വയോജനങ്ങളെ പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം അപകടകരം – ഫ്രാൻസിസ് പാപ്പാ .

Share News

വത്തിക്കാന്‍ സിറ്റി: പാവങ്ങളെയും വയോജനങ്ങളെയും പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അപകടകരമാണെന്നു ഫ്രാന്‍സിസ് പാപ്പ. ‘എന്റെ പാപ്പ’ അഥവാ ‘മിയോ പാപ്പ’ എന്ന ഇറ്റാലിയന്‍ ആഴ്ചപ്പതിപ്പിന് ഒക്ടോബര്‍ ആദ്യവാരം നല്‍കിയ അഭിമുഖത്തിലാണ് പാപ്പ വര്‍ദ്ധിച്ചുവരുന്ന ‘വലിച്ചെറിയല്‍ സംസ്കാര’ത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാം സ്വന്തമാക്കുവാന്‍ പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപയോഗമില്ലാത്ത, അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ വസ്തുക്കളെപ്പോലെ ‘വലിച്ചെറിയുന്ന സംസ്കാരം’ ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. പ്രായമായവരെയും രോഗികളെയും, ക്ലേശിക്കുന്നവരെയും പാവങ്ങളെയും സഹായിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്കാരമാണ് […]

Share News
Read More

കാരുണ്യവധം മനുഷ്യജീവനെതിരായ കുറ്റകൃത്യം.

Share News

മാറാരോഗം ബാധിക്കുകയെന്നതിനര്‍ത്ഥം ജീവിതാന്ത്യമായി എന്നല്ലെന്നും അത്തരം രോഗാവസ്ഥയിലുള്ളവര്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കാരുണ്യവധം, പര സഹായത്തോടെയുള്ള ആത്മഹത്യ, മാറാരോഗികളുടെ ചികിത്സാ നിഷേധം തുടങ്ങിയ കാര്യങ്ങളിലെ സഭാപ്രബോധനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് വത്തിക്കാന്‍ വിശ്വാസ കാര്യാലയം പുറപ്പെടുവിച്ച ‘നല്ല സമരായന്‍’ എന്ന രേഖയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ‘ഗുരുതരാവസ്ഥയിലും നിത്യരോഗാവസ്ഥയിലും ആയിരിക്കുന്നവരുടെ പരിചരണം സംബന്ധിച്ച്’ എന്നതാണ് രേഖയുടെ ഉപശീര്‍ഷകം. രോഗസൗഖ്യം അസാദ്ധ്യമായേക്കാമെങ്കിലും വൈദ്യസഹായവും പരിചരണവും മനശ്ശാസ്ത്ര – ആത്മീയ പിന്തുണയും നല്‍കുന്നത് നിറുത്തരുതെന്ന് രേഖ വ്യക്തമാക്കുന്നു. സാദ്ധ്യമാകുന്നിടത്തോളം സുഖപ്പെടുത്തുക, സദാ പരിചരിക്കുക […]

Share News
Read More

ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപത ജ്ഞാനസ്നാനം നല്‍കി.

Share News

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില്‍ ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപതാധ്യക്ഷന്‍ കർദ്ദിനാൾ കാർലോസ് ഒസോറോ ജ്ഞാനസ്നാനം നല്‍കി. ഗര്‍ഭവതികളായ അമ്മമാർക്ക് പിന്തുണ നൽകുന്ന കത്തോലിക്കാ സംഘടനയായ മാസ് ഫ്യൂച്ചുറോയാണ് ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ഇടപെടല്‍ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചത്. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മാഡ്രിഡിലെ അരാവാക്കയിലെ വിശുദ്ധ ജോസ് മരിയ എസ്‌ക്രിവ പള്ളിയിലാണ് ജ്ഞാനസ്നാന ചടങ്ങുകള്‍ നടന്നത്. കുഞ്ഞുങ്ങളുടെ അടുത്ത ബന്ധുക്കളും രക്ഷാപ്രവർത്തനം നടത്തിയ മാസ് ഫ്യൂച്ചുറോയിലെ സന്നദ്ധപ്രവർത്തകരും ശുശ്രൂഷയില്‍ പങ്കെടുത്തു. ജ്ഞാനസ്നാനം സ്വീകരിച്ച […]

Share News
Read More

ക​ന്യാ​സ്ത്രീ​ക​ൾളെ അധിക്ഷേപിച്ചു: സാ​മു​വ​ല്‍ കൂ​ട​ലി​നെ​തി​രെ കേ​സ്.

Share News

കോട്ടയം : കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സാമുവല്‍ കൂടലിനെതിരെ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കന്യാസ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും കന്യാസ്ത്രീകളെയും വൈദികരെയും ഇയാള്‍ അധിക്ഷേപിച്ചെന്നാണ് […]

Share News
Read More

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ !

Share News

ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും 1. […]

Share News
Read More

മക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??

Share News

മിനി ഡേവിസ് .എറണാകുളം ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?? ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛൻറെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല. ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു. പിന്നീടങ്ങോട്ട് എനിക്ക് […]

Share News
Read More

ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം..

Share News

ഫാ.റോബിൻ പേണ്ടാനത്ത് ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം ഇന്ത്യയിലെ സ്കോഡ്ലാൻ്റ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരമായ ഷിലോഗ്. പ്രകൃതി രമണീയത, അനുഗുണമായ കാലാവസ്ഥ, വിഭവങ്ങൾ എന്നിവ കൊണ്ട് അനുഗ്രഹീതമാണ് മലമുകളിൽ പണിയപ്പെട്ടിരിക്കുന്ന ഈ നഗരം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും കത്തോലിക്കാ സാന്ദ്രത അവകാശപ്പെടാവുന്ന സ്ഥലമായി ഇവിടം മാറിയതിനു പിന്നിൽ കുറെ സമർപ്പിതരുടെ കഠിനാദ്ധ്യാനവും വിയർപ്പും രക്തവുമുണ്ട്. വിവിധ ഗോത്രവിഭാഗങ്ങളായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്ക് എഴുപതു വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിൻ്റെ വെളിച്ചവുമായി കടന്നു വന്ന […]

Share News
Read More

പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.

Share News

ഇറ്റലിയില്‍ documents ഇല്ലാതെ വലയുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരില്‍ നല്ല ശതമാനവും ജീവിക്കുന്നത് ഇവിടെയുള്ള പ്രായമായവരെ ശുശ്രുഷിച്ചാണ്.പ്രായാധിക്യം മൂലം മനസ്സിന്‍റെ നിലപോലും തെറ്റിയിട്ടുള്ള ഈ അമ്മാമാമാരുടെയും അപ്പാപ്പന്മാരുടെയും ആട്ടും തുപ്പും അനുഭവിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജനങ്ങളും വാരിയുമെല്ലാം കിട്ടുന്ന പണം കൊണ്ടാണ് നാട്ടില്‍ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പലരും വിചാരിക്കുന്നത് ഇറ്റലിയില്‍ വന്നിട്ടുള്ള ഈ സ്ത്രീകള്‍ക്ക് വലിയ അടിച്ചുപൊളി ജീവിതമാണ് എന്നാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ […]

Share News
Read More