![](https://nammudenaadu.com/wp-content/uploads/2024/10/462872377_4606313019594065_449459741020779469_n.jpg)
വിവാഹമെന്നത് പങ്കാളികൾ പരസ്പരം നിർവഹിക്കേണ്ട ഒരു കൂട്ടു ഉത്തരവാദിത്വമാണ്. പരസ്പരം സഹായിക്കുകയും പരസ്പരം താങ്ങും തണലുമായി നിൽക്കുകയും വേണം.
അവളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്?
ഈ post നല്ല ഭാര്യമാരുള്ള( not beauty )
ഭർത്താക്കന്മാർക്ക് വേണ്ടിയുള്ളതാണ്.
![](https://nammudenaadu.com/wp-content/uploads/2021/09/Telangana-Marriage-Registration.jpg)
പലപ്പോഴും ജീവിതത്തിന്റെ സങ്കീർണതപ്പെട്ട് ആടിയുലഞ്ഞ് പുരുഷൻ മുന്നോട്ടുപോകുമ്പോൾ പലപ്പോഴും അവർ സ്വന്തം സഹധർമ്മിണിയേ അല്ലെങ്കിൽ പാർട്ണറെ അവർ മറന്നു പോകുന്ന നിമിഷങ്ങൾ ഉണ്ട്
അത് നിങ്ങളുടെ പാർട്ണറെ അങ്ങേയറ്റം വേദനിപ്പിക്കും എന്ന് മനസ്സിലാക്കുക. ഒരുപക്ഷേ ഇത് നിങ്ങൾക്ക് തന്നെ തിരിച്ചറിവ് ഉണ്ടാകാൻ ഒരുപാട് കാലം എടുത്തേക്കാം.
ചിലപ്പോൾ ഭർത്താക്കന്മാരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ ഏകപക്ഷീയമായി പോകാറുണ്ട്. അവർ കടുത്ത സ്വാർഥർ ആയിത്തീരാറുണ്ട്
മിക്ക സ്ത്രീകളും ഒരിക്കലും യഥാർത്ഥ സ്നേഹം അനുഭവിക്കില്ല. യഥാർത്ഥത്തിൽ സ്നേഹിക്കപ്പെടുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് പലർക്കും അറിയില്ല എന്നത് സങ്കടകരമാണ്.
ഒരു സ്ത്രീക്ക് ഏറ്റവും വിഷമം ഉള്ള സമയം എന്ന് പറയുന്നത് അവർക്ക് കരുതൽ കൊടുക്കും സ്നേഹം കൊടുക്കും എന്ന് പറയുന്ന വ്യക്തി അവളെ
അവഗണിക്കുമ്പോഴാണ്
അവൾ സങ്കടക്കടലിൽ പെട്ട ഉഴളുന്നു.എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ അവൾ നീറി നീറി ജീവിക്കുന്നു. കാരണം അവളെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല നിങ്ങൾ കടുത്ത സ്വാർത്ഥനായ ഒരു ഭർത്താവായി മാറിയിരിക്കുന്നു.
സ്ത്രീയുടെ ഏറ്റവും നിരാശ എന്നു പറയുന്നത് അവളെ മനസ്സിലാക്കാത്ത പുരുഷനെ കിട്ടുമ്പോഴാണ്.
നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങളുടെ അഭിലാഷങ്ങളെ മനസ്സിലാക്കുന്ന പ്രത്യേകിച്ച് വാക്കുകളെ മനസ്സിലാക്കുന്ന ഒരു പുരുഷനനെ ആയിരിക്കും അവൾ ആഗ്രഹിക്കുന്നത്.
സ്വാർത്ഥനായ ഭർത്താവ് നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല നിങ്ങളുടെ വികാരങ്ങൾ പരിഗണിക്കുന്നില്ല.അവർ എപ്പോഴും അവരുടെ ലോകത്താണ്.
ദീർഘകാലമായി അവരെ അവഗണിക്കുന്നു അവരോടു മോശമായി പെരുമാറുന്നു.സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു. അവളോട് വലിയ രീതിയിൽ അവഗണന കാണിക്കുന്നു.ഇതൊന്നും അവൾക്കു താങ്ങാൻ പറ്റില്ല.
ഒരു സ്ത്രീ നിങ്ങളെ സ്നേഹിക്കുമ്പോൾ അവൾ എല്ലാതും നിങ്ങൾക്ക് തരുന്നു.
