കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി |ഇങ്ങനെ ഉള്ള വ്യക്തികൾ സമൂഹത്തിൽ വിരലിൽ എണ്ണുവാൻ മാത്രമേ കാണു.

Share News

രാവിലെ പഴയ ലാംബി സ്കൂട്ടർ ഓൺ ആക്കുക. പിന്നെ കാലുകൊണ്ട് കിക്കറിന് നാല് ചവിട്ട് കൊടുക്കുമ്പോൾ കറത്ത പുകയും തുപ്പി ലാംബി സ്കൂട്ടർ സ്റ്റാർട്ട് ആകും . അതിന്റെ പുറകിൽ കയറിൽ വരിഞ്ഞു മുറുക്കിയ സ്റ്റെബിലൈസർ.കടം മേടിച്ച പണവുമായി 2 ജീവനക്കാരുമായി ഒരു കുടുസ് മുറിയിൽ തുടങ്ങിയ സ്റ്റെബിലൈസറിന്റെ കഥ.ഇത് വളരുമെന്നോ വലുതാകുമെന്നോ ഒന്നും വിശ്വസിച്ചിരുന്നില്ല. അന്ന് താൻ ഒരു ജോലിക്കാരനായിരുന്നു .എന്നാൽ ആ ശമ്പളം വളരെ തുച്ഛമായിരുന്നു. അതിലും നല്ല ശമ്പളം കിട്ടണം എന്നതുകൊണ്ടാണ് ആ റിസ്ക് എടുക്കാൻ തയ്യാറായത്.ജീവിതത്തിൽ പൂർണ സംതൃപ്തി ഉള്ള ആൾ. വയസ്സ് 26 , ഒരു സ്ഥാപനത്തിൽ സൂപ്പർവൈസർ ജോലി, എന്നാലും സ്വപ്നം വലുതായിരുന്നു . പല സ്ഥാപനങ്ങളിലും ആപ്ലിക്കേഷൻ അയക്കുന്നു. പല ഇന്റർവ്യൂകളിലും പോയി പങ്കെടുത്തു. ആരും വിളിച്ചില്ല. പിന്നെ ഒന്നും ആലോചിച്ചില്ല ,അങ്ങ് എടുത്തു ചാടി.അപ്പോളത്തേക്കും വീട്ടിൽ നിന്ന് സമ്മർദ്ദം ജോലി

രാജി വെക്കുന്നതിന് മുമ്പ് വിവാഹം ചെയ്യണം. അല്ലെങ്കിൽ നിനക്ക് പെണ്ണ് കിട്ടില്ലെന്നായി. അങ്ങനെ ഞാൻ ഒരു പെൺകുട്ടിയെ ചതിച്ചു വിവാഹം ചെയ്യില്ലെന്നായി.

ബിസ്നസ് ആവശ്യങ്ങൾക്ക് ലോണിന് അപേക്ഷിച്ചപ്പോൾ നിരാശ മാത്രമായിരുന്നു മറുപടി.പാർട്ണേഴ്സ് ആകാമോ എന്ന് കൂട്ടുകാരോട് ചോദിച്ചപ്പോൾ ആരും കുടിയില്ല. പ്രതിസന്ധികളെ മറികടർന്ന് ഒരു ഓട് ഇട്ട വാടക ഷെഡ്ഡിൽ 1977 ൽ വി ഗാർഡ് ചരിത്ര യാത്ര തുടങ്ങി ( അന്ന് രാജ്യത്ത് അടിയന്തരാവസ്ഥ ആയിരുന്നു) ഓലയിട്ട മറ്റൊരു ഷെഡ്ഡിൽ സ്റ്റെബിലൈസറിന് വേണ്ടി ബോഡി നിർമിച്ചത് തെരുവോരത്തെ തകര കച്ചവടക്കാരൻ .സ്റ്റെബിലൈസറും തൂക്കി പിടിച്ചുകൊണ്ട് ട്രെയിനിൽ കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും പരിഹസിച്ചപ്പോഴും തന്റെ പിതാവ് തന്നോടൊപ്പം നിന്നു.അന്ന് ഒറ്റ ചിന്തയെ ഉള്ളായിരുന്നു. എങ്ങനെങ്കിലും വളരണം . ഉയരണം. ഉയരെ പറക്കണം. അതുകൊണ്ട് സ്കൂട്ടറിൽ കെട്ടി വെച്ചുകൊണ്ട് പോകുന്നത് ഒന്നും ഒരു

