
മലയാളം സര്‍വകലാശാല; പ്രഫ. സാബുതോമസ് വൈസ് ചാന്‍സലറായി ചുമതലയേറ്റു
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സാബു തോമസ് ഏറ്റെടുത്തു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് മലയാളം സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ചുമതലയേറ്റത്.

എ.ജി. സര്‍വകലശാലാ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പ്രജിത് ചന്ദ്രന്‍, മലയാളം സര്‍വകലാശാലാ ഉദ്യോഗസ്ഥരായ വി. സ്റ്റാലിന്‍, കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മലയാളം സര്‍വകലാശാലയിലെ ഏതാനും ഫയലുകള്‍ ആദ്യ ദിനത്തില്‍ പരിശോധിച്ച പ്രഫ. സാബു തോമസ് അടുത്തയാഴ്ച്ച സര്‍വകലാശാലയിലെത്തും. ഡോ. അനില്‍ വള്ളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പ്രഫ. സാബു തോമസിന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കിയത്.
മലയാളം സര്‍വകലാശലയ്ക്ക് നാഷണല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റേതുള്‍പ്പെടെ അക്രഡിറ്റേഷന്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട അക്കാദമിക മേഖലയില്‍ ശ്രദ്ധേയ സംഭാവന നല്‍കാന്‍ മലയാളം സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.സര്‍വകലാശാലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും പ്രഫ. സാബു തോമസ് പറഞ്ഞു.