ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 815 പേര്‍ രോഗമുക്തി നേടി 03 – 08 – 2020

Share News

801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേര്‍ക്കു വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 66 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂർ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News