ബുദ്ധിമുട്ടായി തോന്നിയിട്ടേ ഇല്ല. അദ്ദേഹം പറയുന്നത് ഒരു ബിസ്നസ് എന്ന് പറഞ്ഞാൽ യുദ്ധം ആണ് . പൊരുതിക്കൊണ്ടേ ഇരിക്കണം. പൊരുതി ജയിക്കണം. അത് ചെയ്യുമ്പോൾ തന്നെ ജീവിതവും വികസിപ്പിച്ചു. ഇംഗ്ലീഷ് പഠിക്കാനായി സ്പോക്കൺ ഇംഗ്ലീഷിന് ചേർന്നു. ഇംഗ്ലീഷ് പഠിച്ചു. നമ്മൾ സ്വയം വളർന്നാൽ മാത്രമേ നമ്മുടെ സ്ഥാപനം

വളരുകയുള്ളൂ.കോറെ എംബിഎ ക്കാരെ റിക്രൂട്ട് ചെയ്താൽ ഒരു സ്ഥാപനവും വളരില്ല .നമ്മൾ ഒരു ലീഡറായിട്ട് തെളിയിച്ചാൽ മാത്രമേ നമ്മടെ കൂടെ ഫോളോവേഴ്സ് ഉണ്ടാവുകയുള്ളു.

ഇന്ന് വീഗലാന്റ് വണ്ടർല എന്നൊക്കെ നാം പറയുമ്പോൾ പ്രിയപ്പെട്ടവരെ അതിന്റെ പുറകിൽ ഒരാൾ വില കൊടുത്തിരുന്നു. റിസ്ക് എടുത്തിരുന്നു. കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു നടന്നിരുന്നു. അങ്ങനെ ഒക്കെ സംഭവിക്കുമ്പോഴും അദ്ദേഹം സ്വപ്നം കണ്ടിരുന്നു.

കഷ്ടത അനുഭവിച്ചവനെ മറ്റുള്ളവന്റെ കഷ്ടപ്പാടിൽ സഹതാപം ഉണ്ടാകയുള്ളു. അതുകൊണ്ടാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സ്വന്തം കിഡ്നി മറ്റൊരാൾക്ക് ദാനമായി നൽകിയത്.നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മനുഷ്യനായി നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്നത്. ഇങ്ങനെ ഉള്ള വ്യക്തികൾ സമൂഹത്തിൽ വിരലിൽ എണ്ണുവാൻ മാത്രമേ കാണു.( പ്രസംഗം ഉള്ള ആയിരം പേരെ എടുത്തല്ലോ അതിനകത്ത് പ്രവൃത്തി ഉള്ള പത്ത് പേര് മാത്രമേ ഉണ്ടാവൂ, ബാക്കി എല്ലാം പുറംചട്ടയാണ്. അത് രാഷ്ട്രീയമായാലും, ആത്മീയമായാലും). പല ബിസ്നസ് നേതാക്കളേയും നമ്മൾക്ക് നേരിട്ട് കാണാം, എന്നാൽ ആത്മീയ നേതാക്കളെ കാണുവാൻ അപ്പോയിന്റ്മെന്റുകൾ കിട്ടാത്ത കാലം(പണമുള്ളവന് മാത്രമാണ് അപ്പോയ്ന്റ്മെന്റ് , പണമുള്ളവന് പള്ളിയിൽ ഒരു നിയമം, പണമില്ലാത്തവന് വേറെ നിയമം) അരമന രഹസ്യം അങ്ങാടിയിൽ പാട്ടാണ്. ഇവരെയൊക്കെ നേതാക്കന്മാരാക്കിയത് ഈ പാവങ്ങൾ ആണെന്നും ഇവർ മറന്ന് ഇപ്പോൾ കുന്തളിച്ചു നടക്കുകയാണ്. പലരുടേയും പോക്കറ്റിലാണ് ദൈവം. ( മണ്ടന്മാർ)

