
മറ്റൊരാന്തൂർ ആവർത്തിക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ച മോൻസ് ജോസഫ് എം എൽ എ യ്ക്ക് അഭിനന്ദനങൾ.
ഇന്ന് ഞാൻ വീണ്ടും വരവേൽപ്പിലെ മോഹൻലാലിനെ കണ്ടു.
നീണ്ട നാളുകൾ പ്രവാസിയായി കഷ്ടപ്പെട്ട് ജോലി ചെയ്ത് മടങ്ങി ചെന്ന് നാട്ടിൽ ഒരു ബിസിനസ് നടത്താൻ ആഗ്രഹിച്ച ഷാജിമോൻ എന്ന പ്രവാസിയെ ഉപദ്രവിക്കുന്ന നടപടികൾ സ്വീകരിച്ച കോട്ടയം മാത്തൂർ പഞ്ചായത്തിൽ ധർണ്ണ നടത്തിയ അദ്ദേഹത്തെ കട്ടിലോടുകൂടി എടുത്ത് പോലീസ് റോഡിലിട്ടു. പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാരും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരത്തിനായി പഞ്ചായത്ത് അധികാരികൾ തയ്യാറായില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീ മോൻസ് ജോസഫ് എം എൽ എ അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെടുകയും ബഹുമാനപ്പെട്ട പി രാജീവ്, വാസവൻ എന്നീ മന്ത്രിമാരെ വിളിച്ച് പ്രശ്നപരിഹാരത്തിന് ധ്രുതഗതിയിൽ പരിഹാരം കാണാൻ ശ്രമിച്ചു. വൈകുന്നേരത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഷാജിമോൻ സന്തോഷത്തോടെ മാധ്യമങ്ങളെ കണ്ടു.
മറ്റൊരാന്തൂർ ആവർത്തിക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ച മോൻസ് ജോസഫ് എം എൽ എ യ്ക്ക് അഭിനന്ദനങൾ.
കൈക്കൂലി കൊടുക്കാതെ ജനങ്ങളുടെ സഹായത്തോടെ തന്റെ അവകാശങ്ങൾ നേടിയെടുക്കാൻ നിരത്തിലിറങ്ങിയ ഷാജിമോൻ എന്ന പ്രവാസിക്കും പ്രത്യേകം അഭിനന്ദങ്ങളും വിജയാശംസകളും.

Jo Kavalam