“Chellanam – Issues, Solutions, and Opportunities beyond a Seawall”

Share News

അതെ, കേവലം കടൽഭിത്തിക്കുമപ്പുറം ചെല്ലാനത്ത് ശാശ്വതമായ പ്രശ്ന പരിഹാരം സംബന്ധിച്ച് കൊച്ചി നഗരസഭയുടെ മുൻ മേയർ K J Sohan പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ചെല്ലാനത്തെ ജനങ്ങളുടെ ജീവൽപ്രധാനമായ അസ്ഥിത്വ പ്രശ്നങ്ങളാണ് പ്രസിദ്ധീകരണത്തിൽ അന്തർലീനമായിട്ടുള്ളത്. വിവിധ വിഷയങ്ങളുടെ താരതമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ, വിവിധ പദ്ധതികൾക്കായി ഫണ്ട് അനുവദിച്ചിരിക്കുന്നതിലെ താരതമ്യപഠനം, അങ്ങനെ പലതും ഈ പ്രസിദ്ധീകരണം വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്.

ഔദ്യോഗികമായി ഏതെങ്കിലും സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഇത്തരം പഠനങ്ങൾ, ഉത്തരവാദിത്വങ്ങൾ, പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം സ്വയം ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുന്നു. ശ്രമകരമായ ഈ ദൗത്യത്തിന് അഭിനന്ദനങ്ങൾ നേരുന്നു.
അദ്ദേഹത്തിൽ നിന്ന് തന്നെ ഇത് ഏറ്റുവാങ്ങാനായത് ഏറെ സന്തോഷകരം.

Share News