കുറ്റാരോപിതനെ കുറിച്ച് പോലീസിന്റെ ഭാഷ്യം ശരിയെങ്കിൽ ഇത് മറ്റൊരു സൈക്കോപാതിക് ക്രൂര കൃത്യമാണ് സയനൈഡ്,പാമ്പ് കൊത്തിക്കൽ

Share News

ഡോ .സി ജെ ജോൺ

വീട്ടിൽ നിന്നും കൊണ്ട് വന്ന പണം പോരെന്ന് ചൊല്ലി ഭർത്താവിന്റെയോ അദ്ദേഹത്തിനെ വീട്ടുകാരുടെയോ പീഡനങ്ങൾ സഹിച്ച് ജീവിക്കുന്ന ഏതൊരു സ്ത്രീയും, അവളുടെ വീട്ടുകാരും നേരിടേണ്ടി വരുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇന്നലെ വാർത്തയിൽ വന്ന പാമ്പ് കൊത്തിച്ചുള്ള കൊലയില്‍.

നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും പെണ്ണ് കൊണ്ടു വരുന്ന പൊരുളിന് വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളെന്നത് തുറന്ന സത്യമാണ് .ദാമ്പത്യം തുടങ്ങുമ്പോൾ പലരും ആ പാത വിട്ട് കുടുബ വഴിയിലാകുന്നു. ചില കക്ഷികൾ പിന്നെയും ധനം ചുരത്താനുള്ള കറവ പശുവാക്കി ഭാര്യയെ ഉപയോഗിക്കുന്നു.പീഡിപ്പിക്കുന്നു.

അത്തരം ഒരു സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ബന്ധുക്കൾ ഈ കേസിൽ ഇപ്പോൾ പറയുന്നുണ്ട് .ഭർത്താവിൽ നിന്നോ അദ്ദേഹത്തിനെ വീട്ടുകാരിൽ നിന്നോ ധനത്തിനായി പീഡിപ്പിക്കുന്നുവെന്ന വിഷമം പെൺ മക്കൾ പറഞ്ഞാൽ അവളോടൊപ്പം നിന്ന് ശക്തമായി നേരിടണമെന്നാണ് ഈ ക്രൈം പൊതു സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് .ധനത്തിനായി ശല്യം ചെയ്യുന്നവനിൽ സ്നേഹം ഇല്ല .ചിലപ്പോൾ ക്രൂരതയുടെ വിഷ സർപ്പങ്ങൾ ഉണ്ടാകാം.സ്ത്രീകൾ ഇത്തരം ഒരു ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മനസ്സ് തകർന്നവൾ ആകാം. അല്ലെങ്കില്‍ മൃതദേഹവും ആകാം. പീഡനം സഹിച്ച് അവൾ ഒരു ദാമ്പത്യം തുടരണം എന്നതിലെ യുക്തി പൊതു മനസ്സ് പുനര്‍ എഴുതണം.

കുറ്റാരോപിതനെ കുറിച്ച് പോലീസിന്റെ ഭാഷ്യം ശരിയെങ്കിൽ ഇത് മറ്റൊരു സൈക്കോപാതിക് ക്രൂര കൃത്യമാണ് സയനൈഡ്,പാമ്പ് കൊത്തിക്കൽ-ഇങ്ങനെ പുത്തൻ തലങ്ങളിലേക്ക് ഉയരുകയാണ് കേരളത്തിലെ കുറ്റ കൃത്യ പ്രവണത .യു റ്റ്യുബ് വഴി പാമ്പിനെ കൈകാര്യം ചെയ്യാൻ പരിശീലനം തേടിയത്രേ.കുറ്റാന്വേഷകർ വലിയ വെല്ലുവിളി നേരിടുന്ന കാലമാണ്.ഇനി കേൾക്കാൻ പോകുന്ന കൊലപാതകം എങ്ങനെയാകുമോ ആവോ?(സി ജെ ജോൺ)

.ഡോ .സി ജെ ജോൺ ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു