മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory

Share News

അജ്ഞാത സഞ്ചാരിക്ക്.

—– – – – – – – – – – – – – – ‘

ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്.

അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്.

പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു പുണ്യവ തി ആയി വളരണ മെന്ന് കൂടെ കൂടെ ഓർമ്മിപ്പി ക്കാറുണ്ടായി രു ന്ന ആ നല്ല സ്ത്രീയുടെ നേർത്തസ്വരം ഇന്നും എൻ്റെ ഉള്ളിൽഎവിടെയോ കിടപ്പുണ്ട്.. . പതിനഞ്ചാം വയസ്സിൽ സന്യസ്ത ജീവിതം തിരഞ്ഞെടുത്ത ആ പുണ്യ വതിയുടെ ജീവിത ചരിത്രം വായിച്ചപ്പോൾ ലഭിച്ച പ്രചോദനമാണ് താൻസന്യസ്ത ജീവിതം സ്വീകരിക്കാൻ കാരണമായതെന്ന് അവർ പറയാറുണ്ടാ യിരുന്നതും ഓർക്കുന്നു .

മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അ പ രി ചിതരി ലേ ക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.

വിമാന യാത്രകളിലെവിരസത അകറ്റാൻ കൈയ്യിൽ ഒരു പുസ്തകം (selfhelp type books)അദ്ദേഹംകരുതാറുണ്ടത്രെ.. താൻവായിച്ചുപൂർത്തിയാക്കുന്നപുസ്തകങ്ങൾ വിമാനത്തിലേയ്ക്ക് ഇനിയും എത്തി ച്ചേരാനിരിക്കുന്ന ആരോ ഒരാൾക്കു വേണ്ടി വിമാനത്തിൻ്റെ Seat Pocket ൽ നിക്ഷേപിക്കുകയാണ് അദ്ദേഹ ത്തിൻ്റെ പതിവ് രീതി..അടുത്ത യാത്രികനായി ട്ടുള്ള തൻ്റെ വക ഈ സ്നേഹ സമ്മാനം ശരിയായ കൈകളിൽ എത്തിച്ചേര രണേ എന്നൊരു പ്രാർത്ഥനയും അപ്പോൾഅറിയാതെ തൻ്റെ മനസ്സിൽ വന്നു നിറയുമത്രെ. അല്ലയോ അജ്ഞാത സഞ്ചാരി ,എന്നെ ഏറെ സ്വാധീനിച്ച ഈ പുസ്തകം സ്നേഹ പൂവ്വം താങ്കൾക്കു ഞാൻ കൈ മാറുന്നു ‘ എന്ന ഒരു ചെറിയ കുറിപ്പും അദ്ദേഹം കൂട്ടത്തിൽ എഴുതി ചേർക്കാറുണ്ട് . .

.ചിലപ്പോൾ ഈ പുസ്തകത്തിൽ നിന്ന് തനിക്ക് ലഭിച്ച പ്രചോദനവും അ റിവും രണ്ടോ മൂന്നോ വാക്യങ്ങ ളിൽ കുറിച്ചിടാനും അദ്ദേഹം മറക്കാറില്ല . ഒരു പുസ്തകത്തിൽ നിന്ന് തനിക്ക് ലഭിച്ച അറിവ് അല്ലെങ്കിൽ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ കിട്ടുന്ന ഹർഷം അനുഭവി ച്ചു തന്നെ അറി യേണ്ടതാണെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു .” You are not done with a book until you pass it to another reader” .എന്ന ആശയം തുടർന്നുള്ള സംസാരത്തിൽ അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ടായി രുന്നു.. എത്ര ശ്രേഷ്oവും കുലീനവുമായ ആശയം .

പുസ്തകങ്ങൾ സമ്മാനിക്കാറുള്ള സുഹൃത്തുക്കളുടെ മുഖം മനസ്സിൽ പെട്ടെന്ന് മിന്നി മറഞ്ഞു’ .

വായിച്ചു പൂർത്തിയാക്കിയ ഒരു പുസ്തകംസമ്മാനമായി ഒരാൾ നമുക്കു കൈമാറുമ്പോൾ താൻ കടന്നു പോയ വികാര വിക്ഷോഭങ്ങളെ യൊക്കെ അടുത്തറിയാൻ ഹൃദയത്തിൽ നിന്ന് നേരിട്ട് ഒരു ക്ഷമണാണ് അയാൾ നമ്മുക്കു നൽകുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. … ഈ ഒരറ്റ കാരണം കൊണ്ടു തന്നെ ആ പുസ്തകം നമുക്കു് ഏറെ പ്രിയ പ്പെട്ടതായി മാറുന്നു

ഷെയർ ഫോർവേഡ് ബട്ടണുകൾസ്ക്രീനിൽ സുലഭമായി ഉപയോഗിക്കാറുള്ള നാം യഥാർത്ഥ ജീവിത ത്തിൽ ഒരു പുഞ്ചിരി സമ്മാനിക്കാൻപോലും എത്ര പിശുക്കാണ് കാട്ടുന്നത്. അഛൻ്റെ സഹോദരങ്ങൾ ക്കിടയിൽ Reader’s Digest ൻ്റെ വാർഷിക വരിസംഖ്യ അടച്ച് സ്നേഹസമ്മാനമായി നൽകുന്ന ഒരു രീതിഉണ്ടായിരുന്നത് ഇപ്പോൾ വെറുതെ ഓർത്തു പോകുന്നു. .

കാർട്ടൂണുകളുടെ സ്വാധീനത്തിൽ ആണെങ്കിൽ പോലും , Sharing is caring എന്ന പാഠം പഠിച്ചു വളരുന്ന ഒരു ഇളം തലമുറ നമുക്ക് ഒത്തിരി പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ടെന്നു കരുതാം.. –

Nita Gregory

Share News