പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്.

Share News

മുക്കത്ത് ഗൃഹ സന്ദര്‍ശനത്തിനിടെയാണ് കാഞ്ചനമാലയെ സന്ദര്‍ശിച്ചത്. ഷാജഹാന്റെ താജ്മഹല്‍ പോലെ മലയാളികള്‍ നിത്യഹരിതമായ പ്രണയത്തിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരാണ് കാഞ്ചനമാലയുടേത്.

പ്രണയം പകയിലേക്കും പ്രതികാരത്തിലേക്കുമെല്ലാം വഴിവയ്ക്കുന്ന പുതിയ കാലത്ത് കാഞ്ചനമാലയും അവരുടെ ജീവിതവും ഒരു തിരുത്താണ്. സഫലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മകളെ ഊര്‍ജ്ജമാക്കി പ്രിയപ്പെട്ടവന്റെ പേരില്‍ വായനശാലയും സന്നദ്ധ പ്രവര്‍ത്തന കേന്ദ്രവുമെല്ലാം ആരംഭിച്ച് സജീവ സാമൂഹ്യ പ്രവര്‍ത്തകയായി നമുക്കിടയില്‍ ഇപ്പോഴുമുള്ള കാഞ്ചനമാല പുതിയകാലത്തെ യുവതലമുറയ്ക്ക് ഒരു പാഠപുസ്‌കമാണ്.

പ്രിയപ്പെട്ട കാഞ്ചനമാലയുമൊത്ത് മുക്കത്തെ ബി പി മൊയ്തീന്‍ സ്മാരക വായനശാലയില്‍…

K K Shailaja Teacher 

Share News