ആത്മാവും ഹൃദയവും.. തന്നതിൽ പിന്നീട് അവൾ പശ്ചാത്തപ്പിക്കാൻ ഇടവരുത്തരുത്.
അവളെ വേദനിപ്പിക്കരുത്. അവളെ വേദനിപ്പിച്ചാൽ അത് അവരുടെ മൊത്തം ജീവിതത്തെ ബാധിക്കും.
സ്നേഹം തുളുമ്പുന്ന രീതിയിൽ മാത്രം പെരുമാറുക.
കിടപ്പറയിൽ അവൻ അവന്റെ ആവശ്യം മാത്രം നിറവേറ്റുന്നു നിങ്ങളെ പരിഗണിക്കുന്നില്ല അത് അവന്റെ അവകാശമാണെന്ന് അവൻ തെറ്റിദ്ധരിക്കുന്നു. മറുത്ത് പറയാൻ ശ്രമിക്കുമ്പോൾ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നു.
അവൻ നിങ്ങളെ നിരന്തരം വിമർശിക്കുന്നു
നിങ്ങൾ ചെയ്യുന്ന ഒരു കാര്യത്തിലും അവനെ ആത്മസംതൃപ്തി കിട്ടുന്നില്ല കുറവുകൾ മാത്രം ചൂണ്ടിക്കാണിക്കുന്നു.അവൾ എത്ര കഠിനമായി പ്രവർത്തിച്ചിട്ടാണ് ഒരു കാര്യം ചെയ്തെടുക്കുന്നത് പക്ഷേ പുരുഷന്മാർ അവരെ അഭിനന്ദിക്കുന്നില്ല..
പ്രോത്സാഹിപ്പിക്കുന്നില്ല.
നിങ്ങൾക്ക് അവന്റെ പൂർണ്ണ പരിഗണന നഷ്ടപ്പെട്ടതായി തോന്നുന്നു.
പലപ്പോഴും നേരിട്ടുള്ള ആശയവിനിമയം ഒഴിവാക്കുന്നു.പ്രോത്സാഹിപ്പിക്കുന്നുമില്ല അംഗീകരിക്കുന്നുമില്ല.
സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനമാശയവിനിമയമാണ് പക്ഷേ ഇവിടെ നിങ്ങൾ ഒറ്റപ്പെട്ടതാകുന്നു. വാത്സല്യവും സ്നേഹവും ഇല്ലാതെ നിങ്ങൾ തികച്ചും ഒറ്റപ്പെട്ടു പോകുന്നു.
സ്നേഹത്തോടെയുള്ള ആലിംഗനവും ചുംബനവും പാടെ നിലയ്ക്കുന്നു
പുറത്ത് ചിലവഴിക്കാൻ സമയം കണ്ടെത്തുന്നില്ല.
എത്രയെല്ലാം ജീവിതത്തിൽ നിങ്ങൾ നീറി പുകഞ്ഞിട്ടുണ്ടെങ്കിലും അയാൾക്ക് മാത്രം തോന്നുന്നു വിചാരിക്കുന്നു ദാമ്പത്യം വളരെ നല്ല രീതിയിൽ ആണ് പോകുന്നത് എന്ന്.
ഞാൻ വലിയവനാണ്. നീ ഞാൻ പറയുന്നത് കേട്ടാൽ മതി അനുസരിച്ചാൽ മതി എന്ന് ഇടക്കിടക്ക് പറയാതെ പറയുക.
നിങ്ങൾ അവളുടെ വികാരവിക്ഷോഭത്തിൽ ഒരു കാരണവശാലും ക്ഷുഭിതരാവാതിരിക്കുക.. അവളോട് പറയു ” it is okay” നിങ്ങളുടെ ബന്ധത്തിൽ അവൾക്കു ആശ്വാസവും പിന്തുണയും സ്നേഹവും അനുഭവപ്പെടണം.
നിqങ്ങളുടെ വികാരങ്ങളെ കുറിച്ച് സത്യസന്ധമായി അവളോട് പറയുക.
സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി അവളെ സ്നേഹിക്കുന്നത് നിർത്തുക. അത്തരത്തിൽ അവർക്ക് തോന്നാനും പാടില്ല.
നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സത്യസന്ധത പുലർത്തുക
നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവരെ നിങ്ങളിലേക്ക്
അടുപ്പിക്കാതിരിക്കുക.
ഒരേ തരത്തിൽ അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് അവളെ ആ തരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാതിരിക്കുക.
ഒരു കാരണവശാലും മോശമായ രീതിയിൽ അവളുടെ ലുക്കിനെ പറ്റി പരാമർശിക്കരുത്.
അത് അവളെ വല്ലാതെ വേദനിപ്പിക്കുകയും നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അകറ്റുകയും ചെയ്യും. ഓരോ സ്ത്രീയും ബഹുമാനവും, മതിപ്പൂo കരുതലും ആഗ്രഹിക്കുന്നു.അവളുടെ സ്നേഹത്തെ അഭിനന്ദിക്കുക.
അവളുടെ സ്നേഹത്തെ നിസ്സാരമായി കാണരുത് അത്തരം ഒരു സ്നേഹം അവൾ വിച്ഛേദിച്ചാൽ നിങ്ങൾ കരയിൽ പിടിച്ചിട്ട മത്സ്യം മാത്രമാണ് എന്ന് മനസ്സിലാക്കുക.
അവളുടെ സ്നേഹത്തിന് എന്തുകൊണ്ടും അർഹൻ ഞാനാണ് എന്ന് പുരുഷനെപ്പോഴും തെളിയിച്ചു കൊടുക്കുക.
നല്ല ആശയവിനിമയം നടത്തുക
സുഹൃത്തുക്കൾ സുഹൃത്തുക്കൾ പോലെ സംവാദം നടത്തുക അലറാൻ പാടില്ല. വ്യക്തി അധിക്ഷേപം പാടില്ല. ഒരു വാക്കു കൊണ്ടു പോലും അവളെ അധിക്ഷേപിക്കുന്ന വാക്കുകൾ വികാരവിക്ഷുബ്ധതയിൽ പുറത്തേക്ക് വരാൻ പാടില്ല.
അവൾ സ്നേഹിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പുരുഷനെക്കാൾ ഇരട്ടി തീവ്രതയിൽ സ്നേഹിക്കും
അവളോട് പറയുക നിന്റെ സ്വാതന്ത്ര്യമാണ് എന്റെ സ്നേഹം എന്ന് ഞാൻ തിരിച്ചറിയുന്നു.
നിന്റെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നതിനോടൊപ്പം എന്റെ സ്വാതന്ത്ര്യത്തെയും ഞാൻ സ്നേഹിക്കുന്നു.
അവൾ പലപ്പോഴും വൈകാരിക പിന്തുണ വ്യക്തമായി ആവശ്യപ്പെടാതെ ആഗ്രഹിക്കുന്നു
അവൾക്ക് കൊടുക്കുന്ന സഹായവുംവീട്ടുകാര്യങ്ങളിലുള്ള പങ്കാളിത്തവും അവൾ ആഗ്രഹിക്കുന്നു വീട്ടുജോലികൾ ചെയ്യുക ജോലിയുള്ളവരാണെങ്കിൽ അവരെ അതിന് സഹായിക്കുക. പറ്റുമെങ്കിൽ .പാചകത്തിൽ സഹായിക്കുക അത്തരം സഹായത്തിന് അവൾ ഓരോ നിമിഷവും കൊതിക്കുന്നു അതുകൊണ്ട്സഹായിക്കുക.
ആലിംഗനം, ചുംബനങ്ങൾ, അഭിനന്ദനങ്ങൾ എന്നിങ്ങനെയുള്ള വാത്സല്യപൂർവകമായ ആംഗ്യങ്ങൾ, ഞാനുണ്ട് കൂടെ എന്നുള്ള മെസ്സേജ് നിരന്തരം പാസ് ചെയ്യാൻ അവൾ നിങ്ങളോട് പറയാതെ പറയുന്നു.
വിശ്വാസ്യത, വിശ്വസ്തത എന്നിവയിലൂടെ സുരക്ഷിതത്വത്തിൻ്റെയും ഉറപ്പിൻ്റെയും ബോധം നൽകുന്നത് ബന്ധങ്ങളിലെ ആഴം കൂട്ടുന്നു.
