കേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി
അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]
Read Moreകേരളത്തിലെ മത്സ്യമേഖലയെയും കടലിനെയും മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും ഭാഗമാക്കരുത്..
കേരളത്തിൻറെ മത്സ്യസമ്പത്ത് അന്യ ശക്തികളിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം പൊരുതുന്ന ഒരു സംസ്ഥാനമാണ് നാം. ഈ സാഹചര്യത്തിൽ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും സംബന്ധിച്ച് ഒരുവന്‍കിട അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. […]
Read Moreശ്രീ ഇ ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടിയെ പറ്റിയും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ…|മുരളി തുമ്മാരുകുടി
പ്രായവും തമാശയും “Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.” […]
Read Moreഭാഷയെ സ്നേഹിക്കുന്ന ലോകസമൂഹത്തിന് ഒരിക്കൽ കൂടി മാതൃഭാഷാ ദിനാശംസകൾ.
ഇന്ന് ലോകമാതൃഭാഷാ ദിനം. എല്ലാവർക്കും എന്റെ മാതൃഭാഷാ ദിനാശംസകൾ. പ്രപഞ്ചത്തിലെ മനുഷ്യന് അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സൗഹൃദങ്ങളും പങ്കു വയ്ക്കുവാനും അതു വഴി വിജ്ഞാനം, വിനോദം എന്നിവ സ്വന്തം സമൂഹത്തെ പഠിപ്പിക്കുവാനും പഠിക്കുവാനും അത് ശബ്ദരൂപേണയോ അക്ഷരരൂപേണയോ ആവിഷ്കരിക്കുന്നതിനും ഭാഷ എന്ന ആശയവിനിമയോപാധിയുടെ പ്രാധാന്യം എത്രത്തോളമെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ്. മാതൃഭാഷയുടെ ഒരുമയും പെരുമയും അതിർവരമ്പുകൾ ഭേദിച്ച് സമൂഹത്തിൽ നടത്തിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ, മാനുഷികമായ മാറ്റങ്ങൾ, മനുഷ്യരാശി എന്നത് പോലെ ജീവജാലങ്ങൾക്കും അവരുടേതായ ആശയവിനിമയത്തിന് ഒരു വലിയ […]
Read Moreകീരിയുംപാമ്പും തമ്മില്‍ എന്തിനു യുദ്ധം ??
പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി ജനിക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്? അങ്ങനെ ഒരു നിയമം ആരുടേതാണ്? (1) പാമ്പും കീരിയും തമ്മിലുള്ള ‘വൈരം’ ജൈവപരിണാമത്തിന്റെ ഉല്‍പ്പന്നമാണ്. പാമ്പിന്‍ വിഷത്തോട് കീരിക്ക് കാര്യമായ പ്രതിരോധശേഷി (immunity) ഉണ്ടെന്നാണ് നാമതിന്റെ കാരണമായി പറയുക. ഒരു കാര്യം നിഷേധിക്കാനാവില്ല-പാമ്പിനെ കണ്ടാല്‍ കീരി വിടില്ല. കീ കൊടുത്തുവെച്ചതുപോലെ ആക്രമണം തുടങ്ങും. ലോകമെമ്പാടുമായി 34 സ്പീഷിസുകള്‍ ഉണ്ടെങ്കിലും എല്ലാ കീരികളും പാമ്പ് വേട്ടയില്‍ […]
Read Moreഅമ്മയും മോനും |സ്വര്‍ഗ്ഗത്തില്‍ പോയവരും നരകത്തിലായവരും
‘അമ്മേ, ഈ സ്വര്‍ഗ്ഗത്തില്‍ പോയവരുടെ ലിസ്റ്റ് മാര്‍പ്പാപ്പ പ്രസിദ്ധീകരിക്കുനതുപോലെ നരകത്തില്‍ പോയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്തേ?’ ‘മാര്‍പ്പാപ്പ അങ്ങനെ ലിസ്റ്റ് ഒന്നും ഇറക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല’ അടുക്കളയിലെ തിരക്കിനിടയില്‍ അമ്മ മറുപടി പറഞ്ഞു. ‘അതല്ലമ്മേ, ഈ വിശുദ്ധരായി പ്രഖ്യാപിച്ചു എന്നൊക്കെ പത്രത്തില്‍ കണ്ടിട്ടില്ലേ? അവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോയവരല്ലേ? ആ കാര്യമാ ചോദിച്ചെ.’ മകന്‍ വിശദീകരിച്ചു. ‘ഓ! അതാണോ ചോദിച്ചത്? നീ ആ ബൈബിള്‍ ഇങ്ങേടുത്തോണ്ട് വാ. എന്നിട്ടു മത്തായി എഴുതിയ സുവിശേഷത്തിലെ പതിനാറാം അദ്ധ്യായത്തിലെ പത്തൊന്‍പതാം വാക്യം ഒന്നുറക്കെ വായിച്ചേ?’കറിയ്ക്കരിയുന്നതിനിടയില്‍ അമ്മ നിര്‍ദ്ദേശിച്ചു. മകന്‍ ബൈബിള്‍ എടുത്തു വചനം തപ്പി കണ്ടുപിടിച്ചു വായിച്ചു. ‘സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ […]
Read Moreവയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി
വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]
Read Moreകൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.
കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു മികച്ച ആരോഗ്യപരിപാലന സമ്പ്രദായം നാം എപ്പോൾ എങ്ങിനെ ആർജ്ജിച്ചെടുത്തു? കേരളം ഇന്ത്യയിലെ മികച്ച ‘ആരോഗ്യ സംസ്ഥാനമായി’ നിലനിൽക്കുന്നതിന്റെ കാരണമെന്താണ്? എന്നുമുതൽക്കാണ് നമ്മുടെ ആധുനിക ആരോഗ്യപരിപാലന സംവിധാനത്തിലെ മികവ് പ്രകടമായി തുടങ്ങിയത്? ആധുനിക കേരളചരിത്രത്തിനു മുന്നേ […]
Read More