ഭർത്താവിനൊരു പ്രശ്നം വരുമ്പോൾ താങ്ങായി നിൽക്കേണ്ടത് ഭാര്യയാണ്.. ആ താങ്ങവർക്ക് കിട്ടാതെ വരുമ്പോഴാണ് പല കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്..!

Share News

മക്കളെ പത്തുമാസം ചുമന്നു നൊന്തുപെറ്റ സ്ത്രീ അവളുടെ ഗർഭവസ്ഥയിലെ കഷ്ടപ്പാടുകളെ കുറിച്ച് വാചാലരാകാറുണ്ട്..

മക്കളെ പെറ്റുവളർത്തിയതിന്റെ കണക്കുകൾ നിരത്താറുണ്ട്.. പക്ഷെ കുടുംബം നോക്കുന്ന ഭർത്താവിനെ പറ്റിയൊ അയാളുടെ കഷ്ടപാടുകളെ പറ്റിയോ ആരും ചിന്തിക്കാറില്ല അല്ലെങ്കിൽ പറയാറില്ല എന്നതാണ് സത്യം..

സ്ത്രീകളെ നിങ്ങളോടാണ്..❤..

മാതൃത്വം ദൈവം സ്ത്രീകൾക്ക് കനിഞ്ഞു നൽകിയ വരദാനമാണ്.. ഒരമ്മ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് പോലെ ഒരച്ഛനും തന്റെ കുഞ്ഞിനെ ചുമക്കുന്നുണ്ട്..

പക്ഷെ അതയാളുടെ വയറ്റിൽ അല്ല മറിച്ചു “ഹൃദയത്തിൽ” ആണെന്ന് മാത്രം..!

തന്റെ ഭാര്യ ഗർഭിണി ആണെന്നറിയുന്ന നിമിഷം മുതലയാൾ കണക്കു കൂട്ടാൻ ആരംഭിക്കുന്നു. ഗർഭിണിയായ തന്റെ ഭാര്യക്ക് നല്ല ഭക്ഷണം.. മാസാമാസമുള്ള സ്കാനിംഗ്.. കഴിക്കാനുള്ള മരുന്നുകൾ.. പ്രസവത്തിനായുള്ള ചിലവുകൾ ഇതെല്ലാം ഉണ്ടാക്കുന്നതിനായി രാപകലില്ലാതെയാൾ കഷ്ടപ്പെടുന്നു..

ഇതിന്റെയൊന്നും കണക്കുകളായാൾ ആരുടെ മുന്നിലും നിരത്തുന്നില്ല.. ഒന്നിലും അയാൾക്ക്‌ പരാതിയില്ല പരിഭവമില്ല.. അയാളുടെ കഷ്ടപ്പാടുകൾ ആര് കണ്ടില്ലെങ്കിലും ഭാര്യയായ നിങ്ങൾ കാണണം.. അംഗീകരിക്കണം..!

നിങ്ങളുടെ കുഞ്ഞ് കുഞ്ഞാഗ്രഹങ്ങൾ ഭർത്താവിനോട് തുറന്നു പറയുക പക്ഷെ ഒരിക്കലും നിങ്ങടെ ഭർത്താവിനെ കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ ആഗ്രഹങ്ങളായി പറയരുത്.. കാരണം നിങ്ങൾക്കത് നിറവേറ്റി തരാൻ പറ്റിയില്ലല്ലോ എന്ന കുറ്റബോധം അയാളിൽ വേദന സൃഷ്ടിക്കാൻ കാരണമാകും..!

വരുമാനമുള്ള ജോലിയില്ലാത്തവളാണ് ഭാര്യയെങ്കിൽ അവളെ ജീവിതകാലം മുഴുവൻ സ്നേഹപൂർവ്വം പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതവളുടെ ഭർത്താവാണ് ആ കടമ ഭംഗിയായി നിർവഹിക്കുന്നത് കാണുമ്പോൾ നിങ്ങളയാളെ മനസ്സ് തുറന്നു സ്നേഹിക്കണം..