ഈശോ പറഞ്ഞിരിക്കുന്നത് നേതാവ് ശുശ്രൂഷക്കാരനെന്നാണ്. ഇടയൻ തന്റെ ആടിന് വേണ്ടി ജീവൻ കൊടുക്കണം എന്നാണ്. ഒരു കിലോമീറ്റർ കൂടെ നടക്കുവാൻ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ടു കിലോമീറ്റർ നടക്കണമെന്നാണ് അവിടുന്ന് പറഞ്ഞത് .ഞാൻ എഴുതിവന്ന കൂട്ടത്തിൽ ഇപ്പോളത്തെ സ്വയ പ്രഖ്യാപിത ആത്മീയ നേതാക്കന്മാരെ പറ്റി അങ്ങ് എഴുതിയന്നേയുള്ളൂ. പക്ഷേ എനിക്കൊരു കാര്യം അറിയാം താണവനെ ഉയർത്തുന്നത് സർവശക്തനാണ്. ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുന്നത് ദൈവമാണ്. മനുഷ്യരിൽ ആശ്രയിച്ചാൽ നമ്മൾ ലജ്ജിച്ചു പോകും, ബന്ധുക്കളിൽ

ആശ്രയിച്ചാൽ നമ്മൾ ലജ്ജിച്ചു പോകും. നിനക്ക് നിന്നെക്കുറിച്ച് ഒരു സ്വപ്നം ഉണ്ടായിരിക്കണം

പ്രിയപ്പെട്ടവരെ നമ്മൾ ഒരു വീട് പണിയുകയാണെങ്കിൽ ആദ്യം ആ ആശയം നമ്മുടെ മനസ്സിലാണ് ജനിക്കുന്നതു . എന്നിട്ട് നമ്മൾ അത് പേപ്പറിൽ വരയ്ക്കും. എന്നിട്ട് മാത്രമാണ് നാം പണിയാൻ തുടങ്ങുന്നത്. നമ്മുടെ ജീവിതത്തെ പറ്റി പോസിറ്റീവ് കാര്യങ്ങൾ മനസ്സിൽ കാണണം . അത് ഒരു പേപ്പറിൽ വരയ്ക്കണം. നമ്മളുടെ ദർശനം നമ്മൾ എഴുതണം. അത് നമ്മൾക്ക് എപ്പോഴും വായിക്കത്തക്ക നിലയിൽ എഴുതണം. ഇപ്പോൾ

കടമുള്ള നിങ്ങൾ സമ്പന്നൻ ആകും എന്ന് എഴുതണം. രോഗമുള്ള നിങ്ങൾ സൗഖ്യമാകും എന്ന് എഴുതണം. താഴ്ചയിൽ കൂടി പോകുന്ന നിങ്ങൾ ഉയർച്ച പ്രാപിക്കും എന്ന് എഴുതണം. ഞാൻ ജീവനോടെയിരുന്ന് എന്റെയും എന്റെ തലമുറയുടെയും അവരുടെ തലമുറയുടെയും നന്മ കാണും എന്ന് എഴുതണം. ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്‌തമായി എഴുതുക.

ഞാൻ പണ്ട് ഒരു ബുക്ക് എടുത്ത് എഴുതുമായിരുന്നു. ജെറി പൂവക്കാല എന്ന ഞാൻ ഉയർച്ച പ്രാപിക്കും എന്നും , ഞാൻ എഴുത്തുകാരൻ ആകുമെന്നും, രാജ്യങ്ങൾ പോകുമെന്നും ഒക്കെ എഴുതുമായിരുന്നു. ( അത് ഇപ്പോഴും. എന്റെ കയ്യിൽ ഉണ്ട്)എനിക്ക് അത്ഭുതമാണ് . അതെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. അപ്പം ഇനിയും സംഭവിക്കാനും കുറെ ഉണ്ട്. അത് സംഭവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ജീവിക്കുന്നത് കാഴ്ചയാൽ അല്ല . വിശ്വാസത്താൽ ആണ്. വിശ്വാസം എന്നത് എന്താണെന്ന് നിങ്ങൾ ചോദിച്ചേക്കാം?? വിശ്വാസം എന്നത് നാം ആശിക്കുന്നതിന്റെ ഉറപ്പാണ്. കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാണ്.

സ്വപ്നത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.

എന്റെ ലേഖനം ഇഷ്ടമായെങ്കിൽ ഞാൻ ഇവിടെ ഒരുപാട് ലേഖനം എഴുതുന്നുണ്ട്, അത് വായ്ക്കുവാൻ ഈ പേജ് ഒന്ന് ഫോളോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കോപ്പി ചെയ്യുന്നവർ കടപ്പാട് ജെറി പൂവക്കാല എന്ന് വെച്ചാൽ ഞാൻ ഹാപ്പിയാണ് പ്രകാശം പരക്കട്ടെ, നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും

നിങ്ങളുടെ സഹോദരൻ

ജെറി പൂവക്കാല

Share News