കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: ചര്‍ച്ചയില്‍ സന്തുഷ്‌ടരെന്ന് വ്യാപാരികള്‍
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സര്‍ക്കാര്‍ തീരുമാനം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും സംഘടന നേതാക്കള്‍ വ്യക്തമാക്കി. ലോക്ക്ഡൗണിലെ അശാസ്ത്രീയത കാരണം വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കടകള്‍ തുറക്കുന്നത്, സമയപരിധി, പൊലീസ് ഇടപെടല്‍ തുടങ്ങി എല്ലാക്കാര്യത്തിലും നടപടിയുണ്ടാകും. വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സര്‍ക്കാരിനെയും തങ്ങളെയും തമ്മില്‍ തെറ്റിക്കാനായി നടന്ന ബാഹ്യശക്തികളെ […]
Read More