അയാളെ അഭിനന്ദിക്കാൻ കിട്ടുന്ന അവസരങ്ങളൊരിക്കലും നിങ്ങൾ പാഴാക്കരുത്..!

തന്റെ ഭാര്യ തന്നെ മനസ്സിലാക്കുന്നുവെന്നും

തന്റെ കുറവുകളറിഞ്ഞു സ്നേഹിക്കുന്നുവെന്നും തിരിച്ചറിയുന്ന ഭർത്താവിനു ഭാര്യയോടുള്ള മതിപ്പും ബഹുമാനവും കൂടുകയേ ഉള്ളു..

ജോലി കഴിഞ്ഞു ക്ഷീണിതനായി വരുന്ന ഭർത്താവിനെ മനോഹരമായ നിങ്ങടെ പുഞ്ചിരി കൊണ്ട് വരവേൽക്കണം.. ചിലപ്പോൾ മേലുദ്യോഗസ്ഥന്റെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേട്ടോണ്ടാകും അയാൾ വീട്ടിലോട്ടു വരുന്നത് അന്നേരം നിങ്ങടെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോളയാൾക്ക്‌ മനസ്സിനല്പമെങ്കിലും സമാധാനം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ..

ഒരിക്കലും മക്കളുടെ മുന്നിൽ വെച്ചവരുടെ അച്ഛനെ നിങ്ങൾ ചീത്തപറയുകയും കഴിവുകെട്ടവനെന്നു വിളിക്കുകയും ചെയ്യരുത്.. അച്ഛനെ ബഹുമാനിക്കണം.. ആദരിക്കണം എന്നൊക്കെ നിങ്ങൾ വേണം മക്കൾക്ക്‌ പറഞ്ഞു കൊടുക്കാൻ..

അമ്മ അച്ഛനെ ബഹുമാനിക്കുമ്പോൾ

ആ ബഹുമാനം അച്ഛനും സ്വഭാവികമായി

അമ്മക്ക് തിരിച്ചു കൊടുക്കും അതുകണ്ടു വളരുന്ന മക്കൾ അവരുടെ ഭാര്യമാരെയും

മറ്റു സ്ത്രീകളെയും ബഹുമാനിക്കും..!!

അമ്മ പകരുന്ന അറിവുകൾ മക്കൾക്കു

ഭാവിയിൽ ഗുണമായേ ഭവിക്കാറുള്ളു.

രാത്രി ഇടക്കെങ്കിലും ഭർത്താവിനിഷ്ടമുള്ള ഏതെങ്കിലും ആഹാരങ്ങൾ നിങ്ങൾ പാകം

ചെയ്തു നൽകുകയുകയും സന്തോഷത്തോടെ നിങ്ങളിരുവരും ഒരുമിച്ചിരുന്നതു കഴിക്കുകയും ചെയ്യുക..

കിടക്കാൻ നേരം ജോലി സ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളോടയാൾ പറയുമ്പോൾ നിങ്ങളതവഗണിക്കാതെ ശ്രദ്ധാപൂർവം കേൾക്കുകയും സാരമില്ല.. ഒക്കെ ശരിയാവും ഇനിയും നിങ്ങൾക്ക് ജോലിയിൽ നന്നായി മുന്നേറാൻ സാധിക്കുമെന്ന് പറഞ്ഞാത്മവിശ്വാസം കൊടുക്കുകയും ചെയ്യുക…!

നിങ്ങളെയും നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയും യാതൊരു കുറവും

വരുത്താതെ നോക്കുന്ന ഭർത്താവിനെയൊരിക്കലും നിങ്ങൾ

വില കുറച്ചു കാണരുത്..

മറ്റുള്ളവരുടെ മുന്നിൽ വെച്ചു

കുറ്റം പറയുകയും ചെയ്യരുത്..!

ചിലപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നതിനിടയിൽ നിങ്ങളുടെ ഭർത്താവിന് നിങ്ങളെ ഒരു സിനിമക്ക് കൊണ്ടുപോകാൻ പറ്റുന്നില്ലായിരിക്കാം.. നിങ്ങടെ ഇഷ്ടത്തിനൊരു വസ്ത്രം മേടിച്ചു തരാൻ പറ്റുന്നില്ലായിരിക്കാം.. കഴിയുമെങ്കിൽ നിങ്ങളതിനൊന്നും പരാതി പറയാൻ നിക്കരുത്..

സ്ത്രീകളെ… ഇനിയഥവാ പരാതി പറയാൻ തോന്നിയാൽ ഒട്ടും സമയം പാഴാക്കാതെ നിങ്ങൾ പോയി നിങ്ങടെ ഭർത്താവിന്റെ ചെരിപ്പൊന്നെടുത്തു നോക്കുക.. ചിലപ്പോൾ അതിന്റെ പകുതി ഭാഗം തേഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ അലമാര തുറന്നയാളുടെ ഷർട്ടെടുത്തു നോക്കുക.. അതിൽ പലതിന്റെയും നിറം മങ്ങിയിട്ടുണ്ടാകും..

ഇതൊക്കെ കാണുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങടെ ഭർത്താവിനെ കുറ്റപ്പെടുത്താൻ സാധിക്കും..?

രാവിലെ മുതൽ വൈകിട്ട് വരെ ജോലിയെടുത്ത ശേഷം പോരുന്ന വഴിയേ കാണുന്ന ചരക്കു കടയിൽ കയറി രാവിലെ നിങ്ങൾ കൊടുത്ത് വിട്ട ലിസ്റ്റു പ്രകാരമുള്ള വീട്ടു സാധനങ്ങളും വാങ്ങിയ ശേഷം കാശ് തികയാതെ കടവും പറഞ്ഞു വീട്ടിലേക്കു കയറി വരുമ്പോളയാൾ നിങ്ങളുടെ ചിരിച്ച മുഖവും സാന്ത്വനത്തോടെയുമുള്ള നോട്ടമായിരിക്കും പ്രതീക്ഷിക്കുക..

ആ പ്രതീക്ഷ നിങ്ങളെന്തിനു തകർക്കണം.. ഹാ.. ചുമ്മാ നിന്നങ്ങ് ചിരിക്കന്നെ.. അതുകൊണ്ട് നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല മറിച്ചു ലാഭമേ ഉണ്ടാകു..

❤ജീവിതം ഒന്നേയുള്ളു അത് പരസ്പരം കലഹിക്കാതെ സ്നേഹിച്ചു ജീവിക്കുക..❤

ഭർത്താവിനൊരു പ്രശ്നം വരുമ്പോൾ താങ്ങായി നിൽക്കേണ്ടത് ഭാര്യയാണ്.. ആ താങ്ങവർക്ക് കിട്ടാതെ വരുമ്പോഴാണ് പല കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്..!

എല്ലാവരും എല്ലാം തികഞ്ഞവരല്ല..!

ഭാര്യയും ഭർത്താവും തങ്ങളുടെ കുറവുകൾ മനസ്സിലാക്കി പരസ്പര സഹകരണത്തോടെ ജീവിക്കുമ്പോഴല്ലേ അതൊരു ജീവിതമാകു..

അച്ഛനമ്മമാരെ കണ്ടാണ് മക്കൾ വളരുന്നത് അവർക്കു മുന്നിൽ നിങ്ങൾ നല്ലൊരു മാതൃകയാകുക…!!

എല്ലാ കുടുംബത്തിലുമിനി സ്നേഹത്തിന്റെ

പൂക്കൾ വിരിയട്ടെ…

പൂക്കൾക്കാവശ്യമായുള്ള വിത്തുകൾ

നിങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട്..

കുടുംബമാകുന്ന മുറ്റത്താ വിത്തുകൾ

പാകാനുള്ള സമയമായിരിക്കുന്നു..

നിങ്ങൾക്കതിന് സാധിക്കും..

ഇനിയും വൈകിയിട്ടില്ല..

സ്നേഹത്തോടെ റിഷു..❤

Share News