കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളായി
കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്തി പരാമാവധി ബാങ്കിംഗ് സഹായങ്ങളും, സർക്കാർ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ഫിഷറീസ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകൾ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഈ വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്കും […]
Read Moreഎട്ടു രൂപയ്ക്ക് ഇനി രണ്ടര കിലോമീറ്റര്‍ യാത്ര:മിനിമം ചാര്‍ജ് ദൂരുപരിധി കുറച്ചു
തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ച് കൊണ്ടാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തളളി. […]
Read Moreമലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീ കഫേ ആരംഭിച്ചു.വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭ്യമാക്കുന്നതിന് അമിത വില ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ട്കളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ലഘു ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുവാൻ സർക്കാർ നിർദേശ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടു കൂടി […]
Read Moreകണ്ടക്ടർക്ക് കോവിഡ്:അങ്കമാലി ഡിപ്പോ അടച്ചു
അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ താൽക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. അങ്കമാലി – ആലുവ റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഡിപ്പോയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.
Read Moreഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
എറണാകുളം മാർക്കറ്റിലെ ചില വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്.ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് .കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് നിർത്താൻ, സാമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ നാം ഓരോരുത്തരും ഏറ്റവും കരുതലോടെ ഇടപെടേണ്ടത് ഈ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ നാം എല്ലാവരും കർശനമായും പാലിക്കേണ്ടതാണ്. വ്യാപാരി വ്യവസായി സമൂഹവും പൊതു ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു T.J Vinod MLA
Read Moreകേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.
എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാനകോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ്. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭവവും ഇതോടെ പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്. വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്‌സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ […]
Read Moreകേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. -ഉമ്മൻ ചാണ്ടി
കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. കോവിഡ് 19 കാലഘട്ടത്തില്‍ ഇത്തരമൊരു വിമാനം കേരളത്തിന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ആരും കാണില്ല .2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് എയര്‍ കേരള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം കുറച്ചുകൂടി മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങണം എന്ന ആശയം കേരളം മുന്നോട്ടുവച്ചത്. 200 കോടി […]
Read Moreഇന്ധന വിലവർദ്ധനവിനെതിരെ കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധർണ
തുടർച്ചയായ 22 ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് മോഡി ഭരണം. ലിറ്ററിന് പെട്രോളിന് 9.17രൂപയും , ഡീസൽ 10.45 രൂപയും എന്ന നിലയിലാണ് കൂട്ടിയത്. UPA സർക്കാരിന്റെ കാലത്ത് എക്സൈസ് നികുതി ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എന്നത് 32.98 രൂപയായും ഡീസൽ 3.65 രൂപ എന്നത് 31.83 രൂപയായും ഭീമമായ വർധനവാണ് ബിജെപി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പെട്രോളിന് 24.69ഉം ഡീസലിന് 26.10രൂപയും അടിസ്ഥാന വിലയുള്ളപ്പോഴാണ് യഥാക്രമം 51.55 രൂപയും 46.19 […]
Read More