കാലവര്‍ഷ ദുരന്തനിവാരണം; മോക് ഡ്രില്‍ നടത്തും
മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.പാലായിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുക്കുകയും ഇതേസമയം പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്താല്‍ സ്വീകരിക്കേണ്ടരക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്കരിക്കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ […]
Read More