അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

Share News

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരെത്തെ ദക്ഷിണേന്ത്യയില്‍ വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Share News
Read More

ബി പി എൽ കാർഡ്‌കർക്ക് 1000 രൂപ വീതം ഇന്ന് മുതൽ

Share News

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ഇന്ന്മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല […]

Share News
Read More

ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

Share News

തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നുതിരുവനന്തപുരം: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച നിരീക്ഷണവും പരിചരണവും ഉറപ്പാക്കാനാണ് ജാഗ്രത ആപ്പ് വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐടി മിഷനും സംയുക്തമായാണ് ജാഗ്രത ആപ്പ് തയ്യാറാക്കിയത്. […]

Share News
Read More

4.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷയും 4.52 ലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്നു

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ട എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കാനിരിക്കേ, സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഏർപ്പെടുത്തിയ കർശന സുരക്ഷയുടെ ഭാഗമായി പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കും. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും പ്രത്യേക സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്ക് എത്തിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. എസ്.എസ്.എല്‍.സി, […]

Share News
Read More

സോഫി തോമസ്​ ഹൈകോടതി രജിസ്​ട്രാർ ജനറൽ

Share News

ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത രജിസ്ട്രാർ കൊച്ചി. കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത് . രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. സോഫി തോമസ്മെയ്‌ 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും.എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം. 1991 ഫെബ്രുവരി 25ന് […]

Share News
Read More

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ല. – റോജി എം ജോൺ എം എൽ എ

Share News

മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ലന്നും .ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണിതെന്നുംഅങ്കമാലി എം എൽ എ റോജി എം ജോൺ പറഞ്ഞു .. കലയേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് ആദിശങ്കരൻ്റ ജൻമനാടായ കാലടിയുടേത്. ജാതി മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ആളുകളും ഉൾക്കൊള്ളുന്ന ശിവരാത്രി ആഘോഷ സമിതി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും ശിവരാത്രി ആഘോഷം നടത്തുന്ന മണപ്പുറത്ത് സമിതിയുടെ അനുമതിയോടെ നിർമ്മിച്ച സെറ്റാണ് വർഗീയ […]

Share News
Read More

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും

Share News

രമേശിന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും .മുഖ്യ മന്ത്രിയിൽനിന്നും പ്രതിപക്ഷം പലതും പഠിക്കാനുണ്ട് .ആശയങ്ങളിൽ എറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് അത് .കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ യൂ ഡി എഫ് കൺവീനർ ശ്രീ ബെന്നിയോടൊപ്പം ഇന്ന് പത്ര സമ്മേളനം നടത്തി ശക്തമായി വിമർശിച്ചിരുന്നു . നാലു വർഷത്തെ ഭരണത്തെ ഭരണ പരാജയം ,പ്രതിപക്ഷത്തിൻെറ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പ്രതേക പുസ്തകവും ഇറക്കിയിരുന്നു .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ ശ്രീ രമേശ് ചെന്നിത്തലയുടെ മനോഹരമായഫോട്ടോയും അദ്ദേഹം ചേർത്തിട്ടുണ്ട് […]

Share News
Read More

290 കോടി ചെലവിൽ എറണാകുളം മെഡിക്കൽകോളേജിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻടെ ജോലികൾ വീണ്ടും ആരംഭിച്ചു.

Share News

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

Share News
Read More

വരാപ്പുഴ അതിരൂപതയിൽ “എന്റെ പച്ചക്കറി തോട്ടം “-സെൽഫി എടുത്ത് സമ്മാനം നേടാൻ അവസരം.

Share News
Share News
Read More

ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]

Share News
Read More