങളും അഗ്നിരക്ഷാ സേനയും സന്നദ്ധസംഘടനകളും സർവോപരി ഇന്ത്യൻ സൈന്യവും […]
Read Moreവയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ!
വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ! ഇത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? തോന്നുന്നെങ്കിലാണ്, ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധവാദങ്ങളെ നിങ്ങൾ സീരിയസ്സായിട്ട് എടുക്കാൻ സാധ്യത. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്. ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ, ശരിയ്ക്കും […]
Read Moreഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?
ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ? ഗാഡ്ഗിൽ മാമൻ്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശത്ത് കണ്ടുകൂടാത്ത “വൻകിട”‘ നിർമ്മിതികളിൽ പെടുത്താവുന്ന രണ്ട് കെട്ടിടങ്ങൾ. അതായത് ഉണ്ണീ, ശക്തിസ്വരൂപിണിയായ പ്രകൃതീദേവി ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ ഒരു എൻ്റർടെയിൻമെൻ്റിന് ഉല്ലാസതാണ്ഡവം സെറ്റപ്പാക്കുമ്പോൾ അതിന് തടസം ഉണ്ടാക്കാൻ ശക്തമായ മാനുഷിക നിർമ്മിതികൾ ഒന്നും പാടില്ല. ഒറ്റ നിരത്തിന് ഫ്ലാറ്റ് ആക്കാൻ പാകത്തിലുള്ള കൂരകൾ മാത്രം ആവാം. കുന്നിൻചരുവിലെ പാമരന്മാർക്ക് അതുമതി. പാറക്കല്ലും കോൺക്രീറ്റും […]
Read Moreഒരു പുനരധിവാസ പാക്കേജിന് വേണ്ടി കേരളത്തിൽ സമരം ചെയ്യാൻ നമുക്ക് ഒരു മേധാപാഡ്കർ ഉണ്ടായില്ലല്ലോ!
ദുർബലം ഒരു ഭൂപ്രദേശത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ ഒരു കമ്മീഷനെ നിയമിക്കുമ്പോൾ പ്രസ്തുത കമ്മീഷനിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ തീർച്ചയായും ഉണ്ടാകണം. എന്നാൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് മാത്രം മുൻതൂക്കമുള്ള ഒരു കമ്മീഷൻ ആയിപ്പോയാൽ അത് നമുക്ക് നൽകുന്ന റിപ്പോർട്ട് വളരെ ഏകപക്ഷീയമായിരിക്കും. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ചെയർമാൻ ആയിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിൻ്റെ പോരായ്മയും അതായിരുന്നു. പശ്ചിമഘട്ട മേഖല എന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് […]
Read Moreഎങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?|മുരളി തുമ്മാരുകുടി
വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം മിക്കവാറും കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യയുടെ കാര്യത്തിൽ ഏറെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകൾ ആണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. രണ്ടായിരത്തി പതിനെട്ടിൽ അത് ഒരുകോടി ഇരുപത് ലക്ഷം ആളുകൾ ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിൽ നിന്നും കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ […]
Read Moreവയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം.|.ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.
കൈകൊടുത്ത് കരകയറ്റാം വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടിയുണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് കേരളവും ഇന്ത്യയും. 340 പേർ മരിക്കുകയും 49 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത പ്രകൃതിദുരന്തത്തിന്റെ ആഘാതവും ഹൃദയവിങ്ങലും കുറയാൻ വർഷങ്ങളെടുത്തേക്കും. ദുരന്തമുഖത്തെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതിജീവിതരായവരുടെ ദൈന്യമുഖ്യങ്ങളും ഏറെക്കാലം മലയാളിയുടെ വേദനയായി തുടരും. ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയും അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കു കഴിയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യാം. 2018ലെ മഹാപ്രളയത്തിൽ അടക്കം […]
Read Moreകേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം…|മുരളി തുമ്മാരുകുടി
കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം… ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ പ്രകൃതി ദുരന്തമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തി നാലിലെ സുനാമിയിൽ കേരളത്തിൽ നൂറ്റി എഴുപത്തി രണ്ടു പേർ മരിച്ചു എന്നാണ് കണക്ക്. അതായിരുന്നു ഇതിനു മുൻപിലെ ഏറ്റവും വലിയ ഒറ്റ ദുരന്തം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിലും പെരുമഴയിലും നാനൂറ്റി എൺപത് പേർ മരിച്ചു. പക്ഷെ അത് പല ദിവസങ്ങളിൽ പലയിടത്തായിട്ടാണ് സംഭവിച്ചത്. ഇതിപ്പോൾ ഒരു മലഞ്ചെരുവിൽ ഒറ്റ രാത്രിയിൽ ആണ് ഇരുന്നൂറ്റി എഴുപത് […]
Read Moreടൂറിസത്തിൻ്റെ കുതിച്ചു ചാട്ടവും കേരളത്തിന്റെ സാധ്യതകളും
രണ്ടായിരത്തി ഇരുപതിൽ കോവിഡ് മൂലം ലോകമെമ്പാടും വിമാനങ്ങളും റെയിൽ സർവീസുകളും നിർത്തിവക്കുകയും രാജ്യത്തിന് അകത്ത് പോലും യാത്രകൾ ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചു പേർ എന്നെ ഒരു വെബ്ബിനാറിന് വിളിച്ചിരുന്നു. കോവിഡിന് ശേഷം ഒരു കാലം ഉണ്ടാകുമെന്നും അന്ന് ഏറ്റവും കൂടുതൽ വേഗത്തിൽ തിരിച്ചു വരാൻ പോകുന്നത് ടൂറിസം വ്യവസായം ആകുമെന്നുമാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്. ബിസിനസ്സ് ഏതാണ്ട് നിശ്ചലമായി സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നവരോട് ഞാൻ ഒരു നല്ല വാക്ക് […]
Read More