
“ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി.”.|ഉമ തോമസ്
കഴിഞ്ഞ 8 വർഷമായി സേവനം അനുഷ്‌ഠിച്ചിരുന്ന ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഇന്നലെ പടിയിറങ്ങി..
ഒരേ കുടുംബാംഗങ്ങൾ എന്ന നിലയ്ക്കായിരുന്നു എനിയ്ക്ക് ആസ്റ്ററിലെ എന്റെ പ്രിയപ്പെട്ടവർ…


ഓരോ ദിവസവും ഇവരിൽ ഒരാളായി ആസ്റ്ററിൻ്റെ പടികൾ കടന്ന നിമിഷങ്ങൾ എന്നും ഹൃദ്യമായിരുന്നു…
നിറപുഞ്ചിരിയോടെ കൂടെ കൂടിയ മുഖങ്ങൾ, നിങ്ങളുടെ സ്നേഹവും കരുതലും എന്നും നൽകിയ ധൈര്യത്തിന് നന്ദി..ജീവിതത്തിലെ ദുഃഖങ്ങളിൽ, നഷ്ടങ്ങളിൽ കൂടെ നിന്നതിനും,ഈ തിരഞ്ഞെടുപ്പിൽ മുന്നേറാൻ നൽകിയ ആത്മവിശ്വാസത്തിന് സ്നേഹപൂർവ്വം ഒരായിരം നന്ദി…

ഏറെ നൊമ്പരത്തോടെയാണ് ആസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്..
നിങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിന് ഒരിയ്ക്കൽ കൂടെ നന്ദി..

ഉമ തോമസ്