
കോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ് മടുത്തവർക്ക് പ്രത്യാശ നൽകുക.
അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി .
ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. അത് അയാൾ എന്നും ചെയ്യാൻ തുടങ്ങി .വണ്ടിക്ക് ഓട്ടമുള്ളപ്പോൾ പോകും .ആ ദിവസങ്ങളിൽ കച്ചവടത്തിന് മറ്റ് വഴിയൊരുക്കും .നിരാശ മൂത്ത നാളുകളിൽ അയാൾക്ക് ജീവൻ ഒടുക്കു മായിരുന്നു . എന്നാൽ അയാൾ അതിജീവനത്തിന്റെ വഴി സ്വീകരിച്ചു .
അറിയാവുന്ന ഇമ്മാതിരി സംഭവങ്ങൾ പങ്ക് വയ്ക്കുക .കോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ് മടുത്തവർക്ക് പ്രത്യാശ നൽകുക. വീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾക്കരുത്തേകുക. വിഷമങ്ങൾ ഉണ്ടായാൽ വിശ്വസിക്കാവുന്ന ആരോടെങ്കിലും അത് പങ്കു വച്ച് സങ്കടം ലഘൂകരിക്കുക .
ആത്മഹത്യ ചെയ്യുവാനുള്ള ഉൾപ്രേരണകളെ അതിജീവിക്കുക .പരിധി വിടുന്ന വിഷാദമാണെങ്കിൽ വിദഗ്ധരുടെ സഹായം തേടുക .സെപ്റ്റംബർ പത്താം തിയതി ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്.കോവിഡ് ആകുലതകൾ പടര്‍ത്തുന്ന ഈ നാളുകളിലെ വിഷാദവും ഏകാന്തതയും ആത്മഹത്യാ ചിന്തകളും അകറ്റി വെളിച്ചം കയറ്റുന്ന എന്തെങ്കിലും ഒരു പോസിറ്റീവ് സന്ദേശം നിങ്ങളും കുറിക്കുക.
വരും ദിവസങ്ങളില്‍ ഈ #PositiveMessage2ChallengeSuicide#SuicidePreventionDay#g

(സി ജെ ജോൺ)