
കേരളത്തിൻ്റെ അഭിമാനമായ കെ-ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കും.|മുഖ്യമന്ത്രി
ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു.
34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു.
375 പോപ്പുകളിൽ (POP – Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.

NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു
. എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ വരെ സജ്ജമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണിൽ പൂർത്തിയാകും
. 140 നിയമസഭാ മണ്ഡലങ്ങളിൽ 2022 മെയ് മാസത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകും.
പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാൻ്റ് കണക്ഷൻ ലഭ്യമാകും.
ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കേരളത്തിൻ്റെ കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിൻ്റെ അഭിമാനമായ കെ-ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കും.

മുഖ്യമന്ത്രിപിണറായി വിജയൻ
Related Posts
- .മുഖ്യമന്ത്രി പിണറായി വിജയൻ
- 'നോ റ്റു ഡ്രഗ്സ്’
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Yes 2 Life, No 2 Drugs
- ജീവിതശൈലി
- ജീവൻ സംരക്ഷിക്കുക
- മയക്കുമരുന്ന്
- ലഹരി
- ലഹരി ഉപയോഗം
- ലഹരി ഭീകരത
- ലഹരി വിരുദ്ധ ക്യാമ്പയിൻ
- ലഹരിക്കെതിരെ
- ലഹരികൾ ആ പത്താണ്
- ലഹരിമരുന്നു വ്യാപാരത്തിനെതിരേ
- ലഹരിമുക്ത കേരളം
- ലഹരിവിരുദ്ധ പ്രവര്‍ത്തനം
- ലഹരിവിരുദ്ധ വികാരം
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന് നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ |ലോകകപ്പ്ഫുട്ബോള് സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കും |മുഖ്യമന്ത്രി
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രോജക്ടായ സിൽവർ ലൈനിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. |മുഖ്യമന്ത്രി
- .മുഖ്യമന്ത്രി പിണറായി വിജയൻ
- കേരളം
- ജലനിരപ്പ്
- ജാഗ്രത തുടരണം
- നടപടികൾ സ്വീകരിക്കണം.
- നമ്മുടെ നാട്
- നയം
- നിയമ നടപടി
- നിയമസഭയില്‍
- പ്രധാന വാർത്ത
- പ്രസ്താവനയും പ്രചരണങ്ങളും
- മുല്ലപ്പെരിയാര്‍ അണക്കെട്ട്
- മുല്ലപ്പെരിയാര്‍ ജലനിരപ്പ്
- മുൻകരുതൽ
- വാർത്ത