
സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ|ദരിദ്രരുടെ ശുശ്രൂഷ സഭയുടെ മുഖമുദ്ര: മാർ ആലഞ്ചേരി
സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ

തൊടുപുഴ: ആകാശപ്പറവകൾക്ക് സാന്ത്വന സ്പർശമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.


ദിവ്യരക്ഷാലയത്തിലെ അന്തേവാസികളുടെ അരികിൽ ഏറെ നേരം ചെലവഴിച്ച അദ്ദേഹം കിടപ്പു രോഗികളുടെ അരികിലെത്തി അവരെ ആശ്വസിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മുന്നോറോളം പേരാണ് ദിവ്യരക്ഷാലയത്തിൽ ഉള്ളത്. ആരോരുമില്ലാത്ത ആകാശപ്പറവകളുടെ അരികിലെത്തി അവരുടെ ശിരസിൽ കൈകൾ വച്ച് അനുഗ്രഹിക്കാനും ബിഷപ് മറന്നില്ല.

വലിയ ഇടയൻ തങ്ങളുടെ അരികിലെത്തിയപ്പോൾ സന്തോഷം കൊണ്ട് പലരുടെയും കണ്ണുകൾ നിറഞ്ഞു. ഹർഷാരവത്തോടെയാണ് ഭൂരിപക്ഷം പേരും ആർച്ച്ബിഷപ്പിനെ സ്വീകരിച്ചത്. ദിവ്യരക്ഷാലയത്തിന്‍റെ സാരഥി ടോമി മാത്യു, ജോഷി ഓടയ്ക്കൽ, ഫാ.ബെന്നി ഓടയ്ക്കൽ, ദിവ്യരക്ഷാലയത്തിലെ ശുശ്രൂഷകർ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം ഇവരുടെ അരികിലെത്തിയത്. ദിവ്യരക്ഷാലയത്തിന്‍റെ സാരഥിയായ ടോമി മാത്യുവിന്‍റെ മാതാവ് ഏലിയാമ്മ മാത്യുവിന്‍റെ എണ്‍പതാം ജൻമദിനവും പാലാ മരിയസദനത്തിലെ ബ്രദർ സന്തോഷ് ജോസഫ് -മിനി ദന്പതികളുടെ വിവാഹ വാർഷികവും സ്നേഹ സംഗമത്തിന്‍റെ ഭാഗമായി നടത്തിയ ചടങ്ങിൽ കേക്കു മുറിച്ച് ആഘോഷിച്ചു.

തൊടുപുഴ: സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവർത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണെന്നും കർദിനാൾ പറഞ്ഞു.

സഭ ദരിദ്രരുടെ പക്ഷത്താണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. പി.ജെ.ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.


സീറോമലബാർ സഭയുടെ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്‍റണി മൂലയിൽ, മൈലക്കൊന്പ് സെന്‍റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്‍റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ് ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ലൗവ് ഹോം രക്ഷാധികാരി മാത്തപ്പൻ കടവൂർ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ്സിസി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു, ബെന്നി ഓടയ്ക്കൽ തുടങ്ങിവർ പ്രസംഗിച്ചു.. ദിവ്യരക്ഷാലയം രക്ഷാധികാരി ഏലിയാമ്മ മാത്യുവിൻെറ 80ാം ജന്മദിനം ആഘോഷിച്ചു.


ദിവ്യരക്ഷാലയം രക്ഷാധികാരി ഏലിയാമ്മ മാത്യു,ടോമി മാത്യു,ബ്രദർ മാവുരുസ് മാളിയെക്കൽ,സന്തോഷ് ജോസഫ്,മാത്തപ്പൻ ചേട്ടൻ,സിസ്റ്റർ മേരി ജോർജ് FCC,ബേബി ചിറ്റിലപ്പള്ളി,കൃഷ്ണകുമാർ എന്നിവരെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും ചേർന്ന് പൊന്നാട അണിയിച് ആദരിച്ചു .

മരിയസദനം സന്തോഷ് എഴുതിയ നാട്ടുപാറയിലെ കാലിത്താെഴുത്ത് എന്ന ഗ്രന്ഥം പിതാക്കന്മാർ ചേർന്ന് പ്രകാശനം ചെയ്തു.

സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്റ്റലേറ്റിൻെറ നേതൃത്വത്തിലാണ് പാവങ്ങളുടെ ദിനാഘോഷം നടന്നത്.


