
- KCBC Pro Life State Committee
- Pro-Life Apostolate of Syro-Malabar Church
- PRO-LIFE WARRIOR
- Right to life
- Syro-Malabar Synodal Commission for Family,Laity and Life
- ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ്
- ഉദരത്തിലെ കുഞ്ഞിനുവേണ്ടി
- കെ .സി .ബി .സി . പ്രൊലൈഫ് സമിതി
- കേരള മാർച്ച് ഫോർ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊ ലൈഫ്
- പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം
- സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റ്
കേരള മാർച്ച് ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു.|ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും.
കേരള മാർച്ച് ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു.
കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടക്കുന്ന കേരള മാർച്ച് ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു.

മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പി ഓ സി യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡൻ്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ, കെസിബിസി പ്രൊ ലൈഫ് സമിതി ചെയർമാർ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി,വൈസ് ചെയർമാൻമാരായ മാർ ജോസ് പുളിക്കൽ, ബിഷപ്പ് യൂഹന്നാൻ മാർ തിയഡോഷ്യസ് ബാവ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപള്ളി, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർ പറമ്പിൽ,പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾപുളിക്കൽ എന്നിവർ പ്രസംഗിച്ചു.

കേരള മാർച്ച് ഫോർ ലൈഫ് ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കുന്ന ജീവ സംരക്ഷണ സന്ദേശ യാത്ര മുന്നോറോളം കേന്ദ്രങ്ങളിൽ പ്രൊ ലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാർച്ച് ഫോർ ലൈഫും നടക്കും.
കെ സി ബി സി പ്രോ ലൈഫ് സമിതി നേതൃത്വം നൽകുന്ന യാത്രയിൽ ആനിമേറ്റർമാരായ സാബു ജോസ്,ജോർജ് എഫ് സേവ്യാർ ,സിസ്റ്റർ മേരി ജോർജ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജസ്ലിൻ ജോ ,ആൻറണി പത്രോസ്, ഡോ. ഫ്രാൻസിസ് ജെ ആറാടൻ, സെമിലി സുനിൽ,യുഗേഷ് പുളിക്കൻ,നോബർട്ട് കക്കാരിയിൽ തുടങ്ങിയവരും സംസാരിക്കും.

മജീഷ്യൻ ജോയ്സ് മുക്കുടത്തിൻ്റെ പ്രോലൈഫ് മാജിക് ഷോയും ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും.കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിനെ തുടർന്ന് ജീവനെതിരെയുള്ള നിയമങ്ങൾ റദ്ദാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനായി അതത് ജില്ലാ കളക്ടർമാർക്കും സമർപ്പിക്കും



Related Posts
- Pro Life Apostolate
- pro-life
- കത്തോലിക്കാസഭ
- കുടുംബം
- കുടുംബങ്ങളുടെ ക്ഷേമം
- കുടുംബജീവിതം
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- പ്രൊ ലൈഫ് സമിതി
- മാതൃത്വം
കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഇടുക്കി
- കേരളം
- നമ്മുടെ നാട്
- പ്രൊ ലൈഫ്
- മുഖ്യമന്ത്രി
- മുല്ലപ്പെരിയാര് അണക്കെട്ട്
- മുല്ലപ്പെരിയാര് ജലനിരപ്പ്
- വാർത്ത
തമിഴ്നാട് ജലവിഭവ മന്ത്രി മുല്ലപെരിയാറിലേക്ക്
- Health news
- അനുഭവം
- ആത്മഹത്യ
- കുടുംബം
- കുടുംബതകർച്ച
- കുറ്റകൃത്യങ്ങൾ
- ജീവിക്കാനുള്ള അവകാശം
- ജീവിതസാഹചര്യങ്ങൾ
- ജീവൻ സംരക്ഷിക്കുക
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- പ്രൊ ലൈഫ്
- മാതാപിതാക്കൾ
- മാനസിക ആരോഗ്യം