തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം…|ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും.

Share News

തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം…

അറേബിയൻ വിഭവങ്ങൾ കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാലും അന്ന് മുതൽ കേൾക്കുന്നതാണ് അറേബിയൻ ഭക്ഷണം കഴിച്ചുള്ള മരണം! പ്രത്യേകിച്ച് ഷവർമ കഴിച്ച് മരിക്കുന്ന വാർത്ത വലിയ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു!

ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ, കൊളസ്ട്രോൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഭക്ഷണക്രമം.

ഇഡ്ഡിലിയോ, സാമ്പാറോ, ചപ്പാത്തിയോ ഒക്കെ കഴിച്ച് ആരെങ്കിലും മരിച്ചതായോ കൊളസ്ട്രോൾ കൂടിയതായോ കേട്ടിട്ടുണ്ടോ? ഓരോ സ്ഥലത്തും ശരീരപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണമാണ് കഴിക്കേണ്ടത്. നമ്മുടെ കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും നിരക്കാത്ത അപകടകരമായ അറേബിയൻ, ചെെനീസ് ഭക്ഷണങ്ങൾ തീർത്തും ഉപേക്ഷിക്കുകയാണ് വേണ്ടത്.

ഈ കാര്യത്തിൽ ഏറ്റവും വലിയ ഉത്തരവാദികൾ ഫുഡ്വ്ലോഗ്ഗേഴ്സ് എന്ന ക്ഷുദ്രജീവികളാണ്! അനാരോഗ്യകരമായ ഭക്ഷണക്രമം പ്രചരിപ്പിച്ച് സമൂഹത്തിൽ ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിൽ ഇവർക്കുള്ള പങ്ക് ചെറുതല്ല. കാശ് വാങ്ങിയുള്ള ഹോട്ടലുകാരുടെ പ്രമോഷൻ പരിപാടികളാണ് ഇതിൽ 90%വും നമ്മൾ കാണുന്നത്.

ഒരു ഉദാഹരണമെടുത്താൽ, കൊച്ചിയിലെ ഒരു ഓണംകേറാ മൂലയിലുള്ള നാക്കിൽ വെയ്ക്കാൻ കൊള്ളാത്ത ബിരിയാണിക്ക് പ്രത്യേക പേരൊക്കെയിട്ട് ഇവർ പ്രമോഷൻ നൽകി. ബസിനസ് കൊഴുത്തു. ഒരു പ്രാവശ്യം പോയവർ പിന്നെ ആ വഴിക്ക് വരില്ല! കാശ് കുന്നുകൂടിയപ്പോൾ കേരളത്തിൽ പല സ്ഥലങ്ങളിലും ഹോട്ടലുകൾ തുറന്നു. തിരുവന്തപുരത്ത് ഹോട്ടൽ തുടങ്ങി ഫുഡ്വ്ലോഗ്ഗർമാരെ വെച്ച് പഴയ ഉടായിപ്പ് പയറ്റിയപ്പോഴാണ് പണി പാളിയത്! ആളുകൾ പരസ്യമായി സമൂഹമാധ്യമങ്ങളിൽ ചീത്തവിളിക്കാൻ തുടങ്ങിയതോടെ പ്രമുഖ ബിരിയാണി ബ്രാൻഡ് തലയുംകുത്തി വീണു!.

അതുകൊണ്ട് ഇത്തരം ഭക്ഷണസാധനങ്ങൾ ഉപേക്ഷിച്ച് പരമാവധി വീടുകളിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുക. പുറത്തു പോകേണ്ടി വരുമ്പോൾ നല്ല വൃത്തിയുള്ള ഹോട്ടലുകളിൽ കയറി, പരമ്പരാഗതമായി കേരളത്തിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുക.- കടപ്പാട്

Joshy mayyattil

Joshyachan Mayyattil

Share News