ഒരു യഥാർത്ഥ പുരുഷൻ നിങ്ങൾക്കായി സമയം കണ്ടെത്തുകയും നിങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്യുന്നു
നിങ്ങളെയും നിങ്ങളുടെ മാനസികാരോഗ്യത്തെയും പരിശോധിക്കുന്നു
തെറ്റ് ചെയ്യുമ്പോൾ ക്ഷമ ചോദിക്കുന്നു വികാരങ്ങൾക്ക് മുൻഗണന നൽകുന്നു വിലമതിക്കുന്നു.
നിങ്ങളുടെ ഒരു നല്ല ജീവിതത്തിന് സന്തോഷത്തിന് നിങ്ങളുടെ നല്ല ജീവിതചര്യക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം ഒരു തീരുമാനമെടുക്കാൻ പോകുകയാണെങ്കിൽ അവളോട് കൂടി ഒന്ന് വെറുതെ ഒന്ന് ഷെയർ ചെയ്തു
പോകുക.
അവളുടെ മ്ലാനത കണ്ടു എന്താണ് സംഭവിച്ചത് എന്നും കാര്യം തിരക്കുക എന്തായാലും ഞാനുണ്ട് കൂടെ എന്ന് പറയുക.
അവളുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന പുരുഷനെ അവൾ ഇഷ്ടപ്പെടുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ ആവശ്യങ്ങൾ നിഷേധാത്മകമാണെങ്കിലും അംഗീകരിച്ചു കൊടുക്കുന്ന ആളെ അവർ ഇഷ്ടപ്പെടുന്നു.
തുറന്ന സംഭാഷണം: എപ്പോഴും ബന്ധത്തിന്റെ ഊഷ്മളത എന്ന് പറയുന്നത് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിലാണ്. അപ്പോൾ അവർക്ക് നിങ്ങളെക്കുറിച്ച് ആശങ്കപ്പെടാനോ ചിന്തിച്ച് വിഷമിക്കേണ്ട കാര്യങ്ങളോ ഇല്ല.
Affection and appreciation:നിരന്തരമായ സ്നേഹവും പ്രോത്സാഹനവും അംഗീകരാപരവും വേണ്ട ഒരു കാര്യമാണ് ദാമ്പത്യം എന്ന് മനസ്സിലാക്കുക എല്ലാത്തിനും ഒരു ലവ് എക്സ്പ്രഷൻ കൊടുക്കുക. സുരക്ഷിതത്വബോധം വാഗ്ദാനം ചെയ്യുക അത് നൽകുക.
മനസ്സിലാക്കുക പ്രണയം അല്ല ജീവിതം. പ്രണയമല്ല സ്നേഹം. ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ സ്നേഹം പരസ്പരബന്ധം എന്നു പറയുന്നത് ഒരു കർമ്മ പദ്ധതിയാണ്. അത് നമ്മൾ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് എടുക്കുന്ന തീരുമാനങ്ങളാണ്
ഒരു സ്ത്രീയെ വേദനിപ്പിക്കുന്ന ഒരു കാര്യവും ഒരു സ്ത്രീയും മറക്കാൻ പോകുന്നില്ല. ഒരുപക്ഷേ പൊറുത്തേക്കാം പക്ഷേ മറക്കില്ല. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക
![](https://nammudenaadu.com/wp-content/uploads/2020/09/Marriage_Credit_Ivan_Galashchuk_via_wwwshutterstockcom_CNA_10_14_15.jpg)
അവളെ ബഹുമാനിക്കുക അവളെ നിസ്സാരമായി കണക്കാക്കാതിരിക്കുക അവളെ അവഗണിക്കാതിരിക്കുക അവളെ വിലമതിക്കുക. ഇത് അവളിൽ നിന്നോടുള്ള ബഹുമാനവും സ്നേഹവും 100 ഇരട്ടി വർദ്ധിപ്പിക്കും.
വിവാഹമെന്നത് പങ്കാളികൾ പരസ്പരം നിർവഹിക്കേണ്ട ഒരു കൂട്ടു ഉത്തരവാദിത്വമാണ്. പരസ്പരം സഹായിക്കുകയും പരസ്പരം താങ്ങും തണലുമായി നിൽക്കുകയും വേണം.
ഓർമ്മിക്കുക….നിങ്ങൾക്ക് ഒരിക്കലും വായിച്ചുതീർത്ത് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർവകലാശാലയാണ് സ്ത്രീ. pkp
പ്രദീപ് പുന്നക്കൽ