
- അനുഭവം
- ആസ്വാദനം
- ജീവിതം എന്നെ പഠിപ്പിച്ചത്
- ജീവിതശൈലി
- നമ്മുടെ ജീവിതം
- മാധ്യമപ്രവർത്തകൻ
- വാർത്തകൾക്കപ്പുറം
- സിനിമ റിവ്യൂ
എൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു|ഹോം
ചെറുപ്പത്തിൽ കിടക്കയിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയിട്ടുണ്ട്. അരുമയായ ഉമ്മകൾക്കിടയിൽ അച്ഛൻ തൻ്റെ താടിയിലെ കുറ്റി രോമങ്ങൾ കൊണ്ട് ഇക്കിളിയിട്ടിട്ടുണ്ട്. കഥകൾ പറഞ്ഞ് ഉറക്കി യിട്ടുണ്ട്. കുറെക്കൂടി മുതിർന്നപ്പോൾ അതൊക്കെ ഇല്ലാതായി. മനസിൽ അടുപ്പമുണ്ടെങ്കിലും ഒരകലം വന്നു ചേർന്നു. പരസ്പരം തൊടുന്നത് സ്പർശിക്കുന്നത് ഒക്കെ വിരളമായി. ഒന്നു കെട്ടിപ്പിടിക്കാൻ കൈകോർത്തു നടക്കാൻ അച്ഛൻ ആഗ്രഹിക്കുണ്ടാകാം. പക്ഷേ അതൊന്നും സാധിക്കാറില്ല. അച്ഛനും ആൺമക്കളും തമ്മിലുള്ള ഈ അകലം എൻ്റെ കാര്യത്തിൽ മാത്രമാകണമെന്നില്ല. ഒരുപാട് അച്ഛൻമാർക്കും മക്കൾക്കുമിടയിൽ ഈ വിടവുണ്ടായേക്കാം.
പക്ഷേ അതിനെയെല്ലാം റദ്ദു ചെയ്യുന്ന ചില കാഴ്ചകളും ജീവിതത്തിലുണ്ട്. അന്നത്തെ ആ സ്നേഹം അതേ പടി തുടരുന്ന അനുഭവങ്ങൾ . അത്തരം അച്ഛൻസ്നേഹളുടെ മുന്നിൽ പലപ്പോഴും കണ്ടു നിൽക്കാനേ കഴിയൂ.
കാറുമായി വീട്ടിൽ ചെല്ലുന്ന സന്ദർഭമാകാം അത്. ഏറെ ദൂരം ഓടി വന്ന വണ്ടിയുടെ എഞ്ചിൻ്റെ ചൂടണയുമ്പോൾ അച്ഛൻ അരികിലേക്കു ചെല്ലും. കാറിനെ എന്നെയെന്ന പോലെ അരുമയോടെ തൊട്ടു തലോടി ഹോസിലെ വെള്ളം മൃദുവായി ഒഴുക്കി പൊടിയും ചെളിയുമൊക്കെ നീക്കി കുളിപ്പിച്ച് കുട്ടപ്പനാക്കിയെടുക്കും. നഖങ്ങൾക്കിടയിലെ അഴുക്കു നീക്കുന്നു പോലെ ചക്രങ്ങളിലെ ചെളി കഴുകി മാറ്റും. കക്ഷത്തിലും കാലിടുക്കിലുമൊക്കെ സോപ്പ് തേച്ച് പിടിപ്പിച്ചതു പോലെ കാറിൻ്റെ ഓരോ ഭാഗത്തേക്കും അച്ഛൻ്റെ കൈകളെത്തും. ഒടുവിൽ. തല തോർത്തി തരുന്നതുപോലെ ഗ്ലാസിലെ വെള്ളത്തുള്ളിൽ തുടച്ചു നീക്കും. വലിയ സംതൃപ്തിയാണ് ആ മുഖത്ത് .അങ്ങനെ ചെയ്യുമ്പോൾ ഒരു പക്ഷേ കുട്ടിക്കാലത്ത് തന്നെ കുളിപ്പിച്ചിരുന്ന താലോലിച്ചിരുന്ന ഓർമകളാകാം അച്ഛൻ്റെ മനസിൽ. ഒരു പക്ഷേയല്ല .. അങ്ങനെ തന്നെയാണ്.
എൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു.

ടി.ബി. ലാൽ

Related Posts
- Media Watch
- Social media
- നമ്മുടെ ഉത്തരവാദിത്തം
- നമ്മുടെ കുട്ടികൾ
- നമ്മുടെ ചാനലുകൾ
- നമ്മുടെ ജാഗ്രത
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നവമാധ്യമ പ്രവർത്തനം
- പറയാതെവയ്യ
- ഫേസ്ബുക്ക് പോസ്റ്റ്
- മാധ്യമ പോലീസിങ്
- മാധ്യമ പ്രവർത്തകർ
- മാധ്യമ പ്രവർത്തനം